Connect with us

Entertainment

മിക്കി മൗസിന്റെ പിതാവ് വാള്‍ട്ട് ഡിസ്‌നിയല്ല! ജനപ്രിയ കാര്‍ട്ടൂണിനു പിന്നിലെ കഥ

മിക്കിയെ ഓർക്കുമ്പോൾ ആരുടെയും മനസ്സിൽ തെളിഞ്ഞു വരുന്ന മറ്റൊരു നാമമാണ് വാൾട്ട് ഡിസ്നി

Published

on

റാഷിദ് പറശ്ശേരി

മിക്കി മൗസ്…- നമ്മൾ കേട്ടുവളർന്ന കാർട്ടൂൺ കഥാപാത്രങ്ങളിൽ എന്നും ഒരു പ്രത്യേക തിളക്കം ഉണ്ടിവന്. മിക്കിയെ ഓർക്കുമ്പോൾ ആരുടെയും മനസ്സിൽ തെളിഞ്ഞു വരുന്ന മറ്റൊരു നാമമാണ് വാൾട്ട് ഡിസ്നി. മിക്കിയുടെ പിതാവായി ലോകം അംഗീകരിച്ചിരിക്കുന്നതും മിക്കിയുടെ കൂടെ എന്നും ഉയർന്നു കേൾക്കുന്നതും ഡിസ്‌നിയെ പറ്റി മാത്രമാണ്.ദി വാൾട്ട് ഡിസ്‌നി കമ്പനി

1923 ഒക്ടോബര് മാസം 16-നാണ് വാൾട്ട് ഡിസ്നി അദ്ദേഹത്തിന്റെ സഹോദരൻ റോയ് ഒ ഡിസ്‌നിയെയും കൂട്ടി ദി വാൾട്ട് ഡിസ്നി കമ്പനി ആരംഭിക്കുന്നത്. അന്ന് അവരതിനു നൽകിയ പേര് ഡിസ്നി ബ്രദേർസ് കാർട്ടൂൺ സ്റ്റുഡിയോ എന്നായിരുന്നു. ഓസ്വാൾഡ് ദ ലക്കി റാബ്ബിറ്റ് ആയിരുന്നു അവരുടെ ആദ്യത്തെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം. ചാൾസ് മിന്റ്സ് എന്ന നിർമാതാവിന് വേണ്ടിയായിരുന്നു ഓസ്വാൾഡ് ദ ലക്കി റാബ്ബിറ്റ് പിറവികൊണ്ടത്. അവന്റെ മൊത്തത്തിലുള്ള വിതരണാവകാശം യൂണിവേഴ്‌സൽ സ്റ്റു
ഡിയോക്കായിരുന്നു.

വാള്‍ട്ട് ഡിസ്‌നിയും അബ് ഐവര്‍ക്‌സും
വാള്‍ട്ട് ഡിസ്‌നിയും അബ് ഐവര്‍ക്‌സും

ഈ ബന്ധത്തിൽ ഡിസ്നി ഏതാണ്ട് 26 സീരീസ് ചെയ്തുകൊടുത്തു. പിന്നീട് വരുമാനം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ ആ ബന്ധം അവസാനിച്ചു. താൻ രൂപം കൊടുത്ത കാർട്ടൂൺ കഥാപാത്രത്തിന്റെ അവകാശം നേടിയെടുക്കാൻ പക്ഷെ ഡിസ്നിക്കായില്ല. മാത്രമല്ല ഈ തർക്കത്തിനിടയിൽ മിന്റ്സ് തന്റെ തന്ത്രപരമായ നീക്കത്തിലൂടെ ഡിസ്നിയിലെ അഞ്ചിൽ നാല് പ്രധാന അനിമേറ്റർമാരെയും തന്റെ പുതിയ സംരംഭമായ സ്‌നാപ്പി കോമഡീസിലേക്ക് കൊണ്ടുപോയി. ഈ വൻ തകർച്ചയിലും ഡിസ്നി പിടിച്ചുനിന്നത് അല്ലെങ്കിൽ ഡിസ്നി എന്ന വിസ്മയം ലോകത്തിനു നൽകിയത് അബ് ഐവർക്സ് എന്ന അദ്ദേഹത്തിന്റെ കൂട്ടുകാരനും ഡിസ്നി കമ്പനിയിലെ പ്രധാന അനിമേറ്റരുടെ ധീരമായ തീരുമാനമായിരുന്നു.

മിന്റ്‌സിന്റെ വാഗ്ദാനങ്ങള്ക്കു മുന്നിൽ ഐവർക്സ് പിടിച്ചു നിന്നു. ഒപ്പം തകർന്നിരിക്കുന്ന ഡിസ്നി കമ്പനിയെ വീണ്ടും ഉയർത്തിക്കൊണ്ടുവരാൻ തീരുമാനമെടുക്കുകയും ചെയ്തു.മിക്കിയുടെ ജനനം

മിന്റസിനുള്ള മറുപടിക്കായും നിലനില്പിനായും ഒരു വേറിട്ട കാർട്ടൂൺ കഥാപാത്രം ഐവർക്സിനും ഡിസ്നിക്കും അത്യാവശ്യമായിരുന്നു. പിന്നീടുള്ള ദിവസങ്ങൾ അവർ അതിനുള്ള കഠിനപ്രയത്നങ്ങളിലായിരുന്നു. ഡിസ്‌നിക്ക് വേണ്ടി ഓസ്വാൾഡ് ദ ലക്കി റാബ്ബിറ്റ് എന്ന ഹിറ്റ് കഥാപാത്രത്തെ സൃഷ്‌ടിച്ച ഐവർക്‌സിനു പക്ഷെ പുതിയൊരെണ്ണം കണ്ടെത്തുക അത്ര എളുപ്പമുള്ള ജോലി ആയിരുന്നില്ല. ഐവർക്‌സിന്റെ ഭാവനയിൽ പശുവും പൂച്ചയും പട്ടിയും കുതിരയും എന്ന് വേണ്ട അവസാനം തവളയും പച്ചകുതിരയും വരെ പല രൂപങ്ങൾ പൂണ്ടു. പക്ഷെ ഇവയൊന്നിലും ഡിസ്‌നിക്ക് തൃപ്തി ലഭിച്ചില്ല. ഇതിനിടയിലാണ് ഡിസ്നി അദ്ദേഹത്തിന്റെ പഴയ സ്റ്റുഡിയോ ആയ ലാഫ് ഓ ഗ്രാമിലെ തന്റെ വളർത്തുമൃഗമായ എലിയെ കുറിച് ഐവെർക്സിനോട് പറയുന്നത്. പിന്നീടുള്ള ഐവെക്‌സിന്റെ ശ്രമങ്ങളെല്ലാം ഈ എലിയെ ചുറ്റിപറ്റിയായിരുന്നു. ഒടുവിൽ അദ്ദേഹം നാം കാണുന്ന മിക്കി മൗസ് എന്ന നിത്യ ഹരിത നായകനു ജന്മംനൽകി.

പക്ഷെ ദുരിതങ്ങൾക്കു വിരാമമായിട്ടുണ്ടായിരുന്നില്ല. മിക്കിക്കു ജന്മം നൽകിയെങ്കിലും യൂണിവേഴ്‌സൽ സ്റ്റുഡിയോയുമായുള്ള കരാർ അവസാനിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ മിക്കിയെ വച്ചുള്ള തങ്ങളുടെ ആദ്യത്തെ ചിത്രത്തിന്റെ ജോലി ഐവർക്സ് ചെയ്യുന്നത് പാത്തും പതുങ്ങിയുമായിരുന്നു. ഐവർക്സ് എന്ന മാന്ത്രിക കലാകാരന്റെ മഹത്വം ലോകത്തോട് വിളിച്ചു പറയുന്നതായിരുന്നു പിന്നീടുള്ള കാലം. ഐവെർക്‌സും ഡിസ്നിയും കൂടി സംവിധാനം ചെയ്ത ആദ്യത്തെ ചിത്രത്തിനായുള്ള ജോലികൾ ഐവർക്സ് തീർക്കുന്നത് വെറും രണ്ടാഴ്ചകൊണ്ടാണ്. അതായത് അദ്ദേഹം ഒരു ദിവസം വരച്ചത് ശരാശരി 700-ഓളം ചിത്രങ്ങളാണ്.

മിക്കിയും ഓസ്വാൾഡും

തുടക്കം പരാജയത്തിലൂടെ…


1928 മെയ് മാസം 15ന് അവർ അവരുടെ ആദ്യത്തെ ചിത്രമായ പ്ലെയിൻ ക്രേസിയുടെ പരീക്ഷണ പ്രദശനം നടത്തി. പ്രദശനത്തിനെത്തിയ കാണികളെ പ്രീതിപ്പെടുത്താൻ പ്ലെയിൻ ക്രേസിക്കായില്ല എന്നു മാത്രമല്ല ഈ ചിത്രത്തിന്റെ വിതരണം ഏറ്റെടുക്കാൻ വിതരണക്കാരാരും തയ്യാറായതുമില്ല. തൊട്ടു പിറകെ വന്ന ദ ഗാലോപിന്‍ ഗൗച്ചോ
യുടെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ലായിരുന്നു. ഈ രണ്ടു ചിത്രങ്ങളും ഐവർക്സ് എന്ന പ്രതിഭയുടെ ഒറ്റയ്ക്കുള്ള ഡിസൈൻ വർക്കുകളായിരുന്നു. ഒന്നിൽ പിഴച്ചാൽ മൂന്ന് എന്ന പഴമൊഴിയെ അന്വർഥമാക്കി മൂന്നാമത്തെ ചിത്രമായ സ്റ്റീബോട്ട് വില്ലി (1928 നവംബർ 18) മിക്കിയുടെ വിജയയാത്രകളുടെ തുടക്കമായി. മിക്കി എന്ന തരംഗം പിന്നീട 130-ലതികം ചിത്രങ്ങളിൽ നിറഞ്ഞു നിന്നു. 1978-ൽ ഹോളിവുഡ് ‘Walk of Fame’ ലഭിക്കുന്ന ആദ്യത്തെ കാർട്ടൂൺ കഥാപാത്രമായി മിക്കി.


സ്റ്റീബോട്ട് വില്ലി

അബ് ഐവര്‍ക്‌സ്‌ ചിത്രത്തിനു പുറത്തേക്ക്അബ് ഐവർക്സ്  

മിക്കിയുടെ പ്രശസ്തി ഡിസ്‌നിയെ കൊണ്ടെത്തിച്ചത് ലോകത്തിന്റെ നെറുകയിൽ തന്നെ ആയിരുന്നു. പക്ഷെ ഇതിനിടയിൽ മിക്കിയുടെ പിറവിയിൽ ഡിസ്നിയോളം തന്നെ പങ്ക് വഹിച്ച അബ് അബ് ഐവർക്സിനെ ചരിത്രം അർഹിക്കുന്ന അംഗീകാരം നൽകാതെ മാറ്റി നിർത്തി. ഇതിൽ ഐവർക്സിന്റെ പങ്കും ചെറുതല്ല എന്ന് തന്നെ പറയേണ്ടി വെരും. കാരണം ഈ മാറ്റി നിർത്തലിനു പ്രധാന കാരണമായി നമുക് കാണാന്‍ സാധിക്കുന്നത് തന്റെ ശതമാനം ഷെയർ തിരിച്ചു നൽകി 1930-ൽ അദ്ദേഹം സ്വന്തം കമ്പനിക്ക് രൂപം നൽകിയതാണ്. താൽക്കാലികമായ ചില വിജയങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഒന്നും തന്നെ നേടാൻ എവെര്ക്സിന്റെ ഈ സ്ഥാപനത്തിന് സാധിച്ചിട്ടില്ല.

തിരികെ വീണ്ടും ഡിസ്‌നിയിലേക്കു തന്നെ കാലം അദ്ദേഹത്തെ തിരിച്ചയച്ചു. 300-ലധികം ചിത്രങ്ങൾ ലോകത്തിനു സമ്മാനിച്ചിട്ടും ആദ്യത്തെ കളർ-സൗണ്ട് കാർട്ടൂൺ (ഫ്ളിപ് ദ ഫ്രോഗ്) അവതരിപ്പിച്ചിട്ടും മിക്കിയെയും ഡിസ്‌നിയെയും അറിയുന്ന ലോകം അബ് ഐവര്‍ക്‌സിനെ അറിയാൻ ഗൂഗിൾ നോക്കേണ്ട അവസ്ഥയാണ്.

Entertainment

കല്ലുവും മാത്തുവും സീ കേരളത്തിലൂടെ തിരിച്ചെത്തുന്നു; ‘ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍’ ഉടന്‍

Published

on

ഒരിടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയ അവതാരകരായ രാജ് കലേഷ് എന്ന കല്ലുവും, മാത്തുകുട്ടി എന്ന മാത്തുവും മിനി സ്‌ക്രീനില്‍ തിരിച്ചെത്തുന്നു. സീ കേരളം അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ‘ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍’ എന്ന പുതിയ സംഗീത വിനോദ പരിപാടിയിലൂടെയാണ് ഇവർ വീണ്ടും ടിവി പ്രേക്ഷകര്‍ക്കു മുമ്പിലെത്തുന്നത്. ഷോയുടെ വ്യത്യസ്ത ഉള്ളടക്കത്തിലേക്ക് സൂചന നല്‍കുന്ന ഇരുവരുടേയും ചാറ്റ് കഴിഞ്ഞ ദിവസം സീ കേരളം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സ്റ്റുഡിയോക്കു പുറത്ത് പ്രേക്ഷകര്‍ക്ക് വിനോദവും വിജ്ഞാനവും വിളമ്പുന്ന പതിവു രീതിയില്‍ നിന്ന് വ്യത്യസ്തമായി സെറ്റിനകത്ത് എങ്ങനെയാകും ആങ്കറിങ് എന്നതായിരുന്നു ഈ പ്രൊമോ വിഡിയോയില്‍ കല്ലുവിന്റേയും മാത്തുവിന്റേയും ചര്‍ച്ച.

മാന്ത്രികനും, ഷെഫുമൊക്കെയായി വിവിധ മേഖലയില്‍ തന്റെ വൈഭവം തെളിയിച്ചയാളാണ് കലേഷ് എന്ന കല്ലു. അവതാരകനും നടനുമാണ് മാത്തുക്കുട്ടി. രണ്ടു പേരും ചേര്‍ന്നാല്‍ ചിരിയുടെ പൊടിപൂരം തന്നെ കാഴ്ചക്കാര്‍ക്കായി ഒരുക്കുമെന്ന് ഇരുവരും തെളിയിച്ചതാണ്. അതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല രണ്ടു പേരും വീണ്ടും ഒന്നിച്ചെത്തുന്ന ‘ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍’. പ്രോമോ വീഡിയോയിലെ ചുരുക്കം ചില നര്‍മ നിമിഷങ്ങളില്‍ ഇതു വ്യക്തമാണ്.

‘ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍’ ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞ ഒരു സംഗീത വിനോദ പരിപാടിയായിരിക്കുമെന്ന് സീ കേരളം ഉറപ്പു നല്‍കുന്നു. എല്ലാത്തരം കാഴ്ചക്കാര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ ഏറെയൊന്നും കണ്ടിട്ടില്ലാത്ത ചില പരീക്ഷണങ്ങള്‍ കൂടി പരിപാടിയില്‍ ഉണ്ടാകും. സെലിബ്രിറ്റികളും സാധാരണക്കാരുമായിരിക്കും ഇതില്‍ പങ്കെടുക്കുക. ഓരോ എപ്പിസോഡും രസകരവും ഉദ്വേഗഭരിതവുമായിരിക്കുമെന്നാണ് സീ കേരളം പറയുന്നത്. നവംബര്‍ രണ്ടാം പകുതിയില്‍ ‘ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍’ സീ കേരളം സംപ്രേഷണം ചെയ്തു തുടങ്ങും. പുതിയ ഒട്ടനവധി വിനോദ പരിപാടികളാണ് വരും നാളുകളില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാന്‍ സീ കേരളത്തിന്റെ അണിയറയില്‍ ഒരുങ്ങുന്നത്. ഈ നവംബറില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുകയാണ് സീ കേരളം.

Continue Reading

Entertainment

ബോളിവൂഡിലെ മയക്കുമരുന്ന്: ദീപിക പദുക്കോണിനേയും സാറാ അലി ഖാനേയും ചോദ്യം ചെയ്യും

Published

on

മുംബൈ: നടന്‍ സുശാന്ത് സിങ് രജപുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പുറത്തു വന്ന ബോളിവൂഡിലെ മയക്കുമരുന്ന് ദുരുപയോഗം സംബന്ധിച്ച് ചോദ്യം ചെയ്യാന്‍ താരങ്ങളായ ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍, രകുല്‍ പ്രീത് സിങ് എന്നിവര്‍ക്ക് സമന്‍സ്. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. അടുത്ത മൂന്നു ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്. ദീപികയോട് വെള്ളിയാഴ്ച ഹാജരാകണമെന്ന് എന്‍സിബി ആവശ്യപ്പെട്ടു. രകുല്‍ പ്രീത് സിങിനോട് നാളെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സാറയേയും ശ്രദ്ധയേയും ശനിയാഴ്ചയും ഫാഷന്‍ ഡിസൈനര്‍ സിമോനി ഖംബട്ടയെ നാളേയും ചോദ്യം ചെയ്യുമെന്ന് എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചു. മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യപ്പെടുന്ന ബോളിവുഡിലെ ഒന്നാം നിര താരങ്ങളാണിവര്‍. സുശാന്തിന്റെ മരണം അന്വേഷിക്കുന്നതിനിടെയാണ് താരങ്ങള്‍ക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗത്തിലേക്ക് അന്വേഷണം നീണ്ടത്.

Continue Reading

Entertainment

സുശാന്തിന്റെ മരണം: കരണും ആലിയയും പഴി കേള്‍ക്കാന്‍ കാരണമുണ്ട്

സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം നേരിടുകയാണ് നിര്‍മാതാവ് കരണ്‍ ജോഹറും നടി ആലിയ ഭട്ടും

Published

on

മുംബൈ: ബോളിവുഡ് യുവതാരം സുശാന്ത് സിങ് രജപുതിന്റെ മരണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം നേരിടുകയാണ് നിര്‍മാതാവ് കരണ്‍ ജോഹറും നടി ആലിയ ഭട്ടും. വൈകാരികമായി ഇവര്‍ എഴുതിയ അജ്ഞലി കുറിപ്പിനോടുള്ള പ്രതികരണമായാണ് ട്വിറ്ററില്‍ ബോളിവുഡ് ആരാധകര്‍ ഇവര്‍ക്കെതിരെ തിരിഞ്ഞത്. കരണിന്റെ ടിവി ഷോ ആയ കോഫീ വിത്ത് കരണിന്റെ ഒരു എപിസോഡില്‍ സുശാന്തിനെ കുറിച്ച് അവഗണനാപരമായി സംസാരിച്ചതിനാണ് കരണിനും ആലിയക്കുമെതിരെ രൂക്ഷ പ്രതികരണം ഉയരാന്‍ കാരണം. സുശാന്ത് സിങ് രജപുത്, രണ്‍വീര്‍ സിങ്, വരുണ്‍ ധവാന്‍ എന്നീ നടന്മാരെ റേറ്റ് ചെയ്യാനാണ് ആ ഷോയില്‍ ആലിയയോട് കരണ്‍ ആവശ്യപ്പെട്ടത്. ഇതിനു മറുപടിയായി സുശാന്ത് സിങ് രജപുതോ? അതാരാ? എന്ന ആലിയയുടെ പ്രതികരണമാണ് ആരാധകര്‍ ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. ആലിയയുടേയും കരണിന്റേയും ട്വീറ്റുകള്‍ക്ക് കമന്റായി ഈ വാക്കുകളാണ് നിറയുന്നത്. ഇരുവരും ട്രെന്‍ഡിങിലും മുന്നിലെത്തി.

സുശാന്തിനെ പോലുള്ള സിനിമാ കുടുംബ പശ്ചാത്തലമില്ലാത്ത നടന്‍മാരെ തഴഞ്ഞ് ബോളിവുഡില്‍ പിന്നാമ്പുറക്കാര്‍ക്ക് അനുകൂലമായി സ്വജനപക്ഷപാതമായ നിലപാട് സ്വീകരിക്കുന്നു എന്നു ചുണ്ടിക്കാട്ടി കരണ്‍ ജോഹറിനെതിരെ നേരത്തേയും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സുശാന്തിന്റെ ഈയിടെയായി വന്ന നെറ്റ്ഫ്‌ളിക്‌സ് ചിത്രം ഡ്രൈവ് പ്രൊഡ്യൂസ് ചെയ്തത് കരണ്‍ ജോഹറാണ്.

Continue Reading
Advertisement

Trending

Copyright © 2020 Nowit Media.