Connect with us

Entertainment

ചാള്‍സ് രാജകുമാരന് കൊറോണ ബാധിച്ചത് കനികയില്‍ നിന്നോ?

Published

on

കൊറോണ വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്ന ബോളിവൂഡ് ഗായിക കനിക കപൂറില്‍ നിന്നാണ് ചാള്‍സ് രാജകുമാരനും കോവിഡ് ബാധിച്ചതെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചാള്‍സ് രാജകുമാരനൊപ്പം കനിക നില്‍ക്കുന്ന ചിത്ര സഹിതമാണ് ഈ പ്രചാരണം. ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് കനികയ്ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതാണ് ഈ പ്രചാരണം കൊഴുപ്പിച്ചത്. എന്നാല്‍ കനിക ചാള്‍സ് കുമാരനൊപ്പം നില്‍ക്കുന്ന ചിത്രം 2015ലേതാണ്. ചാള്‍സും ഭാര്യ കാമിലയും നടത്തിയ ഒരു പാര്‍ട്ടിയായിരുന്നു ഇത്. ഓറഞ്ച് വസ്ത്രമണിഞ്ഞ് കനിക ചാള്‍സ് കുമാരനോട് സംസാരിച്ചു നില്‍ക്കുന്ന ചിത്രം വീണ്ടും പ്രചരിച്ചതോടെ ഇത് പുതിയ ചിത്രമാണെന്ന് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. കനികയ്ക്കും ചാള്‍സിനും കോവിഡ് സ്ഥിരീകരിച്ചതോടെ അഭ്യൂഹ പ്രചാരകര്‍ക്കത് നല്ല വിഭവം ആയി. ചാള്‍സ് കുമാരനും കോവിഡ് നല്‍കിയെന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ പലരും കനിയ്ക്കു പൊങ്കാലയിട്ടു.

ലഖ്‌നൗവില്‍ ചികിത്സയില്‍ കഴിയുന്ന കനികയ്ക്ക് മൂന്നാമത്തെ പരിശോധനയിലും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് നിയന്ത്രണം വിട്ട് പടരുന്ന ബ്രിട്ടനില്‍ നിന്നും തിരിച്ചെത്തിയ കനിക പഞ്ചനക്ഷത്ര ഹോട്ടലില്‍ പ്രമുഖരെ പങ്കെടുപ്പിച്ച് പാര്‍ട്ടി നടത്തിയതിനു ശേഷമാണ് ആദ്യമായി അവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പോര്‍ട്ടിയില്‍ പങ്കെടുത്ത പാര്‍ലമെന്റ് അംഗങ്ങളടക്കം പ്രമുഖര്‍ ഐസലോഷനില്‍ കഴിയേണ്ടി വന്നിരുന്നു. ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ വിവരം കനിക മറച്ചു വച്ചതാണ് വിനയായത്. ഇതിനെതിരെ കനികയ്‌ക്കെതിരെ കേസുമുണ്ട്.

Entertainment

കല്ലുവും മാത്തുവും സീ കേരളത്തിലൂടെ തിരിച്ചെത്തുന്നു; ‘ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍’ ഉടന്‍

Published

on

ഒരിടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയ അവതാരകരായ രാജ് കലേഷ് എന്ന കല്ലുവും, മാത്തുകുട്ടി എന്ന മാത്തുവും മിനി സ്‌ക്രീനില്‍ തിരിച്ചെത്തുന്നു. സീ കേരളം അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ‘ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍’ എന്ന പുതിയ സംഗീത വിനോദ പരിപാടിയിലൂടെയാണ് ഇവർ വീണ്ടും ടിവി പ്രേക്ഷകര്‍ക്കു മുമ്പിലെത്തുന്നത്. ഷോയുടെ വ്യത്യസ്ത ഉള്ളടക്കത്തിലേക്ക് സൂചന നല്‍കുന്ന ഇരുവരുടേയും ചാറ്റ് കഴിഞ്ഞ ദിവസം സീ കേരളം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സ്റ്റുഡിയോക്കു പുറത്ത് പ്രേക്ഷകര്‍ക്ക് വിനോദവും വിജ്ഞാനവും വിളമ്പുന്ന പതിവു രീതിയില്‍ നിന്ന് വ്യത്യസ്തമായി സെറ്റിനകത്ത് എങ്ങനെയാകും ആങ്കറിങ് എന്നതായിരുന്നു ഈ പ്രൊമോ വിഡിയോയില്‍ കല്ലുവിന്റേയും മാത്തുവിന്റേയും ചര്‍ച്ച.

മാന്ത്രികനും, ഷെഫുമൊക്കെയായി വിവിധ മേഖലയില്‍ തന്റെ വൈഭവം തെളിയിച്ചയാളാണ് കലേഷ് എന്ന കല്ലു. അവതാരകനും നടനുമാണ് മാത്തുക്കുട്ടി. രണ്ടു പേരും ചേര്‍ന്നാല്‍ ചിരിയുടെ പൊടിപൂരം തന്നെ കാഴ്ചക്കാര്‍ക്കായി ഒരുക്കുമെന്ന് ഇരുവരും തെളിയിച്ചതാണ്. അതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല രണ്ടു പേരും വീണ്ടും ഒന്നിച്ചെത്തുന്ന ‘ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍’. പ്രോമോ വീഡിയോയിലെ ചുരുക്കം ചില നര്‍മ നിമിഷങ്ങളില്‍ ഇതു വ്യക്തമാണ്.

‘ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍’ ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞ ഒരു സംഗീത വിനോദ പരിപാടിയായിരിക്കുമെന്ന് സീ കേരളം ഉറപ്പു നല്‍കുന്നു. എല്ലാത്തരം കാഴ്ചക്കാര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ ഏറെയൊന്നും കണ്ടിട്ടില്ലാത്ത ചില പരീക്ഷണങ്ങള്‍ കൂടി പരിപാടിയില്‍ ഉണ്ടാകും. സെലിബ്രിറ്റികളും സാധാരണക്കാരുമായിരിക്കും ഇതില്‍ പങ്കെടുക്കുക. ഓരോ എപ്പിസോഡും രസകരവും ഉദ്വേഗഭരിതവുമായിരിക്കുമെന്നാണ് സീ കേരളം പറയുന്നത്. നവംബര്‍ രണ്ടാം പകുതിയില്‍ ‘ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍’ സീ കേരളം സംപ്രേഷണം ചെയ്തു തുടങ്ങും. പുതിയ ഒട്ടനവധി വിനോദ പരിപാടികളാണ് വരും നാളുകളില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാന്‍ സീ കേരളത്തിന്റെ അണിയറയില്‍ ഒരുങ്ങുന്നത്. ഈ നവംബറില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുകയാണ് സീ കേരളം.

Continue Reading

Entertainment

ബോളിവൂഡിലെ മയക്കുമരുന്ന്: ദീപിക പദുക്കോണിനേയും സാറാ അലി ഖാനേയും ചോദ്യം ചെയ്യും

Published

on

മുംബൈ: നടന്‍ സുശാന്ത് സിങ് രജപുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പുറത്തു വന്ന ബോളിവൂഡിലെ മയക്കുമരുന്ന് ദുരുപയോഗം സംബന്ധിച്ച് ചോദ്യം ചെയ്യാന്‍ താരങ്ങളായ ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍, രകുല്‍ പ്രീത് സിങ് എന്നിവര്‍ക്ക് സമന്‍സ്. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. അടുത്ത മൂന്നു ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്. ദീപികയോട് വെള്ളിയാഴ്ച ഹാജരാകണമെന്ന് എന്‍സിബി ആവശ്യപ്പെട്ടു. രകുല്‍ പ്രീത് സിങിനോട് നാളെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സാറയേയും ശ്രദ്ധയേയും ശനിയാഴ്ചയും ഫാഷന്‍ ഡിസൈനര്‍ സിമോനി ഖംബട്ടയെ നാളേയും ചോദ്യം ചെയ്യുമെന്ന് എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചു. മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യപ്പെടുന്ന ബോളിവുഡിലെ ഒന്നാം നിര താരങ്ങളാണിവര്‍. സുശാന്തിന്റെ മരണം അന്വേഷിക്കുന്നതിനിടെയാണ് താരങ്ങള്‍ക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗത്തിലേക്ക് അന്വേഷണം നീണ്ടത്.

Continue Reading

Entertainment

സുശാന്തിന്റെ മരണം: കരണും ആലിയയും പഴി കേള്‍ക്കാന്‍ കാരണമുണ്ട്

സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം നേരിടുകയാണ് നിര്‍മാതാവ് കരണ്‍ ജോഹറും നടി ആലിയ ഭട്ടും

Published

on

മുംബൈ: ബോളിവുഡ് യുവതാരം സുശാന്ത് സിങ് രജപുതിന്റെ മരണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം നേരിടുകയാണ് നിര്‍മാതാവ് കരണ്‍ ജോഹറും നടി ആലിയ ഭട്ടും. വൈകാരികമായി ഇവര്‍ എഴുതിയ അജ്ഞലി കുറിപ്പിനോടുള്ള പ്രതികരണമായാണ് ട്വിറ്ററില്‍ ബോളിവുഡ് ആരാധകര്‍ ഇവര്‍ക്കെതിരെ തിരിഞ്ഞത്. കരണിന്റെ ടിവി ഷോ ആയ കോഫീ വിത്ത് കരണിന്റെ ഒരു എപിസോഡില്‍ സുശാന്തിനെ കുറിച്ച് അവഗണനാപരമായി സംസാരിച്ചതിനാണ് കരണിനും ആലിയക്കുമെതിരെ രൂക്ഷ പ്രതികരണം ഉയരാന്‍ കാരണം. സുശാന്ത് സിങ് രജപുത്, രണ്‍വീര്‍ സിങ്, വരുണ്‍ ധവാന്‍ എന്നീ നടന്മാരെ റേറ്റ് ചെയ്യാനാണ് ആ ഷോയില്‍ ആലിയയോട് കരണ്‍ ആവശ്യപ്പെട്ടത്. ഇതിനു മറുപടിയായി സുശാന്ത് സിങ് രജപുതോ? അതാരാ? എന്ന ആലിയയുടെ പ്രതികരണമാണ് ആരാധകര്‍ ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. ആലിയയുടേയും കരണിന്റേയും ട്വീറ്റുകള്‍ക്ക് കമന്റായി ഈ വാക്കുകളാണ് നിറയുന്നത്. ഇരുവരും ട്രെന്‍ഡിങിലും മുന്നിലെത്തി.

സുശാന്തിനെ പോലുള്ള സിനിമാ കുടുംബ പശ്ചാത്തലമില്ലാത്ത നടന്‍മാരെ തഴഞ്ഞ് ബോളിവുഡില്‍ പിന്നാമ്പുറക്കാര്‍ക്ക് അനുകൂലമായി സ്വജനപക്ഷപാതമായ നിലപാട് സ്വീകരിക്കുന്നു എന്നു ചുണ്ടിക്കാട്ടി കരണ്‍ ജോഹറിനെതിരെ നേരത്തേയും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സുശാന്തിന്റെ ഈയിടെയായി വന്ന നെറ്റ്ഫ്‌ളിക്‌സ് ചിത്രം ഡ്രൈവ് പ്രൊഡ്യൂസ് ചെയ്തത് കരണ്‍ ജോഹറാണ്.

Continue Reading
Advertisement

Trending

Copyright © 2020 Nowit Media.