Connect with us

Entertainment

കൊറോണ ബോധവല്‍ക്കരണവുമായി ഫെഫ്കയുടെ ഹ്രസ്വ സിനിമകള്‍

Published

on

കോവിഡ്19 പ്രതിരോധിക്കാന്‍ രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ ആയിരിക്കുമ്പോള്‍ ബോധവല്‍ക്കരണ, പ്രചാരണങ്ങള്‍ക്കായി പൊതുജനങ്ങള്‍ക്കു വേണ്ടി ചെറു സിനിമകള്‍ അവതരിപ്പിക്കുകയാണ് മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. പരിപൂര്‍ണ പിന്തുണയുമായി പ്രതിഫലമില്ലാതെ അഭിനയിക്കാന്‍ സന്നദ്ധരായി താരങ്ങളും.

പുതിയ യുട്യൂബ് ചാനലിലൂടെയാണ് ഫെഫ്ക സിനിമകള്‍ റിലീസ് ചെയ്യുന്നത്. പൊതുജനം സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ കഥാ പശ്ചാത്തലമൊരുക്കിയാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. സൂപ്പര്‍മാന്‍ സദാനന്ദന്‍, വണ്ടര്‍ വുമണ്‍ വനജ എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്തു. ഗള്‍ഫില്‍ നിന്നെത്തിയിട്ടും അനന്തരവളുടെ വിവാഹം കൂടാന്‍ സന്തോഷപൂര്‍വ്വം വിസമ്മതിച്ച് വീട്ടില്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിച്ച സദാനന്ദനാണ് സൂപ്പര്‍മാന്‍ സദാനന്ദനിലെ ഹീറോ. ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരെ ഈ കൊറോണ ലോക്ക്ഡൗണ്‍ കാലത്ത് എങ്ങനെ പിന്തുണച്ചു ചേര്‍ത്തു പിടിക്കാമെന്നാമെന്നാണ് വണ്ടര്‍ വുമണ്‍ വനജ പറയുന്ന കഥ.

മൂന്നു ദിവസം കൊണ്ടാണ് രണ്ടു ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്. മഞ്ജു വാര്യര്‍, കുഞ്ചോകൊ ബോബന്‍, ടൊവിനോ തോമസ്, മുത്തുമണി, സിദ്ധാര്‍ത്ഥ് ശിവ, വിഷണു ഉണ്ണികൃഷ്ണന്‍, സോഹന്‍ സീനുലാല്‍ തുടങ്ങിയ താരങ്ങളും ഈ സിനിമകളുടെ ഭാഗമാണ്. ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനുമായി ചേര്‍ന്നാണ് ഈ സംരംഭം.

Entertainment

കല്ലുവും മാത്തുവും സീ കേരളത്തിലൂടെ തിരിച്ചെത്തുന്നു; ‘ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍’ ഉടന്‍

Published

on

ഒരിടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയ അവതാരകരായ രാജ് കലേഷ് എന്ന കല്ലുവും, മാത്തുകുട്ടി എന്ന മാത്തുവും മിനി സ്‌ക്രീനില്‍ തിരിച്ചെത്തുന്നു. സീ കേരളം അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ‘ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍’ എന്ന പുതിയ സംഗീത വിനോദ പരിപാടിയിലൂടെയാണ് ഇവർ വീണ്ടും ടിവി പ്രേക്ഷകര്‍ക്കു മുമ്പിലെത്തുന്നത്. ഷോയുടെ വ്യത്യസ്ത ഉള്ളടക്കത്തിലേക്ക് സൂചന നല്‍കുന്ന ഇരുവരുടേയും ചാറ്റ് കഴിഞ്ഞ ദിവസം സീ കേരളം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സ്റ്റുഡിയോക്കു പുറത്ത് പ്രേക്ഷകര്‍ക്ക് വിനോദവും വിജ്ഞാനവും വിളമ്പുന്ന പതിവു രീതിയില്‍ നിന്ന് വ്യത്യസ്തമായി സെറ്റിനകത്ത് എങ്ങനെയാകും ആങ്കറിങ് എന്നതായിരുന്നു ഈ പ്രൊമോ വിഡിയോയില്‍ കല്ലുവിന്റേയും മാത്തുവിന്റേയും ചര്‍ച്ച.

മാന്ത്രികനും, ഷെഫുമൊക്കെയായി വിവിധ മേഖലയില്‍ തന്റെ വൈഭവം തെളിയിച്ചയാളാണ് കലേഷ് എന്ന കല്ലു. അവതാരകനും നടനുമാണ് മാത്തുക്കുട്ടി. രണ്ടു പേരും ചേര്‍ന്നാല്‍ ചിരിയുടെ പൊടിപൂരം തന്നെ കാഴ്ചക്കാര്‍ക്കായി ഒരുക്കുമെന്ന് ഇരുവരും തെളിയിച്ചതാണ്. അതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല രണ്ടു പേരും വീണ്ടും ഒന്നിച്ചെത്തുന്ന ‘ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍’. പ്രോമോ വീഡിയോയിലെ ചുരുക്കം ചില നര്‍മ നിമിഷങ്ങളില്‍ ഇതു വ്യക്തമാണ്.

‘ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍’ ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞ ഒരു സംഗീത വിനോദ പരിപാടിയായിരിക്കുമെന്ന് സീ കേരളം ഉറപ്പു നല്‍കുന്നു. എല്ലാത്തരം കാഴ്ചക്കാര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ ഏറെയൊന്നും കണ്ടിട്ടില്ലാത്ത ചില പരീക്ഷണങ്ങള്‍ കൂടി പരിപാടിയില്‍ ഉണ്ടാകും. സെലിബ്രിറ്റികളും സാധാരണക്കാരുമായിരിക്കും ഇതില്‍ പങ്കെടുക്കുക. ഓരോ എപ്പിസോഡും രസകരവും ഉദ്വേഗഭരിതവുമായിരിക്കുമെന്നാണ് സീ കേരളം പറയുന്നത്. നവംബര്‍ രണ്ടാം പകുതിയില്‍ ‘ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍’ സീ കേരളം സംപ്രേഷണം ചെയ്തു തുടങ്ങും. പുതിയ ഒട്ടനവധി വിനോദ പരിപാടികളാണ് വരും നാളുകളില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാന്‍ സീ കേരളത്തിന്റെ അണിയറയില്‍ ഒരുങ്ങുന്നത്. ഈ നവംബറില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുകയാണ് സീ കേരളം.

Continue Reading

Entertainment

ബോളിവൂഡിലെ മയക്കുമരുന്ന്: ദീപിക പദുക്കോണിനേയും സാറാ അലി ഖാനേയും ചോദ്യം ചെയ്യും

Published

on

മുംബൈ: നടന്‍ സുശാന്ത് സിങ് രജപുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പുറത്തു വന്ന ബോളിവൂഡിലെ മയക്കുമരുന്ന് ദുരുപയോഗം സംബന്ധിച്ച് ചോദ്യം ചെയ്യാന്‍ താരങ്ങളായ ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍, രകുല്‍ പ്രീത് സിങ് എന്നിവര്‍ക്ക് സമന്‍സ്. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. അടുത്ത മൂന്നു ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്. ദീപികയോട് വെള്ളിയാഴ്ച ഹാജരാകണമെന്ന് എന്‍സിബി ആവശ്യപ്പെട്ടു. രകുല്‍ പ്രീത് സിങിനോട് നാളെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സാറയേയും ശ്രദ്ധയേയും ശനിയാഴ്ചയും ഫാഷന്‍ ഡിസൈനര്‍ സിമോനി ഖംബട്ടയെ നാളേയും ചോദ്യം ചെയ്യുമെന്ന് എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചു. മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യപ്പെടുന്ന ബോളിവുഡിലെ ഒന്നാം നിര താരങ്ങളാണിവര്‍. സുശാന്തിന്റെ മരണം അന്വേഷിക്കുന്നതിനിടെയാണ് താരങ്ങള്‍ക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗത്തിലേക്ക് അന്വേഷണം നീണ്ടത്.

Continue Reading

Entertainment

സുശാന്തിന്റെ മരണം: കരണും ആലിയയും പഴി കേള്‍ക്കാന്‍ കാരണമുണ്ട്

സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം നേരിടുകയാണ് നിര്‍മാതാവ് കരണ്‍ ജോഹറും നടി ആലിയ ഭട്ടും

Published

on

മുംബൈ: ബോളിവുഡ് യുവതാരം സുശാന്ത് സിങ് രജപുതിന്റെ മരണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം നേരിടുകയാണ് നിര്‍മാതാവ് കരണ്‍ ജോഹറും നടി ആലിയ ഭട്ടും. വൈകാരികമായി ഇവര്‍ എഴുതിയ അജ്ഞലി കുറിപ്പിനോടുള്ള പ്രതികരണമായാണ് ട്വിറ്ററില്‍ ബോളിവുഡ് ആരാധകര്‍ ഇവര്‍ക്കെതിരെ തിരിഞ്ഞത്. കരണിന്റെ ടിവി ഷോ ആയ കോഫീ വിത്ത് കരണിന്റെ ഒരു എപിസോഡില്‍ സുശാന്തിനെ കുറിച്ച് അവഗണനാപരമായി സംസാരിച്ചതിനാണ് കരണിനും ആലിയക്കുമെതിരെ രൂക്ഷ പ്രതികരണം ഉയരാന്‍ കാരണം. സുശാന്ത് സിങ് രജപുത്, രണ്‍വീര്‍ സിങ്, വരുണ്‍ ധവാന്‍ എന്നീ നടന്മാരെ റേറ്റ് ചെയ്യാനാണ് ആ ഷോയില്‍ ആലിയയോട് കരണ്‍ ആവശ്യപ്പെട്ടത്. ഇതിനു മറുപടിയായി സുശാന്ത് സിങ് രജപുതോ? അതാരാ? എന്ന ആലിയയുടെ പ്രതികരണമാണ് ആരാധകര്‍ ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. ആലിയയുടേയും കരണിന്റേയും ട്വീറ്റുകള്‍ക്ക് കമന്റായി ഈ വാക്കുകളാണ് നിറയുന്നത്. ഇരുവരും ട്രെന്‍ഡിങിലും മുന്നിലെത്തി.

സുശാന്തിനെ പോലുള്ള സിനിമാ കുടുംബ പശ്ചാത്തലമില്ലാത്ത നടന്‍മാരെ തഴഞ്ഞ് ബോളിവുഡില്‍ പിന്നാമ്പുറക്കാര്‍ക്ക് അനുകൂലമായി സ്വജനപക്ഷപാതമായ നിലപാട് സ്വീകരിക്കുന്നു എന്നു ചുണ്ടിക്കാട്ടി കരണ്‍ ജോഹറിനെതിരെ നേരത്തേയും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സുശാന്തിന്റെ ഈയിടെയായി വന്ന നെറ്റ്ഫ്‌ളിക്‌സ് ചിത്രം ഡ്രൈവ് പ്രൊഡ്യൂസ് ചെയ്തത് കരണ്‍ ജോഹറാണ്.

Continue Reading
Advertisement

Trending

Copyright © 2020 Nowit Media.