Connect with us

Fact Check

ഗംഗയിലെ ഡോള്‍ഫിനുകള്‍ക്ക് പരസ്പരം സംസാരിക്കാന്‍ ആകുന്നില്ല, കാരണം ഇതാണ്

ശബ്ദ മലിനീകരണവും ഈ നദിയിലെ ജീവജാലങ്ങളുടെ മനസമാധാനം  കെടുത്തുന്നു. ഏറ്റവും ശബ്ദമുഖരിതമായ നദിയാണ് ഗംഗ.

Published

on

ഗംഗാ നദി മലിനമാണ്. ഖര, ദ്രവ മാലിന്യങ്ങള്‍ കൊണ്ട് മാത്രമല്ല. ശബ്ദ മലിനീകരണവും ഈ നദിയിലെ ജീവജാലങ്ങളുടെ മനസമാധാനം  കെടുത്തുന്നു. ഏറ്റവും ശബ്ദമുഖരിതമായ നദിയാണ് ഗംഗ. ബോട്ടുകളും കപ്പലുകളും ഉണ്ടാക്കുന്ന ശബ്ദം മാത്രമല്ല വലിയ മണ്ണുമാന്തി യന്ത്രങ്ങളും മലിനീകരണത്തിന് ആക്കം കൂട്ടുന്നു.

അത് ഓരോ ദിവസം കഴിയുന്തോറും കൂടിവരുന്നു. അത് ഗംഗാ നദിയിലെ ശുദ്ധ ജല ഡോള്‍ഫിനുകള്‍ തമ്മിലെ ആശയവിനിമയത്തെ സാരമായി ബാധിക്കുന്നുവെന്ന് പുതിയ പഠനം കണ്ടെത്തി. ആശങ്കപ്പെടേണ്ട കാര്യമുണ്ട്. ഗംഗാ ജലപാത വികസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതിനാല്‍ വരും നാളുകളില്‍ ഇതുവഴിയുള്ള ബോട്ട്, കപ്പല്‍ ഗതാഗതം വര്‍ദ്ധിക്കും.

ഗംഗാ നദിയിലെ മാലിന്യം കാരണം ഫലത്തില്‍ ഇവിടത്തെ ഡോള്‍ഫിനുകള്‍ അന്ധരാണ്. പകരം, അവര്‍ ശബ്ദമാണ് കാണുന്നതിനായി ഉപയോഗിക്കുന്നത്.

അവര്‍ അള്‍ട്രാസോണിക് ശബ്ദം പുറപ്പെടുവിക്കും. 20 മുതല്‍ 160 കിലോ ഹെര്‍ട്‌സ് വരെ പരിധിയുള്ള ശബ്ദം. ആ ശബ്ദത്തിന്റെ പ്രതിഫലനത്തെ വിശകലനം ചെയ്താണ് അവ ആഹാരവും കപ്പലുകളും മറ്റും തിരിച്ചറിയുന്നത്. മറ്റ് ഡോള്‍ഫിനുകളുമായി ആശയവിനിമയം നടത്തുന്നതിന് ഈ ശബ്ദത്തില്‍ വ്യതിയാനം വരുത്തുകയും ചെയ്യും. എന്നാല്‍ വെള്ളത്തിനടിയിലെ ശബ്ദമലിനീകരണം കാരണം അവരുടെ ശബ്ദ സാങ്കേതിക വിദ്യ ഫലപ്രദമാകുന്നില്ല.

കടലില്‍ ജീവിക്കുന്ന ഡോള്‍ഫിനുകള്‍ക്ക് വിശാലമായ ജലപ്രദേശം ഉണ്ട്. എന്നാല്‍ ഗംഗയിലെ ശുദ്ധ ജല ഡോള്‍ഫിനുകള്‍ ജീവിക്കുന്നത് ഇടുങ്ങിയതും ആഴം കുറഞ്ഞതുമായി പ്രദേശത്താണ്. ഇവ വംശനാശ ഭീഷണി നേരിടുന്നുമുണ്ട്.

കപ്പലുകളും ബോട്ടുകളും മണ്ണുമാന്തി ഉപകരണങ്ങളും അവയിലെ സോണാറുകളും ഉയര്‍ന്ന പരിധിയിലെ ശബ്ദമാണ് ഉല്‍പാദിപ്പിക്കുന്നത്. ഈ ശബ്ദം ഡോള്‍ഫിന്‍ പുറപ്പെടുവിപ്പിക്കുന്ന ശബ്ദത്തെ ദുര്‍ബലമാക്കുന്നു. ഫലത്തില്‍ കപ്പലുകളുടേയും മറ്റും ശബ്ദം ഡോള്‍ഫിന്‍ വ്യക്തമായി കേള്‍ക്കുകയും സ്വന്തം ശബ്ദത്തിന്റെ പ്രതിഫലനവും കൂട്ടുകാരുടെ ശബ്ദവും വ്യക്തമായി കേള്‍ക്കാതെയും വരും. ഇത് അവരില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ശബ്ദ മലിനീകരണത്തെ മറി കടക്കുന്നതിന് ഡോള്‍ഫിനുകള്‍ക്ക് കൂടുതല്‍ ഉച്ചത്തിലും നേരത്തിലും ശബ്ദം പുറപ്പെടുവിക്കേണ്ടി വരുന്നു. ശബ്ദം പുറപ്പെടുവിക്കുന്ന എണ്ണത്തിലും വര്‍ദ്ധനവുണ്ട്. ഇത് അവരെ ശാരീരികമായി തളര്‍ത്തും. അതിനാല്‍ കൂടുതല്‍ ഭക്ഷണം കഴിക്കേണ്ടി വരുന്നുവെന്ന് പഠനം നടത്തിയ ശാസ്ത്രകാരന്‍മാര്‍ കണ്ടെത്തി. ശബ്ദമുഖരിതമായ ജലത്തില്‍ ഇരയെ കണ്ടെത്തുന്നതും ഏറെ ശ്രമകരമാണ്. ഇതെല്ലാം ഈ ജീവജാലത്തെ നിശബ്ദരാകാന്‍ പ്രേരിപ്പിക്കുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Fact Check

കേരളത്തില്‍ നിന്ന് അമേരിക്കയ്ക്കും ഇന്ത്യയ്ക്കും പഠിക്കാനുള്ളത്

കോവിഡ് പ്രതിരോധത്തില്‍ കേരളം അമേരിക്കയേയും ഇന്ത്യയേയും എങ്ങനെ മറികടക്കുന്നു എന്നു വിശദമാക്കുന്ന എജെ പ്ലസ് വിഡിയോ റിപോർട്ട്

Published

on

കോവിഡ് വ്യാപനം പ്രതിരോധിക്കുന്ന കാര്യത്തില്‍ കേരളമെന്ന കൊച്ചു സംസ്ഥാനം അമേരിക്കയേയും ഇന്ത്യയേയും എങ്ങനെ മറികടക്കുന്നു എന്നു വിശദമാക്കുന്നതാണ് ഖത്തര്‍ ആസ്ഥാനമായ ആഗോള മാധ്യമം അല്‍ ജസീറയുടെ നവമാധ്യമ വിഭാഗമായ എജെ പ്ലസ് തയാറാക്കിയ ഈ വിഡിയോ. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അമേരിക്കയില്‍ ഒരു ലക്ഷം കടന്നപ്പോള്‍ കേരളത്തില്‍ വെറും ഏഴു മരണങ്ങള്‍ മാത്രമായിരുന്നു. ഇന്ത്യയില്‍ ആദ്യം കോവിഡ് രോഗം സ്ഥിരീകരിച്ച സംസ്ഥാനമായ കേരളം കോവിഡ് പ്രതിരോധത്തിനായി സ്വീകരിച്ച സമീപനത്തെയാണ് ഈ റിപോര്‍ട്ട് പ്രശംസിക്കുന്നത്. കേരളം ഒന്നിച്ചാണ് ഈ മഹാമാരിയെ നേരിട്ടത്. രോഗ വ്യാപനം തടയുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജനങ്ങളുടെ ക്ഷേമത്തിലും സര്‍ക്കാര്‍ മികച്ച നടപടികള്‍ സ്വീകരിച്ചു. ബ്രേക്ക് ദി ചെയ്ന്‍ ക്യാംപയിന്‍, റേഷന്‍ വിതരണം, ക്വാറന്റീനിലുള്ളവര്‍ക്കു നല്‍കുന്ന മാനസിക പിന്തുണ, കേരളത്തിന്റെ ആരോഗ്യ സംവിധാനം, വിദ്യാഭ്യാസം തുടങ്ങിയവെല്ലാം ഈ റിപോര്‍ട്ടില്‍ പ്രശംസിക്കപ്പെടുന്നു.

Continue Reading

Fact Check

FACT CHECK വ്യാഴാഴ്ച മുതല്‍ കേന്ദ്രം ലോക്ഡൗണ്‍ കടുപ്പിക്കുമോ? വസ്തുത ഇതാണ്

ലോക്ഡൗണ്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ നീക്കം നടത്തുന്നതായി സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടക്കുന്നു

Published

on

ന്യൂദല്‍ഹി: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ജൂണ്‍ 18 വ്യാഴാഴ്ച മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ നീക്കം നടത്തുന്നതായി സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇത്തരമൊരു നീക്കമില്ലെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) അറിയിച്ചു. പിഐബിയുടെ ഫാക്റ്റ് ചെക്കിങ് ടീം ഈ വിവരം ട്വീറ്റ് ചെയ്തിട്ടുമുണ്ട്.


ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞതിനു പിന്നാലെയാണ് ഇത്തരമൊരു വ്യാജ പ്രചാരണവും ശക്തമായത്. എന്നാല്‍ അഭ്യൂഹങ്ങള്‍ പരത്തുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുന്നു.

ജൂണ്‍ 15നും ശേഷം പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നുണ്ട് എന്ന പ്രചാരണവും വ്യാജമാണന്ന് പിഐബി വ്യക്തമാക്കിയിരുന്നു.

മാര്‍ച്ച് 25 മുതല്‍ നടപ്പിലാക്കിയ ലോക്ഡൗണ്‍ ഇപ്പോഴും തുടരുകയാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ച് രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇളവുകള്‍ നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അതേസമയം രോഗവ്യാപനം രൂക്ഷമായ ചിലയിടങ്ങളില്‍ പൂര്‍ണ ലോക്ഡൗണ്‍ നിലവിലുണ്ട്. നാലു തവണയായി നീട്ടിയ ലോക്ഡൗണ്‍ ജൂണ്‍ 30 വരെ തുടരും. ഇതിനു ശേഷവും ലോക്ഡൗണ്‍ തുടരുന്നതു സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വരാനിരിക്കുന്നതെയുള്ളൂ.

കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ pibfactcheck@gmail.com എന്ന ഇമെയിലില്‍ അറിയിക്കാം.

Continue Reading

Fact Check

കൊറോണ: യുഎഇയില്‍ എന്താണ് സംഭവിക്കുന്നത്? മലയാളികളുടെ ആശങ്കകള്‍ക്ക് ഇതാണ് മറുപടി

Published

on

റഫീക്ക് തിരുവള്ളൂര്

പുതിയൊരു വിമാനത്താവളമുണ്ടാക്കുന്നതിന്റെ ലക്ഷ്യം വ്യോമഗതാഗത സൗകര്യം കൂട്ടുക എന്നതാണെങ്കിലും വിമാനത്താവളം ഉണ്ടാക്കുന്നവർക്ക് അതു ഉദ്ഘാടനം ചെയ്യുക എന്നൊരു ലക്ഷ്യം കൂടിയുണ്ടാകും ജനാധിപത്യത്തിൽ. റോഡുകൾ, പാലങ്ങൾ മുതൽ കുടിവെള്ള പൈപ്പുകളുടെ കാര്യത്തിൽ വരെ അങ്ങനെയാണ്. പണി പൂർത്തിയായാലും ഉദ്ഘാടനം കഴിയാതെ തുറന്നുകിട്ടാത്ത അവസ്ഥ മുതൽ പണിതീരാതെ ഉദ്ഘാടനം ചെയ്യുന്നതു വരേ നാമനുഭവിക്കാറുണ്ട്. ഇവിടെ യു.എ‌.ഇയിൽ ജീവിതം തുടങ്ങിയപ്പോൾ മനസ്സിലായി ഇവിടെ പുതിയ പാലവും റോഡും പണിതീരുമ്പോൾ ഗതാഗതയോഗ്യമാകുന്നു. അല്ലാതെ ഉദ്ഘാടനമില്ല. ഉച്ചഭാഷിണിയില്ല. ജനാധിപത്യമാകുമ്പോൾ അങ്ങനെ കുറേ ആചാരങ്ങൾ ഉണ്ട്. അതൊന്നും വേണ്ടന്നല്ല. എന്നാൽ ഇവിടെ കാര്യങ്ങൾ അങ്ങനെയല്ലന്ന്. ജനക്ഷേമം പ്രയോജനത്തിലും പ്രയോഗത്തിലുമൂന്നിയാണ്, മാധ്യമ പരിലാളനയുടെ നോക്കിനില്പുകൾ ഇവിടത്തെ ശീലമല്ല.

ഇപ്പോഴത്തെ കൊറോണയുടെ കാര്യത്തിൽ തന്നെ നമുക്കൊരു സമാധാനം കിട്ടണമെങ്കിൽ ദിവസവും മുഖ്യമന്ത്രിയോ മന്ത്രിമാരോ വന്നു ടീ.വിയിൽ കാര്യങ്ങൾ പറയണം. അങ്ങനെ വന്നില്ലെങ്കിൽ മാർക്ക് കുറഞ്ഞു പോകും. പ്രധാനമന്ത്രിയാണെങ്കിൽ ടീവിയിൽ വരുന്നു എന്നൊരു മുന്നറിയിപ്പ് ആദ്യം വരുന്നൂ. അതോടെ ആളുകളുടെ പരിഭ്രാന്തി തുടങ്ങുന്നു.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു തന്നെ നോക്കൂ. വേണ്ടത്ര മുൻ കരുതലൊന്നുമില്ല. മുംബൈയിൽ ദിവസക്കൂലിക്ക് വന്നു തെരുവിൽ പാർക്കുന്ന മനുഷ്യർ ഇരുപത്തൊന്നു ദിവസം എങ്ങനെ വേലയും വേതനവുമില്ലാതെ കഴിയുമെന്നു കണ്ട് ഗത്യന്തരമില്ലാതെ മുന്നൂറും അറുനൂറുമൊക്കെ കിലോമീറ്ററുകൾ അപ്പുറമുള്ള തങ്ങളുടെ ഗ്രാമങ്ങളിലേക്കു പദയാത്ര നടത്തുന്നു. അവരുടെ കാലുതേഞ്ഞു തീർന്നാലും കണ്ണ് തുറക്കാത്ത ഭരണകൂടങ്ങൾ. അവരെ പീഢിപ്പിച്ചു നിർവൃതി നേടുന്ന നിയമപാലകർ. ഇന്നലെ സാമ്പത്തിക പാക്കേജുകളുമായി വന്ന ധനമന്ത്രി പറഞ്ഞത്, ലോക്ക്ഡൗൺ പ്രഖ്യാപിച്ചു മുപ്പതു മണിക്കൂറിനുള്ളിൽ ഭരണകൂടം പാക്കേജുകളുമായി വന്നില്ലേ എന്നാണ്. പാക്കേജുകൾ പ്രഖ്യാപിച്ചു വേണമായിരുന്നു ലോക്ക്ഡൗൺ ഉത്തരവെന്നത് നമ്മുടെ ധനമന്ത്രിയുടെ ശ്രദ്ധയിൽ പോലുമില്ല. ഇപ്പോൾ മൂന്ന് സംസ്ഥാന ഭരണകൂടങ്ങൾ ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ പൗരന്മാരെ സഹായിക്കണമെന്ന അഭ്യർത്ഥന ജനങ്ങളോട് നടത്തുന്ന അവസ്ഥ വന്നിരിക്കുന്നു. സർക്കാർ ചുമതല കൂടി ജനങ്ങളുടെ ചുമലിൽ. ലോക്ക്ഡൗൺ പ്രഖ്യാപിച്ച പ്രധാനമന്ത്രി പിറ്റേന്ന് രാജ്യത്തെ കുടുംബങ്ങളോട് ഒമ്പതു പാവപ്പെട്ട കുടുംബങ്ങളുടെ ചെലവ് കൂടി വഹിക്കണം, പുണ്യം കിട്ടുമെന്നു പറയുന്നു. നമുക്കിതൊക്കെയാണ് ശീലം. നമ്മുടെ ഭരണാധികാരികൾക്ക് ഇതൊക്കെയാണു ഹരവും അടുത്ത ഇലക്ഷനിലേക്കുള്ള ഈടും.

എന്നാൽ ഗൾഫിലൊന്നും അങ്ങനെയല്ല എന്നു പറയാനാണ് ഇതെഴുതി തുടങ്ങിയത്. കാരണം രണ്ടു ദിവസമായി നിങ്ങൾക്ക് കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേന്നുള്ള സ്നേഹാന്വേഷണങ്ങൾ കൂടിയിരിക്കുന്നു. പണ്ട് പത്രക്കാരൻ ആയിരുന്നതുകൊണ്ട് ആ ഭാഗത്തുനിന്നുള്ള ഒന്നു രണ്ടു ചങ്ങാതിമാർ നീ ശ്രദ്ധിക്കണേന്ന് സ്നേഹിക്കുന്നു. യു.എ.ഇ കൊറോണയെ പ്രതിരോധിക്കുന്ന കാര്യത്തിൽ അത്ര പോരെന്നൊരു വിചാരം ഇവർക്കൊക്കെ ഉണ്ടെന്നു തോന്നുന്നു. കേരളത്തിലെ ലക്ഷോപലക്ഷം കുടുംബങ്ങൾക്കു വിശപ്പു മാറ്റാനുള്ള വഴികാണിച്ച ദേരയും നായിഫും വാട്ട്സാപ്പ് ഓഡിയോകളിൽ തെറ്റായ തരത്തിൽ പരാമർശിക്കപ്പെടുന്നു. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവ് അതു പറഞ്ഞു വീഡിയോ ബോധനം നടത്തുന്നു. ഇന്ത്യക്ക്, കേരളത്തിനും കൊറോണ വ്യാപനം തടയാനൊരു Strategy ഉണ്ടല്ലോ, അതിന്റെ ഫലവും പാർശ്വഫലവും നാം കാണുന്നുണ്ട്. ഇവിടെ യു.എ.ഇ ഭരണകൂടത്തിനും കൃത്യവും വ്യക്തവുമായ ഒരു Strategy ഉണ്ട്. സിസ്റ്റം കാര്യക്ഷമമായി പ്രവർത്തിച്ചാൽ പോര, പത്രസമ്മേളനം നടത്തി അക്കാര്യം നാട്ടുകാരെ അറിയിക്കിക കൂടി വേണമെന്ന രീതി ഇവിടെയില്ല.

ഏതു കാര്യത്തിലും ഓരോ രാജ്യത്തിനും അവരുടേതായ ഒരു Strategy ഉണ്ടാവും. അവിടുത്തെ ഭൂമിശാസ്ത്രം, ജനസംഖ്യ, ജനസാന്ദ്രത, പ്രായപരിധികൾ, സമ്പദ്ഘടന, ധനശേഷി, ഭരണാധികാരികളുടെ മനുഷ്യത്വം, വീക്ഷണം, ദീർഘവീക്ഷണം, വ്യക്തത ഒക്കെ അടിസ്ഥാനമായി രൂപപ്പെടുത്തിയ strategy. ലോകരാജ്യങ്ങളെല്ലാം അങ്ങനെ സ്വന്തം പ്രതിരോധനയം രൂപപ്പെടുത്തിയാണ് ഈ മഹാവിപത്തിനെ നേരിടുന്നത്. യൂറോപ്പിൽ പല രാജ്യങ്ങളും ലോക്ക്ഡൗണിലേക്കു നീങ്ങിയെങ്കിലും സ്വീഡൻ ഇതുവരെ സ്കൂളുകൾ അടക്കുകയോ വ്യാപാര കേന്ദ്രങ്ങൾ പൂട്ടുകയോ ചെയ്തിട്ടില്ല. അതിൽ അവർക്കൊരു നയം ഉണ്ട്. അവർ പറയുന്ന ഒന്നാമത്തെ കാര്യം ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നു എന്നതാണ്. Social Distancing ജനം സ്വയം ശീലിക്കും എന്ന വിശ്വാസം, അതുവഴി സാമ്പത്തിക രംഗത്തു പ്രഹരമേൽക്കാതെ രോഗപ്രതിരോധം സാധിക്കാനാവുമെന്ന നയം. ഒറ്റ അച്ചിലല്ല ലോകം ജീവിതമച്ചടിക്കുന്നത് എന്നു ചുരുക്കം.

യു.എ.ഇ കൈകൊണ്ടതും സമാനമായ പ്രതിരോധ നയമാണ്. 2003-ൽ ഏഷ്യൻ രാജ്യങ്ങളിൽ പടർന്നുപിടിച്ച SARS, 2012-ലെ സഊദി പ്രഭവകേന്ദ്രമായിരുന്ന MERS വൈറസ് ബാധകൾക്കു ശേഷം സാംക്രമിക രോഗങ്ങളുടെ വ്യാപനത്തിനെതിരെ നയം രൂപപ്പെടുത്തുകയും പരിഷ്കരിക്കുകയും ചെയ്ത രാജ്യമാണിത്. ഇവിടത്തെ ആരോഗ്യ മന്ത്രാലയത്തിന്റെ പേരു തന്നെ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയമെന്നാണ്. കൊറോണ പുറപ്പെട്ട ചൈനയിലെ വുഹാനു പുറത്തേക്കുള്ള കോവിഡ് വ്യാപനസാധ്യത മുന്നിൽ കണ്ട് അതിവേഗം ലോക്ക്ഡൗൺ പ്രഖ്യാപിച്ച രാജ്യങ്ങൾ ഉണ്ട്. സിംഗപ്പൂരും ഹോങ്കോങ്ങും ഉദാഹരണം.

ഈ രണ്ടു നഗരങ്ങളുമായി ഒരു നിലക്ക് മൽസരിക്കുന്ന ലോകവ്യാപാര കേന്ദ്രമാണ് ദുബായ്. കോവിഡ് പ്രതിരോധ കാര്യത്തിൽ ദുബായ് ഉൾപ്പെട്ട യു.എ‌.ഇ മറ്റൊരു തരത്തിലാണ് നയമെടുത്തത്. Proactive, Prospective എന്നു വിലയിരുത്തപ്പെടുന്നു അത്. വ്യാപാരവും വ്യവസായവും കൊണ്ട് നിലനിൽക്കുന്ന ദുബായ്, അബുദാബി നഗരങ്ങൾ ഒറ്റയടിക്ക് ലോക്ക്ഡൗൺ ചെയ്യുന്നതിന്റെ സാമ്പത്തിക നാശം ഇവിടെ മാത്രം ഒതുങ്ങില്ല. ദേരയിലെയും നായിഫിലെയും ചെറുകിട വ്യാപാരികളും കഫ്തീരിയക്കാരുമായ മലയാളികളുടെ മാത്രം കാര്യമോർത്താൽ മതി. ദുബായ് നഗരത്തിന്റെ പരമ്പരാഗത വാണിജ്യമേഖലയും തിരക്കേറിയ ചെറുകിട കച്ചവടപ്പീടികകളുടെ തെരുവുകളുമാണ് ദേര. ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും ഇടത്തരം കച്ചവടക്കാർ കൂട്ടിമുട്ടുന്ന വാണിഭ ഇടങ്ങൾ. കേരളത്തിൽ ഉള്ളതിനേക്കാൾ മലയാളികളെ കാണാവുന്ന തെരുവ്. കേരളത്തിൽ അവർ ഹിന്ദുവും മുസ്ലിമും തെക്കനും വടക്കനും ലീഗും കമ്യൂണിസ്റ്റും കോൺഗ്രസ്സുമാണെങ്കിൽ ദേരയിൽ ഒരുമിച്ചുണ്ട് ഉറങ്ങുന്ന മലയാളികളാണ്. ഇവരൊക്കെ പ്രതിക്കൂട്ടിലാവുന്ന തരത്തിൽ കേരളത്തിൽ ചിലർ സംസാരിക്കുന്നതു കണ്ട് സഹതപിച്ചു പോകുന്നു.

കോവിഡ് പ്രതിരോധനയം നോക്കി നിങ്ങൾക്ക് താരതമ്യം ചെയ്തേ സംതൃപ്തി ലഭിക്കൂ എന്നാണെങ്കിൽ ദുബായ് നഗരത്തെ ഹോങ്കോങ്ങും സിംഗപ്പൂരുമായാണ് തൂക്കിനോക്കേണ്ടത്. സമ്പദ്ഘടനയെ കൂടി വെന്റിലേറ്ററിലേക്കു പോകാതെ നോക്കാൻ ഉത്തരവാദിത്തം ഉളഉള്ളവരാണു മനുഷ്യരുടെ ഭാവിയിൽ പരിഗണകളുള്ള ഭരണകൂടങ്ങൾ വന്നപ്പോൾ മനസ്സിലാകും. ചൈനയുമായുള്ള തൊഴിൽ-വ്യാപാര ബന്ധവും നിരന്തര സമ്പർക്കവും കാരണം സൗത്ത് ഏഷ്യയിലെയും സൗത്ത് ഈസ്റ്റ് ഏഷ്യയിലെയും രാജ്യങ്ങളിലേക്കു കൂടി രോഗവ്യാപനത്തിന്റെ കേന്ദ്രമായി മാറേണ്ടിയിരുന്ന ദുബായ് വിമാനത്താവളം ഈ വിപത്തിന്റെ തുടക്കം മുതൽ നടപ്പാക്കിയ യാത്രാ വിലക്കുകൾ, തെർമൽ സ്ക്രീനിംഗുകൾ എന്നിവ വലിയ തോതിൽ ഈ പ്രതിസന്ധി നിയന്ത്രിച്ചിട്ടുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനാത്താവളത്തിന്റെ ഒരു ടെർമിനൽ മാത്രം വലുപ്പമുള്ള കേരളത്തിലെ വിനാത്താവളങ്ങളിലെ പ്രതിരോധ നടപടികളുമായി ഇതിനെ താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല. രോഗവ്യാപനം തടയുന്നതിനും പൗരന്മാരെ ഒരു തരത്തിലും പരിഭ്രാന്തരാവാതെ സൂക്ഷിക്കാനും യു.എ.ഇ ഭരണകൂടം ശ്രദ്ധിച്ചു. ജനം പാനിക്കാവാതിരിക്കുക എന്നത് ചെറിയ കാര്യമല്ല. ജനുവരി 29-നു വുഹാനിൽ നിന്നെത്തിയ ആറംഗ കുടുബത്തിൽ ആദ്യത്തെ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതു മുതൽ ഇന്നലെ മുതൽ ഇവിടെ തുടങ്ങിയ National Disinfection Program വരെ ഇവിടെയും കൃത്യമായ ഒരു നയം പ്രവർത്തിക്കുന്നു എന്നു കാണാം. റിസ്ക് സോണുകളിൽ നിന്നെത്തുന്ന യാത്രക്കാരുടെ പരിശോധനയിലൂടെയും അതിർത്തികൾ അടച്ചും യു.എ.ഇ എത്രയോ വലുതായിരുന്ന രോഗവ്യാപന സാധ്യത കാര്യമായി കുറച്ചു. ഹെൽത്ത് കെയർ അതോറിറ്റികളുടെ ബോധവൽക്കരണം, സുരക്ഷാ ഉപകരണങ്ങളുടെ വിതരണം എന്നിവയും പ്രതിരോധം ശക്തമാക്കി. അതിലൊന്നും ഒരലംഭാവവുമുണ്ടായില്ല.

അതേസമയം അത്തരം പ്രതിരോധ നീക്കങ്ങൾ പാളിയാൽ സംഭവിക്കാവുന്ന ശോചനീയാവസ്ഥ ദക്ഷിണകൊറിയയിലും ജപ്പാനിലും കമ്പോഡിയയിലും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇറ്റലി അതിന്റെ ഉദാഹരണമായി. കോടാനുകോടി യാത്രക്കാർ ദുബായ്, അബുദാബി വിമാനത്താവളങ്ങൾ വഴി കടന്നു പോകുന്നു. ആ സാധ്യത കണക്കിലെടുത്ത് തന്നെയാണ് യു.എ.ഇ കാര്യങ്ങൾ മുൻകൂട്ടിക്കണ്ടത്. ഒപ്പം സമ്പദ്‌വ്യവസ്ഥയെ ഒരത്യാഹിതത്തൽ പെടാതെ നോക്കുന്നുമുണ്ട്. ഏഷ്യയിൽ ഹോങ്കോങും സിംഗപ്പൂരും ജപ്പാനും നേരിടുന്ന പ്രതിസന്ധിയുമായി തട്ടിച്ചു നോക്കുമ്പോൾ ദുബായ് സമ്പദ്ഘടന അത്രകണ്ട് പരിക്കുകളില്ലാതെ തുടരുന്നു എന്നാണ് വിദഗ്ദ്ധാഭിപ്രായം. മുൻകൂർ പ്രതിരോധനയം രൂപപ്പെടുത്തി ലോക്ക്ഡൗൺ ഒഴിവാക്കിയ പ്രൊആക്റ്റീവ്, രാജ്യത്തുള്ള പൗരന്മാരെ ഒരു തരത്തിലും പരിഭ്രാന്തരാക്കാതെ പ്രതീക്ഷ നൽകിക്കൊണ്ട് നിലകൊണ്ട പ്രോസ്പെക്ടീവ് സമീപനങ്ങളാണതിനു കാരണം. കോവിഡ് പ്രതിരോധ നടപടികളും പ്രവർത്തനങ്ങളും തുടക്കം മുതൽ കുറവൊന്നും വരുത്താതെ തുടർന്നിട്ടുണ്ട് ഇവിടെയും. ഹോട്ടലുകൾ മുതൽ പള്ളികളിൽ വരെ ഹാൻഡ് സാനിറ്റൈസർ വെച്ചുകൊണ്ടായുരുന്നു തുടക്കം. 
ജനുവരിയിൽ വെള്ളിയാഴ്ച ഖുത്തുബകളിലെ നിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തി രോഗപ്രതിരോധവും Social Distancing ഉം മതപരമായ ബാധ്യതയാണെന്ന് ബോധിപ്പിച്ചു. ഇതേ ബോധവൽക്കരണം വിവിധ കമ്പനികളും സർക്കാർ ഏജൻസികളും നടത്തി. കമ്യൂണിറ്റി ട്രാൻസ്മിഷൻ തടയാൻ വേണ്ട കരുതൽ നടപടികൾ ആദ്യമേ കൈകൊണ്ടു. ആദ്യം സ്കൂളുകൾ പൂട്ടി. പിറ്റേ ആഴ്ച ആരാധനാലയങ്ങളിൽ പ്രാർത്ഥന ഒഴിവാക്കാൻ നിർദ്ദേശം നൽകി. ലേബർ കാമ്പുകളിൽ രോഗലക്ഷണങ്ങൾ ഉള്ളവരെ മാറ്റിപ്പാർപ്പിക്കുന്ന സംവിധാനങ്ങൾ ഉണ്ടാക്കി. രോഗലക്ഷണമോ രോഗാവസ്ഥയോ ആരോഗ്യ വകുപ്പിൽ അറിയിക്കാതിരിക്കുന്നത് കടുത്ത പിഴയുള്ള കുറ്റമായി നിയമം കൊണ്ടുവന്നു. മറ്റു രാജ്യങ്ങളിലേക്ക് മെഡിക്കൽ സംവിധാനങ്ങൾ നൽകി. രാജ്യത്തു രോഗികൾ ഉണ്ടായപ്പോൾ സവിശേഷതകളുള്ള ലോഎയർ പ്രഷർ ക്വാരന്റൈൻ മുറികൾ സംവിധാനിച്ചു. അതു രോഗവ്യാപനം തടയാൻ സഹായിക്കുന്നു. ചങ്ങാത്തരാജ്യങ്ങളിലെ പൗരന്മാരെ രോഗാവസ്ഥയിൽ ചൈനയിൽ നിന്നും ഇറാനിൽ നിന്നും ചികിൽസക്കായി കൊണ്ടുവന്നു മാറ്റിപ്പാർപ്പിച്ചു മറ്റൊരു സേവന വഴിക്കും നീങ്ങി. സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു വരീദ് സിസ്റ്റം പോലുള്ള രോഗനിർണ്ണയരീതികൾ ആവിഷ്കരിച്ചു. ആരോഗ്യ ഇൻഷുറൻസ് ഐ.ഡിയും പേർസണൽ ഐഡന്റിഫിക്കേഷൻ നമ്പറും ആസ്പദമാക്കി രോഗികളുടെ ആരോഗ്യ ഹിസ്റ്ററി ട്രാക്ക് ചെയ്യാനുള്ള നെറ്റ്ർക്കിംഗ് സംവിധാനം അങ്ങനെ കൊണ്ടുവന്നു. രോഗലക്ഷണങ്ങൾ ഉള്ളവരിലെ അപകട സാധ്യത ആരോഗ്യ വകുപ്പിനു ഇതുവഴി വിലയിരുത്താനാവുന്നു. നാഷണൽ പോപ്പുലേഷൻ ജിനോം പ്രോഗ്രാം നടപ്പാക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ക്ലൗഡ് കമ്പ്യൂട്ടിങും പ്രയോജനപ്പെടുത്തി ജിനോമാപ്പിങ് വിദ്യ പ്രയോജനപ്പെടുത്തുന്നു. ഇവിടെ കാര്യങ്ങളിങ്ങനെയെല്ലാം അതിന്റെ മുറക്കു നീങ്ങുന്നുണ്ട്.

ഗ്ലോബൽ ട്രാൻസിറ്റ് ഹബാണു ദുബായ്. ഒരാഗോള ഇടത്താവളം. ഏഴു ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്ന നഗരം. ഒപ്പം എണ്ണ സമ്പദ്ഘടനയിൽ നിന്നും എണ്ണയിതര വളർച്ചകൾക്ക് ആക്കം കൂട്ടുന്നു അബുദാബി. യു.എ.ഇയുടെ ജനസംഖ്യയിൽ 95 ലക്ഷം സ്വദേശി പൗരന്മാരുള്ളപ്പോൾ ഒരു കോടി 60 ലക്ഷമാളുകൾ വിദേശികൾ. ഒരു വർഷം വിമാനത്താവളങ്ങൾ വഴി പോകുന്ന യാത്രക്കാരും ഹൃസ്വകാല സന്ദർശകരുമായി 11 കോടിയാളുകൾ. ഇതെല്ലാം കൂടി ഒരു ചെറിയ മരുഭൂ പ്രദേശത്തു സംഭവിക്കുന്നു. ഈ രാജ്യത്ത് ഇവിടെ ഉള്ളവരേക്കാൾ മറ്റു രാജ്യക്കാരാണു പതിന്മടങ്ങ്. അവരൊക്കെ ഇവിടെ വന്നത് കച്ചവടത്തിനോ ഉപജീവനത്തിനോ ആണ്. ഇവിടത്തെ ജനസംഖ്യയിൽ അറുപത് വയസ്സിനു മുകളിലുള്ളവർ ഏറെയും ഇന്നാട്ടുകാരായിരിക്കും. അവർക്ക് സ്വദേശി ആരോഗ്യ പരിപാലന പദ്ധതികൾ ഉണ്ട്. വിദേശികൾ അറുപതാകുന്നതോടെ മിക്കവാറും വിരമിച്ചു സ്വദേശം പിടിച്ചിരിക്കും. അതുകൊണ്ട് മേല്പറഞ്ഞ ഒന്നരക്കോടിയിലേറെ ആളുകളിൽ അറുപത് കടന്നവർ താരതമ്യേന കുറവായിരിക്കും. ലോകത്തിലെ തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമാണ് ദുബായിലേത്. ഇതിന്ത്യ പോലെ ഒരു മഹാരാജ്യമല്ല. ഏതാനും കാമറകൾക്ക് മുഴുവൻ പ്രദേശവും കൺപാർക്കാവുന്ന ചെറിയ ദേശമാണ്. ഇവിടത്തെ ജനവാസ കേന്ദ്രങ്ങൾ വെർട്ടിക്കൽ നഗരങ്ങൾ.

ഈ യാഥാർത്ഥ്യങ്ങളെല്ലാം മനസ്സിൽ വെച്ചുവേണം ദേരയിലെയും നായിഫിലേയും രോഗവ്യാപനം തടയാനായില്ലെന്നും ആവില്ലെന്നും കേരളത്തിൽ ഇരുന്നു വിധി പറയാൻ. മറ്റൊരു കാര്യം ടെക്നോളജിയും സ്മാർട്ട് ഉപകരണങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും എത്ര വേഗത്തിൽ ഇവിടെ സേവന നിരതമാകുന്നു എന്നതുമാണ്. ഇന്നലെ വാരാന്ത അവധി നോക്കി ദേശീയ പകർച്ചപ്രതിരോധ ദൗത്യം പ്രഖ്യാപിച്ച ഈ രാജ്യം എത്ര വേഗം നിരത്തുകൾ ഒഴിപ്പിച്ചു. ദേരയും നായിഫും സബ്ഖയും ഒറ്റരാത്രി കൊണ്ട് മരുന്നു തളിച്ചു. ശുചീകരണ വൃത്തിയിൽ ഡ്രോണുകൾ വരെ പങ്കുവഹിച്ചു. കാര്യക്ഷമമായ പൊതുഭരണ സംവിധാനങ്ങൾ, ധനശേഷി കൊണ്ട് എളുപ്പം സാധിക്കാവുന്ന മെഡിക്കൽ ഫെസിലിറ്റീസ്, ക്വാരന്റൈൻ കേന്ദ്രങ്ങൾ എന്നിവയും യു.എ.ഇയുടെ സാധ്യതയാണ്. ഇന്ത്യയുടെയോ കേരളത്തിന്റെയോ പ്രതിരോധനയവുമായി ഇവിടത്തെ കാര്യങ്ങൾ താരതമ്യം ചെയ്തു വിധിക്കാതിരിക്കുകയാണു ബുദ്ധി. പ്രബുദ്ധരുടെ കേരളത്തിൽ ലോആന്റ് ഓർഡറും ജനവും റോട്ടിൽ കള്ളനും പോലീസും കളിക്കുമ്പോൾ ഇവിടത്തെ പൊലീസ് മലയാളത്തിലും സംസാരിക്കുന്നു. ആളുകളത് അക്ഷരം പ്രതി പാലിക്കുന്നു. ഇതൊന്നും ഇന്നലെ രാത്രികൊണ്ട് സംഭവിച്ചതല്ല. ഇവിടെ കാര്യങ്ങൾ പണ്ടേ ഇങ്ങനെയാണ്.

ചുരുക്കിപ്പറഞ്ഞാൽ ഈ മഹാവിപത്ത് ഒരു ആരോഗ്യ ദുരന്തമായി മാറാതിരിക്കാനുള്ള മുൻ കരുതലുകളോടെയും ഈ മഹാമാരി വഴി ലോകമാകെ വന്നുപെട്ടേക്കാവുന്ന സാമ്പത്തികത്തകർച്ച കഴിയുന്നത്ര ഒഴിവാക്കാനുള്ള ജാഗ്രതയോടെയും യു.എ.ഇയും ഞങ്ങളെയൊക്കെ പരിരക്ഷിക്കുന്നുണ്ട്. WHO ബൃഹത്തായ പ്രതിരോധം എന്നാണതിനെ വിശേഷിപ്പിക്കുന്നത്. ആരോഗ്യത്തിനും സമ്പത്തിനും ക്ഷയമേൽക്കാതെ നടത്തുന്ന സന്തുലിതമായ സമീപനമാണ് യു.എ.ഇ Strategy. ഇവിടെയും ജാഗ്രത ഉണ്ട്, പരിഭ്രാന്തി ഇല്ല.  

Continue Reading
Advertisement

Trending

Copyright © 2020 Nowit Media.