Connect with us

Sports

മറഡോണയുടെ പേര് കാലിൽ കുത്തിയ വിജയൻ, ദൈവത്തെ തൊട്ടതിന്റെ നെഞ്ചിടിപ്പോടെ ജീവിക്കും

തിരുവനന്തപുരത്ത് ഒരു സിനിമയുടെ ലൊക്കേഷനിലിരിക്കെയാണ് ആ ദുരന്ത വാർത്ത ഫോണിൽ എത്തിയത്

Published

on


ഇന്ത്യയുടെ കറുത്ത മുത്ത് ഫുട്ബോൾ താരം വിജയന്റെ ഇടതുകാലിൽ പച്ചക്കുത്തിയിട്ടുണ്ട്. സാക്ഷാൽ മറഡോണയുടെ പേരും ജഴ്സി നമ്പറും മറഡോണയുടെ കളി കണ്ട് തുടങ്ങിയതാണ് ഈ ആരാധന. സന്തോഷ് ട്രോഫിയിൽ സിസർ കട്ടിലൂടെ ഗോളടിച്ചതിന്റെ ഇരുപത്തിയഞ്ചാം വാർഷികമായിരുന്നു ഇന്നലെ. തിരുവനന്തപുരത്ത് ഒരു സിനിമയുടെ ലൊക്കേഷനിലിരിക്കെയാണ് ആ ദുരന്ത വാർത്ത ഫോണിൽ എത്തിയത്. ഒരു നിമിഷ നേരം ഞെട്ടിത്തരിച്ചു നിന്നു പോയി. പ്രിയപ്പെട്ട സുഹൃത്ത് കലാഭവൻ മണി മരിച്ചപ്പോഴുണ്ടായ അതേ നിമിഷങ്ങളിലൂടെയാണ് ആ സമയം മനസ് കടന്നുപോയത്. 

ബോബി ചെമ്മണ്ണൂരിനൊപ്പം കണ്ണൂരിൽ എത്തിയ മറഡോണയെ വാരിപ്പുണർന്ന നിമിഷങ്ങളും ഹൃദയത്തിലേക്ക് ഓടിയെത്തി. സ്വപ്നമാണെന്ന് ഇപ്പോഴും കരുതുന്ന ആ നിമിഷം. ലോകം കണ്ട എക്കാലത്തേയും മികച്ച ഫുട്ബോൾ ഇതിഹാസം മറഡോണയുമായി പന്തു തട്ടിയതും അദ്ദേഹത്തെ കെട്ടിപ്പിടിക്കാൻ കഴിഞ്ഞതുമെല്ലാം ഈ ജന്മത്തിൽ ലഭിച്ച ഒരു ഭാഗ്യമായി വിജയൻ ഇന്നും കരുതുന്നു. 

ഫുട്ബോൾ കളി തുടങ്ങിയ കാലം തൊട്ടേ ആരാധന മറഡോണയോടായിരുന്നു. ഇഷ്ടപ്പെട്ട ടീം അർജന്റീന അല്ലാതിരുന്നിട്ടു കൂടി മറഡോണയെ നെഞ്ചിലേറ്റി ജീവിച്ചു. ഓരോ തവണ കളിക്കാനിറങ്ങുമ്പോഴും മനസിനെ സ്വാധീനിച്ചിരുന്ന കളിക്കാരൻ. മൈതാനത്തിന്റെ മധ്യഭാഗത്തു നിന്ന് എതിർ ടീം അംഗങ്ങളെ വെട്ടിച്ച് വെട്ടിച്ച് മുന്നേറി ഗോൾ വല ചലിപ്പിച്ച മറഡോണ.

ഫുട്ബോൾ എന്ന മതമുണ്ടെങ്കിൽ അതിന്റെ ദൈവം ആര് എന്ന വാക്കിന് ഒരേയൊരു ഉത്തരം. മറഡോണ. ആ ദൈവം സാക്ഷാൽ ദൈവത്തിന്റെ കൈകളിലേക്ക് മടങ്ങുമ്പോൾ കൂട്ടായി നിരവധി ഓർമകളുണ്ട്. ഒപ്പം ശരീരത്തിൽ ആ പച്ചക്കുത്തിയ പേരും നമ്പറും. ഐ.എം.വിജയൻ ഇതുപറയുന്പോൾ കണ്ണുകൾ നനഞ്ഞിരുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Sports

ഇന്ത്യയില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ ആദ്യ ക്രിക്കറ്റ് ടീം യുഎഇ പര്യടനത്തിന്

കേരളത്തിനു പുറമെ മേഘാലയ, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള കളിക്കാരാണ് ടീമിലുള്ളത്.

Published

on

തിരുവനന്തപുരം- ഇന്ത്യയില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ  ആദ്യ ക്രിക്കറ്റ് ടീം യുഎഇ പര്യടനത്തിനൊരുങ്ങുന്നു. തിരുവനന്തപുരം ആസ്ഥാനമായ പ്ലേ ട്രൂ എന്ന സ്ഥാപനമാണ് ദി പാത്ത്‌ബ്രെയ്‌ക്കേഴ്‌സ് എന്ന അമേച്വര്‍ ക്രിക്കറ്റ് ടീമിനെ യുഇയിലെത്തിക്കുന്നത്. ഇവിടെ പ്രമുഖ ക്ലബുകളുമായി ആറു സൗഹൃദ മത്സരങ്ങള്‍ നടക്കും. കേരളത്തിനു പുറമെ മേഘാലയ, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള കളിക്കാരാണ് ടീമിലുള്ളത്. ഫോര്‍ ഹെര്‍ എന്ന പേരില്‍ തുടക്കമിട്ട വനിതാ ശാക്തീകരണ പദ്ധതിയുടെ ഭാഗമായാണ് ഈ പര്യടനമെന്ന് പ്ലേ ട്രൂ അറിയിച്ചു. 

യുഎഇയിലെ ആദ്യകാല ക്രിക്കറ്റ് അക്കാദമികളിലൊന്നായ ജി ഫോഴ്‌സുമായി സഹകരിച്ചാണ് 10 ദിവസം നീണ്ടു നില്‍ക്കുന്ന പര്യടനം സംഘടിപ്പിക്കുന്നത്. മുന്‍ സൗരാഷ്ട്ര താരം ഗോപാല്‍ ജസപറയാണ് ജി ഫോഴ്‌സിന്റെ മുഖ്യ പരിശീലകന്‍. പെണ്‍കുട്ടികള്‍ക്ക് ക്രിക്കറ്റില്‍ വലിയ അവസരം തുറന്നു നല്‍കാനും അവര്‍ക്ക് രാജ്യാന്തര അനുഭവം പകര്‍ന്നു നല്‍കാനുമാണ് യുഎഇ പര്യടനം സംഘടിപ്പിക്കുന്നതെന്ന് പ്ലേ ട്രൂ സിഇഒ സോണിയ അനിരുദ്ധന്‍ പറഞ്ഞു.

Continue Reading

Sports

ഫുട്ബോൾ ദൈവം മടങ്ങി; ദൈവത്തിന്റെ കൈകളിലേക്ക്

പാതിവഴിയിൽ മുറിഞ്ഞ പാട്ടുപോലെ, മറഡോണ ജീവിതം മതിയാക്കി പോകുമ്പോൾ ബാക്കിയാകുന്നത് ശൂന്യത മാത്രമാണ്.

Published

on

ലോകത്തെ വിസ്മയിപ്പിച്ച കളികളിലൊന്നാണ് ഫുട്‌ബോൾ. എന്നാൽ ഫുട്‌ബോളിനേക്കാളും ലോകത്തെ വിസ്മയിപ്പിച്ച ഒരു മനുഷ്യനെയുള്ളൂ. അത് മറഡോണയാണ്. കളിക്കളത്തിൽ അയാൾ രാജാവായിരുന്നു. കളിക്കളത്തിന് പുറത്തും അയാൾ രാജാവായിരുന്നു. ചിലപ്പോഴെല്ലാം ദൈവവും. പാതിവഴിയിൽ മുറിഞ്ഞ പാട്ടുപോലെ, മറഡോണ ജീവിതം മതിയാക്കിപോകുമ്പോൾ ബാക്കിയാകുന്നത് ശൂന്യത മാത്രമാണ്.

ഗ്യാലറികളിൽ ലക്ഷങ്ങളുണ്ടാകുമ്പോഴും അവിടെ മറഡോണയില്ലെങ്കിൽ മുഴവൻ മൈതാനങ്ങളും ശൂന്യമാണ്. മറഡോണക്ക് വേണ്ടി മാത്രമാണോ ലോകം ഫുട്‌ബോൾ തട്ടുന്നത് എന്ന് തോന്നിപ്പിക്കുമാറ് ഫുട്‌ബോളിനെ തന്റെ കാലിലേക്ക് ചുരുക്കാൻ ഈ താരത്തിന് കഴിഞ്ഞു.


മറഡോണയേക്കാൾ മികച്ച താരങ്ങൾ ഇനിയുമുണ്ടായേക്കും. പക്ഷെ, മറഡോണക്ക് പകരം മറ്റൊരു താരം വരാനില്ല.കളിയിലെ മികവിൽ മാത്രമല്ല, കളിക്കളത്തിന് പുറത്തെ രാഷ്ട്രീയത്തിലും മറഡോണക്ക് സമം മറ്റൊന്നില്ല.കയ്യിൽ ചെഗുവേരയും കാലിൽ ഫിദൽ കാസ്‌ട്രോയും. ചിലപ്പോഴൊക്കെ തലയിൽ അറബ് വേഷവും..

ശരിക്കും ആരായിരുന്നു മറഡോണ..വെറും കളിക്കാരൻ മാത്രമായിരുന്നില്ല.ലോകം കീഴടക്കാൻ വന്നവനായിരുന്നു. ചിലർ അയാളെ ദൈവം എന്ന് വിളിച്ചു.ചിലർ ദൈവത്തിന്റെ കയ്യുള്ളവൻ എന്ന് പറഞ്ഞു..മറഡോണ മനുഷ്യനായിരുന്നു.മനുഷ്യന്റെ എല്ലാമുള്ള ഒരാൾ..

ലോകം ഒരു പന്തിലേക്ക് ചുരുങ്ങുന്ന പോലെ…ലോകം ഒരൊറ്റ മറഡോണയിലേക്ക് ചുരുങ്ങുന്നു.യാത്ര പറയാതെ പോകുന്ന ഒരാൾ..മൈതാനത്തിൽനിന്ന് ഉയർത്തിയടിച്ച പന്ത് ആകാശം തൊടുന്ന പോലെ..മറഡോണ ഇനി ആകാശത്തിലിരുന്ന് കളി കാണും. നക്ഷത്രങ്ങൾക്കിടിയിലിരുന്ന്…വിട.. പ്രിയ താരമേ..

Continue Reading

Sports

WATCH ലോക്ഡൗണ്‍ കാലത്ത് ജോണ്ടി റോഡ്‌സിന്റെ ‘ബുള്ളറ്റ് കോഫി’

പുതിയൊരു കോഫി റെസിപ്പിയുമായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

Published

on

പലരാജ്യങ്ങളിലേയും കായിക താരങ്ങളെ പോലും ലോകക്രിക്കറ്റിലെ ഇിതഹാസ ഫീല്‍ഡര്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്‌സും ലോക്ഡൗണ്‍ കാലം വീട്ടിലടച്ചിരുന്ന് കുടുംബത്തൊടൊപ്പം ആസ്വദിക്കുകയാണ്. പുതിയൊരു കോഫി റെസിപ്പിയുമായാണ് താരം ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എങ്ങനെ ഒരു ബുള്ളറ്റ് കോഫി ഉണ്ടാക്കാം എന്ന സ്വന്തം അടുക്കളയില്‍ നിന്നുള്ള ട്യൂട്ടോറിയല്‍ വിഡിയോ റോഡ്‌സ് തന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.

പലകായിക താരങ്ങളും തങ്ങളുടെ വര്‍ക്കൗട്ട് വിഡിയോസ് പങ്കുവെച്ച് ആരാധകരെ അടക്കിയിരുത്തുമ്പോഴാണ് ബുള്ളറ്റ് കോഫിയുമായി ജോണ്ടി റോഡ്‌സിന്റെ വരവ്. ഇതും ആരാധകര്‍ ഏറ്റെടുത്തു. ഒരു മിനിറ്റ് നീളുന്ന വിഡിയോയില്‍ ലോക്ഡൗണ്‍ കാലത്ത് എങ്ങനെ ആരോഗ്യകാത്തു സൂക്ഷിക്കാമെന്നും റോഡ്‌സ് പറയുന്നുണ്ട്.

ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിന്റെ ഫീല്‍ഡിങ് കോച്ചാണിപ്പോള്‍ റോഡ്‌സ്. 1992ല്‍ ഓസ്‌ട്രേലിയക്കെതിരെ അന്താരാഷ്ട്ര ഏകദിനത്തിലാണ് റോഡ്‌സിന്റെ അരങ്ങേറ്റം. ആ വര്‍ഷം തന്നെ ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റിലും അരങ്ങേറി. 52 ടെസ്റ്റുകളില്‍ നിന്ന് 2532 റണ്‍സും 245 ഏകദിനങ്ങളില്‍ നിന്ന് 5,935 റണ്‍സും നേടി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഫീല്‍ഡിങ് കോച്ചായും റോഡ്‌സ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Continue Reading
Advertisement

Trending

Copyright © 2020 Nowit Media.