Connect with us

Gulf News

വിദ്വേഷ പ്രചരണത്തിന് യുഎഇ നല്‍കുന്ന ശിക്ഷ ഇതാണ്; അറിയേണ്ടതെല്ലാം

യഎഇ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ പൊതുജനങ്ങള്‍ക്ക് ഇതു സംബന്ധിച്ച് ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്

Published

on

ദുബയ്: യുഎഇയില്‍ സമൂഹ മാധ്യമങ്ങളില്‍ വര്‍ധിച്ചു വരുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ അധികൃതര്‍ നടപടി ശക്തമാക്കിയിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ മൂന്ന് ഇന്ത്യക്കാര്‍ കൂടി ഇസ്‌ലാം വിരുദ്ധ വിദ്വേഷ പോസ്റ്റുകള്‍ ഇട്ടതിന്റെ പേരില്‍ നടപടിക്ക് വിധേയരായിരിക്കുകയാണ്. സമാന കേസുകള്‍ ഇതുവരെ ഡസനോളം ഇന്ത്യക്കാരാണ് യുഎഇയിലെ നിയമത്തിന്റെ ചൂടറിഞ്ഞത്. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ നിന്നും പലതവണ മുന്നറിയിപ്പുണ്ടായിട്ടും പ്രവാസികളിലെ ഒരു വിഭാഗം ഇന്ത്യക്കാര്‍ ഇതു മുഖവിലക്കെടുക്കാത്തതാണ് പ്രശ്‌നം. ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന വിദ്വേഷ പ്രചരണങ്ങളുടേയും ആള്‍ക്കൂട്ട കൊലപാതകങ്ങളുടേയും ചുവടു പിടിച്ചാണ് അറബ് രാജ്യങ്ങളിലെ സമാന മനസ്‌ക്കരായ ഇന്ത്യക്കാരും ഈ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തി വരുന്നത്.

യഎഇ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ പൊതുജനങ്ങള്‍ക്ക് ഇതു സംബന്ധിച്ച് ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. മതത്തിന്റെയോ വംശത്തിന്റെയോ പേരിലടക്കം ഏതെങ്കിലും രീതിയിലുള്ള വിവേചനപരമായ പെരുമാറ്റം ഉണ്ടായാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ക്കശമായ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. 10 ലക്ഷം ദിര്‍ഹം വരെ പിഴയും ചുരുങ്ങിയത് അഞ്ചു വര്‍ഷം തടവുമാണ് ഈ കുറ്റത്തിന് യുഎഇയിലെ ശിക്ഷ. വിദ്വേഷ പ്രചരണ കേസുകളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ സ്വദേശികളായാലും വിദേശികളായാലും ഈ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും.

ഒരു തരത്തിലുമുള്ള വിവേചനപരമായ പെരുമാറ്റം ഉണ്ടാകരുതെന്ന പൊതുജനങ്ങളെ അധികൃതര്‍ ബോധവല്‍ക്കരിച്ചു കൊണ്ടിരിക്കുകയാണ്. ഈ സന്ദേശം ഉള്‍ക്കൊള്ളുന്ന ഒരു വിഡിയോയും പബ്ലിക് പ്രൊസിക്യൂഷന്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. വിവേചനവും വിദ്വേഷവും തടയുന്നതിനുള്ള 2015ലെ ഫെഡറല്‍ ഡിക്രീ നിയമം നമ്പര്‍ 2 പ്രകാരമാണ് മേല്‍പ്പറഞ്ഞ ശിക്ഷ അനുശാസിക്കുന്നത്. കുറ്റക്കാര്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ, അഞ്ചു വര്‍ഷം വരെ തടവ് എന്നീ ശിക്ഷകള്‍ ഒന്നിച്ചോ അല്ലെങ്കില്‍ ഏതെങ്കിലും ഒന്നോ അനുഭവിക്കേണ്ടി വരും.

സ്വദേശികള്‍ക്കും ഈ നിമയം കര്‍ശനമാണ്. കഴിഞ്ഞയാഴ്ച ഒരു ഇമാറാത്തി മാധ്യമ പ്രവര്‍ത്തകനെ ഈ നിയമ പ്രകാരം പബ്ലിക് പ്രൊസിക്യൂഷന്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. വംശീയ പരാമര്‍ശം നടത്തുന്ന ഇദ്ദേഹത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതാണ് വിനയായത്.

സോഷ്യല്‍ മീഡിയ, ഓണ്‍ലൈന്‍, പ്രസംഗം, പുസ്തകം, ലേഖനം, ലഘുലേഖ തുടങ്ങി ഏതെങ്കിലും രീതിയില്‍ മതപരമായ വിദ്വേഷം പ്രചരിപ്പിക്കുന്നതും മതങ്ങളെ അവഹേളിക്കുന്നതും യുഎഇയില്‍ ക്രിമിനല്‍ കുറ്റമാണ്. മത ചിഹ്നങ്ങള്‍, സ്ഥാപനങ്ങള്‍, മതാചാരങ്ങള്‍ എന്നിവയ്‌ക്കെതിരെയുള്ള അവഹേളനവും നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണ്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf News

ഖജനാവ് കാലിയായി, ശമ്പളം നല്‍കാന്‍ പോലും കാശില്ല; സമ്പന്നരായ കുവൈത്തിന് സംഭവിച്ചത്

ഇന്ധന വിലയിലുണ്ടായ കുത്തനെയുള്ള ഇടിവു മൂലം വന്‍ നഷ്ടം നേരിടുന്ന രാജ്യം ഇപ്പോള്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പണത്തിനു വേണ്ടി നേട്ടോട്ടമോടുകയാണ്

Published

on

ആഗോള എണ്ണവിലിയിടിവ് കാരണമുള്ള വരുമാന നഷ്ടത്തിനു മേല്‍ കോവിഡ് കൂടി വന്നത് ഇരുട്ടടിയായിരിക്കുകയാണ് പെട്രോഡോളറിനാല്‍ സമ്പന്നരായ കുവൈത്തിന്. 2014ലെ എണ്ണ വിലയിടിവിനു ശേഷം തുടര്‍ച്ചയായ എഴാമത്തെ ബജറ്റ് കമ്മി നേരിടാന്‍ പോകുകയാണ് രാജ്യം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചെലവുചുരുക്കല്‍ മുന്നറിയിപ്പുകള്‍ ധനകാര്യ മന്ത്രിമാരില്‍ നിന്നും സാമ്പത്തിക വിദഗ്ധരില്‍ നിന്നും ഉണ്ടായപ്പോള്‍ കുവൈത്തികള്‍ പരിഹസത്തോടെയാണ് അതു കേട്ടത്. എണ്ണയ്ക്കു ശേഷമുള്ള ജീവിതത്തിന് അടിത്തറ ശക്തിപ്പെടുത്താന്‍ ചെലവ് വെട്ടിച്ചുരുക്കാന്‍ സമയമായി എന്ന് 2016ല്‍ അന്നത്തെ ധനകാര്യ മന്ത്രി അനസ് അല്‍ സാലെഹ് മുന്നറിയിപ്പു നല്‍കിയിരുന്നു. ഇന്ധന വിലയിലുണ്ടായ കുത്തനെയുള്ള ഇടിവു മൂലം വന്‍ നഷ്ടം നേരിടുന്ന രാജ്യം ഇപ്പോള്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പണത്തിനു വേണ്ടി നേട്ടോട്ടമോടുകയാണ്. ഒക്ടോബര്‍ മാസത്തിനു ശേഷം ശമ്പളം വിതരണം ചെയ്യാന്‍ പോലും സര്‍ക്കാരിന്റെ ഖജനാവില്‍ പണമില്ലെന്ന് രണ്ടാഴ്ച മുമ്പാണ് ധനമന്ത്രി ബാറക് അല്‍ ശീതന്‍ പറഞ്ഞത്.

എണ്ണ വരുമാനം ഇടിയുമ്പോഴും വന്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്ന കാര്യത്തില്‍ മെല്ലെപ്പോക്ക് നയം തുടരുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയുടെ ഭാവിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ്. എണ്ണ വില വര്‍ധിച്ചില്ലെങ്കില്‍ നിലവിലെ സ്ഥിതിയില്‍ മാറ്റം ഉണ്ടാകില്ല. ചെലവിനു പണം കണ്ടെത്താന്‍ കടമെടുക്കേണ്ട അവസ്ഥയിലാണ്. ഈ വര്‍ഷം എണ്ണ വിലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിനെ തുടര്‍ന്ന് എണ്ണ കയറ്റുമതി രാജ്യങ്ങളായ ഒപെക് കൂട്ടായ്മ ഇടപെട്ട് വില ബാരലിന് 40 ഡോളറില്‍ എത്തിച്ചിട്ടുണ്ടെങ്കിലും കുവൈത്തിന് രക്ഷപ്പെടാന്‍ ഇതു മതിയാവില്ല. ഇതിനിടെ വന്ന കൊറോണ വൈറസും പുനരുപയോഗ ഊര്‍ജ്ജ രംഗത്തേക്കുള്ള ലോകത്തിന്റെ ചുവടു മാറ്റവുമെല്ലാം എണ്ണ വിലയെ ഉയരാന്‍ അനുവദിക്കാതെ പിടിച്ചു നിര്‍ത്തിയിരിക്കുകയാണ്.

ഇപ്പോള്‍ പ്രതിമാസം 170 കോടി ദിനാര്‍ ആണ് കരുതല്‍ ശേഖരമായ ജനറല്‍ റിസര്‍വ് ഫണ്ടില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വലിച്ചു കൊണ്ടിരിക്കുന്നത്. ഇനി 200 കോടി ദിനാര്‍ മാത്രമെ ഖജനാവില്‍ അവശേഷിക്കുന്നുള്ളൂവെന്നാണ് ധനമന്ത്രി പറയുന്നത്. അതായത് ലഭ്യമായ പണം ഏറെ വകാതെ തീര്‍ന്നു പോകുന്ന അവസ്ഥ. എണ്ണ വില വര്‍ധിക്കുകയോ ആഭ്യന്തര, രാജ്യന്തര വിപണികളില്‍ നിന്ന് കടമെടുക്കുകയോ ചെയ്തില്ലെങ്കില്‍ പണം തീരുമെന്ന് ധനമന്ത്രി പറയുന്നു. കടപത്രം ഇറക്കി പണം കണ്ടെത്താന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമം പാര്‍മെന്റ് അംഗങ്ങളുടെ എതിര്‍പ്പില്‍ കുടുങ്ങിക്കിടക്കുകയാണ്. വായ്പ എടുക്കുന്നതു സംബന്ധിച്ച നിയമം ധനകാര്യ സമിതി പഠിച്ചു വരികയാണ്.

കുവൈത്തിന്റെ 90 ശതമാനം വരുമാനം ഇപ്പോഴും പെട്രോളിയം, പ്രകൃതി വാതകം എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്. പല അറബ് രാജ്യങ്ങളും എണ്ണ ഇതര വരുമാന സ്രോതസ്സുകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സമ്പദ്ഘടന അതിവേഗം വൈവിധ്യവല്‍ക്കരിച്ചപ്പോള്‍ കുവൈത്ത് അല്‍പ്പം പിറകിലായി. ജോലിക്കാരായ കുവൈത്തികളില്‍ 80 ശതമാനത്തേയും പോറ്റുന്നത് പൊതുഖജനാവാണ്. പാര്‍പ്പിടം, ഇന്ധനം, ഭക്ഷണം തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കായി ഒരു ശരാശരി കുടുംബത്തിനു വേണ്ടി സര്‍ക്കാര്‍ പ്രതിമാസം 2000 ഡോളറോളം ചെലവിടുന്നുണ്ട്. സര്‍ക്കാരിന്റെ മൊത്തം ചെലവുകളില്‍ നാലില്‍ മൂന്നു ഭാഗവും ശമ്പളത്തിനും വിവിധ സബ്‌സിഡികള്‍ക്കുമായാണ് ചെലവിടുന്നത്.

വലിയ സാമ്പത്തിക വെല്ലുവിളിക്കിടെ കോവിഡ് കൂടി വന്‍ പ്രത്യാഘാതമുണ്ടാക്കിയതോടെ ഫ്യൂചര്‍ ജനറേഷന്‍ ഫണ്ട് എന്ന ഭാവി തലമുറയ്ക്കായി മാറ്റിവെച്ച ഫണ്ടില്‍ നിന്ന് പണം എടുത്തു തുടങ്ങാമെന്ന ആവശ്യവും ഒരു കോണില്‍ നിന്നുയരുന്നുണ്ട്. കുവൈത്തിന്റെ കയ്യില്‍ ധാരാളം പണം ഉണ്ട്. എന്നാല്‍ അത് പെട്ടെന്ന് പൊട്ടിക്കാന്‍ കഴിയാത്ത ഈ ഫ്യൂചര്‍ ജനറേഷന്‍സ് ഫണ്ടില്‍ ഭദ്രമാണെന്നു മാത്രം. എണ്ണ വറ്റി വരുമാനം നിലച്ചു പോകുന്ന ഒരു കാലത്ത് ഭാവി തലമുറയ്ക്ക് ജീവിക്കാനുള്ള ചെലവിനാണ് ഈ സുരക്ഷിത ഫണ്ട്. വറുതിയുടെ കാലത്തേക്കു മാറ്റി വച്ച ഫണ്ട് എടുക്കാന്‍ സമയമായി എന്ന് ഒരു വിഭാഗം കുവൈത്തികള്‍ പറയുന്നുണ്ടെങ്കിലും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാതെ ഈ ഫണ്ടെടുത്ത് ഉപയോഗിച്ചു തീര്‍ത്താല്‍ 15-20 വര്‍ഷം കൊണ്ട് നീക്കിയിരുപ്പെല്ലാം തീര്‍ന്നു പോകുമെന്ന് മറ്റൊരു വിഭാഗം മുന്നറിയിപ്പും നല്‍കുന്നുണ്ട്.

എണ്ണ വരുമാനത്തിന്റെ 10 ശതമാനം ഓരോ വര്‍ഷവും ഈ ഫണ്ടിലേക്കു സര്‍ക്കാര്‍ മാറ്റുന്നുണ്ട്. നിലവിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഇത്തവണ ഇതൊഴിവാക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു. ഇതോടെ 1200 കോടി ഡോളറിന്റെ ലഭ്യത ഉറപ്പായി. ട്രഷറിയില്‍ നിന്ന് 700 കോടി ഡോളറിന്റെ ആസ്തികളും ഈ ഫണ്ട് വാങ്ങിയിട്ടുണ്ടെങ്കിലും ബജറ്റ് കമ്മി പരിഹരിക്കാന്‍ ഇതും മതിയാകില്ല. സര്‍ക്കാരിനു മുമ്പില്‍ വായ്പ മാത്രമാണ് പോംവഴി. എന്നാല്‍ കടം വാങ്ങിക്കൂട്ടുന്നതിനു മുമ്പ് സര്‍ക്കാര്‍ അഴിമതി അവസാനിപ്പിക്കണമെന്നാണ് പാര്‍ലമെന്റ് അംഗങ്ങളുടെ നിലപാട്. സമീപകാലത്ത് അഴിമതികളുടെ ഒരു പരമ്പര തന്നെ പുറത്തു വന്നിരുന്നു. ഇതെല്ലാം നിക്ഷേപകരുടെ വിശ്വാസം ഇടിയുന്നതിനും കാരണമായി. കുവൈത്ത് എങ്ങനെ ഈ പ്രതിസന്ധിയില്‍ നിന്ന് സ്വയം കരകയറുമെന്ന് ഉറ്റു നോക്കുകയാണ് ലോകം.

Continue Reading

Gulf News

യുഎഇയില്‍ പ്രവാസികള്‍ക്ക് വീസ പിഴകളില്‍ ഇളവ്; അറിയേണ്ടതെല്ലാം

മാര്‍ച്ച് ഒന്നിനു ശേഷം വീസ കാലാവധി തീര്‍ന്ന റെസിഡന്‍സ്, സന്ദര്‍ശക വീസക്കാര്‍ക്ക് ഇതു പ്രകാരം മൂന്നു മാസത്തേക്ക് പിഴ അടക്കേണ്ടി വരില്ല

Published

on

അബുദബി: യുഎഇയില്‍ വീസ കാലാവധി അവസാനിച്ചതോ അല്ലെങ്കില്‍ നിയമ ലംഘിച്ച് രാജ്യത്ത് തുടരുന്നവരോ ആയ വിദേശികള്‍ക്ക് പിഴ ഇളവ് പ്രഖ്യാപിച്ചു. മേയ് 18 മുതല്‍ മൂന്ന് മാസത്തേക്ക് എല്ലാ പിഴകളും ഇളവു ചെയ്യുന്നതായി സര്‍ക്കാര്‍ അറിയിച്ചു. മാര്‍ച്ച് ഒന്നിനു ശേഷം വീസ കാലാവധി തീര്‍ന്ന റെസിഡന്‍സ്, സന്ദര്‍ശക വീസക്കാര്‍ക്ക് ഇതു പ്രകാരം മൂന്നു മാസത്തേക്ക് പിഴ അടക്കേണ്ടി വരില്ല. ഇതു സംബന്ധിച്ച് മന്ത്രിസഭ ഉത്തരവിട്ടിട്ടുണ്ട്.

ഈ ആനുകൂല്യം ലഭിക്കാന്‍ വീസ കാലാവധി തീര്‍ന്ന പ്രവാസികളെല്ലാം ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റിസന്‍ഷിപ്പ് വകുപ്പിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വക്താവ് ബ്രിഗേഡിയര്‍ ഖമീസ് അല്‍ കഅബി അറിയിച്ചു. കാലാവധി തീര്‍ന്ന എമിറേറ്റ് ഐഡി, ലേബര്‍ കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ട പിഴകളും ഓഴിവാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പിഴ ആനുകൂല്യം ഉപയോഗപ്പെടുത്തുകയും നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കുകയും ചെയ്യുന്നവര്‍ക്ക് ഭാവിയില്‍ യുഎഇയിലേക്ക് തിരിച്ചു വരാന്‍ തടസങ്ങളൊന്നും ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പിഴ ഇളവ് സംബന്ധിച്ച അപേക്ഷാ നടപടിക്രമങ്ങളുടെ വിശദവിവരം അതോറിറ്റി വൈകാതെ പരസ്യപ്പെടുത്തുമെന്നും ഇളവ് ആവശ്യമുള്ള എല്ലാ വിഭാഗങ്ങളും നിശ്ചിത സമയ പരിധി അവസാനിക്കുന്നതിനു മുമ്പ് തന്നെ ഇതുപയോഗപ്പെടുത്തണമെന്നും കഅബി അറിയിച്ചു. അല്ലാത്ത പക്ഷം നിയമ നടപടികള്‍ നേരിടുകയോ യുഎഇയിലേക്കുള്ള തിരിച്ചുവരവ് തടയപ്പെടുകയോ ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

Continue Reading

Gulf News

ദുബായിൽ പ്രവാസി ഡോക്ടര്‍മാര്‍ക്ക് ഗോള്‍ഡന്‍ വീസ; കോവിഡ് പോരാട്ടത്തിന് സമ്മാനം

ദുബയ് ഹെല്‍ത്ത് അതോറിറ്റിക്കു കീഴില്‍ ജോലി ചെയ്യുന്ന വിവിധ രാജ്യക്കാരായ 212 ഡോക്ടര്‍മാര്‍ക്കാണ് ഈ ആനുകൂല്യം

Published

on

ദുബയ്: കോവിഡ്19 വൈറസിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ള 212 വിദേശി ഡോക്ടര്‍മാര്‍ക്ക് സമ്മാനമായി ദുബായ് സര്‍ക്കാര്‍ 10 വര്‍ഷം കാലാവധിയുള്ള ഗോള്‍ഡന്‍ വീസ അനുവദിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂമിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണിത്. കോവിഡ് വൈറസിനെതിരായ പോരാട്ടത്തില്‍ ഏറ്റവും മുന്നില്‍ നിന്ന് പൊരുതുന്ന ഡോക്ടര്‍മാരോടുള്ള നന്ദി സൂചകമായാണ് ദീര്‍ഘ കാല വിസ അനുവദിക്കുന്നതെന്ന് ദുബയ് മീഡിയ ഓഫീസ് അറിയിച്ചു. ദുബയ് ഹെല്‍ത്ത് അതോറിറ്റിക്കു കീഴില്‍ ജോലി ചെയ്യുന്ന വിവിധ രാജ്യക്കാരായ 212 ഡോക്ടര്‍മാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

യുഎഇ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അവതിപ്പിച്ച ഗോള്‍ഡന്‍ വീസ എന്ന പേരിലുള്ള ഈ ദീര്‍ഘ കാല വീസ വന്‍കിട നിക്ഷേപകര്‍ക്കും സംരഭകര്‍ക്കും വിദഗ്ധരായ പ്രൊഫഷണലുകള്‍ക്കും ഗവേഷകര്‍ക്കും മാത്രമാണ് അനുവദിച്ചിരുന്നത്.

Continue Reading
Advertisement

Trending

Copyright © 2020 Nowit Media.