Connect with us

Entertainment

കൊറോണ ബാധിതനെന്ന് വെളിപ്പെടുത്താന്‍ പണം വാങ്ങിയോ? ഇദ്‌രീസ് എല്‍ബ വ്യക്തമാക്കുന്നു

Published

on

ഹോളിവുഡ് താരം ഇദ്‌രീസ് എല്‍ബ അടുത്തിടെയാണ് കോവിഡ്19 ബാധിതനാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയ വഴി ഇക്കാര്യം അദ്ദേഹം തന്നെയാണ് ലോകത്തെ അറിയിച്ചതും. എന്നാല്‍, എല്‍ബയെ കൊണ്ട് ഇത് കാശ് കൊടുത്ത് പറയിച്ചതാണെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗൂഡാലോചന സിദ്ധാന്തക്കാര്‍.

കോവിഡ് രോഗം ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രശസ്തരെ കൊണ്ട് ഇത് പ്രതിഫലം നല്‍കി പറയിക്കുന്നതാണെന്നും ഇ ടി ഓണ്‍ലൈന്‍ എന്ന സൈറ്റില്‍ റിപോര്‍ട്ട് വന്നിരുന്നു. അമേരിക്കന്‍ റാപ്പറായ കാര്‍ഡി ബിയും ഈ പ്രസ്താവനയെ ശരിവെച്ചു.കോവിഡ് പോസിറ്റിവ് എന്ന് പറയുന്ന എല്ലാ പ്രസ്തരും അത് പറയാന്‍ പ്രതിഫലം വാങ്ങിയിട്ടുണ്ടെന്നായിരുന്നു കാര്‍ഡി ബി യുടെ പ്രസ്താവന.

എന്നാല്‍, ഈ വാദങ്ങളെയെല്ലാം ചുട്ട മറുപടി നല്‍കികൊണ്ട്തള്ളിക്കളയുകയാണ് എല്‍ബ. ‘അസംബന്ധം’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘എന്നെ പോലൊരാള്‍ക്ക് കോവിഡ്പോസിറ്റിവ് ആണെന്ന് പറയാന്‍ പണം ലഭിച്ചുവെന്ന് പറയുന്നത് ശുദ്ധ അസംബന്ധവും വിഡ്ഢിത്തവുമല്ലാതെ ഒന്നുമല്ല. ഞാനൊരു മനുഷ്യനാണ്. എന്നെ പോലുള്ള മനുഷ്യരുടെ ശ്രദ്ധയില്‍ പെടുത്താനാണ് രോഗമുണ്ടെന്ന്പറഞ്ഞത്. പണക്കാരെന്നോ പാവപ്പെട്ടവരെന്നോ നോക്കിയല്ല രോഗങ്ങള്‍ വരുന്നത്. കൊറോണയെ കുറിച്ച് ഇപ്പോള്‍ ഇങ്ങനെ ഒരു ചര്‍ച്ച നടക്കുന്നത് തന്നെ അനാരോഗ്യകരമാണ്,’ എല്‍ബ വ്യക്തമാക്കി. ആളുകള്‍ ടെസ്റ്റ്-ഷെയ്മിങ് നടത്തുകയാണ്. ഇത് വിപരീതഫലമാണുണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

കരാറുണ്ടാക്കിയ ശേഷംഒരു ടെസ്റ്റ് പോസിറ്റിവ് ആണെന്ന് പറഞ്ഞത് കൊണ്ട് തനിക്ക് പ്രത്യേക പദവി ലഭിക്കുമെന്ന് കരുതുന്നില്ല. ഒരു പണിയുമില്ലാതെ വെറുതെ പടച്ചു വിടുന്ന വാര്‍ത്തകള്‍ എന്നല്ലാതെ ഇതിലൊന്നും ഒരു യുക്തിയും കാണാന്‍ കഴിയില്ലെന്നും എല്‍ബ കൂട്ടിച്ചേര്‍ത്തു. എല്‍ബയ്‌ക്കൊപ്പം ഭാര്യ സബ്രിന ഡൗറെയ്ക്കും കോവിഡ്പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു.

Entertainment

വൈകിയുള്ള അരങ്ങേറ്റം, ജീവിതത്തിലെ പുതിയ വേഷം; വൈഷ്ണവി മനസ്സുതുറക്കുന്നു

അഭിനയ രംഗത്തെ അരങ്ങേറ്റത്തെ കുറിച്ച് നടൻ സായ്കുമാറിന്റെ മകൾ വൈഷ്ണവി ആദ്യമായി മനസ്സുതുറക്കുന്നു

Published

on

പ്രമേയ വൈവിധ്യം കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയ, സീ കേരളം അവതരിപ്പിക്കുന്ന പുതിയ സീരിയല്‍ ‘കൈയെത്തും ദൂരത്ത്’ മറ്റൊരു സവിശേഷത കൊണ്ടു കൂടി ശ്രദ്ധേയമായിരിക്കുകയാണ്. യുവനടി വൈഷ്ണവി സായ്കുമാറിന്റെ അരങ്ങേറ്റം ഈ പരമ്പരയിലൂടെയാണ്. സമ്പന്നമായ അഭിനയ പാരമ്പര്യമുള്ള കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന വൈഷ്ണവി നടന്‍ സായ്കുമാറിന്റെ മകളും ഇതിഹാസ നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കൊച്ചുമകളും കൂടിയാണ്. അമ്മ പ്രസന്നകുമാരിയും അഭിനേത്രിയും ഗായികയുമാണ്. കൂടാതെ കുടുംബത്തില്‍ പലരും മലയാള ടിവി, സിനിമാ അഭിനയ രംഗത്ത് സജീവമായുണ്ട്. തന്റെ അരങ്ങേറ്റത്തെ കുറിച്ചും സീ കേരളം കുടുംബത്തിലേക്കുള്ള വരവിനെ കുറിച്ചും വൈഷ്ണവി ആദ്യമായി നല്‍കിയ അഭിമുഖത്തില്‍ മനസ്സുതുറക്കുന്നു.

‘കൈയെത്തും ദൂരത്തി’ലെ റോള്‍ ഏറ്റെടുക്കാനുണ്ടായ പ്രേരണ എന്തായിരുന്നു? ജീവിതത്തില്‍ ഈ ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ അഭിനയ രംഗത്തേക്കു വരാനുള്ള കാരണം?

അച്ഛനും അമ്മയും മുത്തച്ഛനും കുടുംബത്തില്‍ മറ്റു പലരും അഭിനയ രംഗത്ത് മുദ്രപതിപ്പിച്ചവരാണെങ്കിലും ഒരിക്കലും ഒരു നടി ആകണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ടായിരുന്നില്ല. ആദ്യം പഠനം പൂര്‍ത്തിയാക്കുക എന്നതായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. ഇംഗ്ലീഷ് സാഹിത്യത്തില്‍ പഠനം പൂര്‍ത്തിയാക്കുന്നതിലായിരുന്നു എനിക്കും താല്‍പര്യം. എന്റെ നാടായ കൊല്ലത്ത് ഒരു സ്ഥാപനത്തില്‍ അധ്യാപികയായി ജോലി തുടങ്ങുകയും ചെയ്തിരുന്നു. പിന്നീട് വിവാഹ ശേഷം ദുബായിലേക്കു പോയി. ഭര്‍ത്താവ് സുജിത് കുമാറാണ് അഭിനയ രംഗത്തേക്ക് കടന്നുവരാന്‍ എന്നെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ പിന്തുണയും പ്രോത്സാഹനവുമാണ് ജീവിതത്തില്‍ ഇങ്ങനെ ഒരു വഴിത്തിരിവിനു കാരണമായത്.

അഭിയനയ രംഗത്ത് പുതുമുഖമാണ്. കാമറയെ അഭിമുഖീകരിച്ച ആദ്യം അനുഭവത്തെ കുറിച്ച് എന്തു പറയുന്നു?

സംതൃപ്തി നിറഞ്ഞ അനുഭവമാണ്. കുട്ടിക്കാലത്ത് ‘ഏഴുവാരങ്ങള്‍’ എന്ന പേരില്‍ ഒരു ടിവി സിനിമയില്‍ അഭിനയിച്ചിരുന്നു. അത് രണ്ടോ മൂന്നോ രംഗങ്ങളില്‍ മാത്രമായിരുന്നു. അച്ഛനും കൂടെ ഉണ്ടായിരുന്നത് കൊണ്ട് അന്ന് ഒരു പ്രയാസവും ഉണ്ടായില്ല. എന്നാല്‍ കൈയെത്തും ദൂരത്തില്‍ എത്തിയപ്പോള്‍ അല്‍പ്പം ടെന്‍ഷന്‍ ഉണ്ടായിരുന്നു. സഹതാരങ്ങളെല്ലാം നന്നായി പിന്തുണച്ചു. അവരുടെ കൂടി സഹായത്തോടെ എന്റെ റോള്‍ ഭംഗിയായി ചെയ്യാന്‍ ശ്രമിച്ചു. ഈ റോളില്‍ എന്റെ പ്രകടനം ഇനി വിലയിരുത്തേണ്ടത് പ്രേക്ഷകരാണ്.

‘കൈയെത്തും ദൂരത്തി’ല്‍ എങ്ങനെയാണ് എത്തിപ്പെട്ടത്?

ടിവി രംഗത്തുള്ള ഒരു സുഹൃത്ത് വഴിയാണ് ഇതു സംഭവിച്ചത്. ഈ അവസരം വന്നപ്പോള്‍ ഭര്‍ത്താവും അമ്മയും പിന്തുണച്ചു. അഭിനയ രംഗത്തേക്ക് വരണമെന്ന്‌ ആഗ്രഹിച്ചിരുന്നില്ലെങ്കിലും ഈ റോളിനോട് നീതി പുലര്‍ത്താന്‍ എന്റെ പാരമ്പര്യം ആത്മവിശ്വാസം നല്‍കി.

ഈ പരമ്പരയില്‍ പ്രായത്തേക്കാള്‍ മുതിര്‍ന്ന ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇതിനായുള്ള തയാറെടുപ്പുകള്‍ എങ്ങനെയായിരുന്നു?

അതിനു ഞാന്‍ അച്ഛനോടും മുത്തച്ഛനോടും കടപ്പെട്ടിരിക്കുന്നു. അരനാഴികനേരം എന്ന സിനിമയില്‍ എന്റെ മുത്തച്ഛന്‍ 90 വയസ്സുള്ള  കഥാപാത്രമായി അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന് 45 വയസായിരുന്നു പ്രായം. എന്റെ അച്ഛനും അദ്ദേഹത്തേക്കാള്‍ പ്രായമുള്ള നിരവധി കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചിട്ടുണ്ട്. ഇതാണ് പ്രായക്കൂടുതലുള്ള റോള്‍ ഏറ്റെടുക്കാന്‍ പ്രചോദിപ്പിച്ചത്. ഈ റോളിനോട് എത്രത്തോളം നീതി പുലര്‍ത്തുന്നു എന്നതിലാണ് എല്ലാം.

ഈ സീരിയലില്‍ താങ്കളുടേത് നെഗറ്റീവ് റോള്‍ ആണോ?

അതെ. സ്‌ക്രീന്‍ ടെസ്റ്റില്‍ എനിക്ക് രണ്ടു വ്യത്യസ്ത റോളുകളാണ് തന്നിരുന്നത്. ഒന്ന് നെഗറ്റീവും മറ്റൊന്നു പോസിറ്റീവുമായിരുന്നു. രണ്ടും നന്നായി ചെയ്‌തെന്ന് സംവിധായകന്‍ പറഞ്ഞു. ഇഷ്ടപ്പെട്ട ഒരു റോള്‍ എടുക്കാനും പറഞ്ഞു. ഞാന്‍ നെഗറ്റീവ് സ്വഭാവമുള്ള റോള്‍ ആണ് തെരഞ്ഞെടുത്തത്. ആ റോളിലുപരിയായി, ഒരു അഭിനേതാവ് എന്ന നിലയില്‍ അതു നല്‍കുന്ന അഭിനയ സാധ്യതകളും പരിഗണിച്ചായിരുന്നു ഈ തെരഞ്ഞെടുപ്പ്. എനിക്കത് വളരെ ആകര്‍ഷകമായി തോന്നി.

സീരിയല്‍ ചിത്രീകരണം ഒരു കുടുംബം ഒന്നിച്ചു ജോലി ചെയ്യുന്ന പോലെയാണ്. സഹതാരങ്ങളുമായുള്ള സൗഹൃദം എങ്ങനെയായിരുന്നു? സെറ്റിനു പുറത്തും നിങ്ങളെല്ലാവരും ഒന്നിച്ചു സമയം ചെലവിടാറുണ്ടോ?

അവരുടെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ എന്റെ റോള്‍ ആശങ്കകളില്ലാതെ എനിക്ക് ചെയ്യാന്‍ കഴിയുമായിരുന്നില്ല. അവരെല്ലാവരും വളരെ സീനിയറും ഇന്‍ഡസ്ട്രിയില്‍ വര്‍ഷങ്ങളായി ഉള്ളവരുമാണ്. അവരുടെ നിര്‍ദേശങ്ങളും ഉപദേശങ്ങളും ഏറെ സഹായിച്ചിട്ടുണ്ട്. ഞങ്ങളെല്ലാം ഒരു കുടുംബത്തെ പോലെയാണ്. എല്ലാവര്‍ക്കും സഹായമെത്തിക്കാന്‍ ശ്രദ്ധ കാണിക്കുന്ന പ്രൊഡ്യൂസര്‍ക്കും എന്റെ നന്ദിയുണ്ട്. അവരും സഹതാരങ്ങളുമെല്ലാം എനിക്ക് പ്രചോദനമാണ്. വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ തന്നെ സീ കേരളവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനായതില്‍ അതിയായ സന്തോഷമുണ്ട്. ഒരു നവാഗത എന്ന നിലയില്‍ ഇത് അഭിമാനവും വലിയ പ്രചോദനവും നല്‍കുന്നതാണ്.

ഒഴിവു സമയത്തെ ഹോബികള്‍?
വായനയും സിനിമ കാണലുമാണ് എനിക്കിഷ്ടം. പെയ്ന്റിങും ചെയ്യാറുണ്ട്.

Continue Reading

Entertainment

കല്ലുവും മാത്തുവും സീ കേരളത്തിലൂടെ തിരിച്ചെത്തുന്നു; ‘ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍’ ഉടന്‍

Published

on

ഒരിടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയ അവതാരകരായ രാജ് കലേഷ് എന്ന കല്ലുവും, മാത്തുകുട്ടി എന്ന മാത്തുവും മിനി സ്‌ക്രീനില്‍ തിരിച്ചെത്തുന്നു. സീ കേരളം അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ‘ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍’ എന്ന പുതിയ സംഗീത വിനോദ പരിപാടിയിലൂടെയാണ് ഇവർ വീണ്ടും ടിവി പ്രേക്ഷകര്‍ക്കു മുമ്പിലെത്തുന്നത്. ഷോയുടെ വ്യത്യസ്ത ഉള്ളടക്കത്തിലേക്ക് സൂചന നല്‍കുന്ന ഇരുവരുടേയും ചാറ്റ് കഴിഞ്ഞ ദിവസം സീ കേരളം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സ്റ്റുഡിയോക്കു പുറത്ത് പ്രേക്ഷകര്‍ക്ക് വിനോദവും വിജ്ഞാനവും വിളമ്പുന്ന പതിവു രീതിയില്‍ നിന്ന് വ്യത്യസ്തമായി സെറ്റിനകത്ത് എങ്ങനെയാകും ആങ്കറിങ് എന്നതായിരുന്നു ഈ പ്രൊമോ വിഡിയോയില്‍ കല്ലുവിന്റേയും മാത്തുവിന്റേയും ചര്‍ച്ച.

മാന്ത്രികനും, ഷെഫുമൊക്കെയായി വിവിധ മേഖലയില്‍ തന്റെ വൈഭവം തെളിയിച്ചയാളാണ് കലേഷ് എന്ന കല്ലു. അവതാരകനും നടനുമാണ് മാത്തുക്കുട്ടി. രണ്ടു പേരും ചേര്‍ന്നാല്‍ ചിരിയുടെ പൊടിപൂരം തന്നെ കാഴ്ചക്കാര്‍ക്കായി ഒരുക്കുമെന്ന് ഇരുവരും തെളിയിച്ചതാണ്. അതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല രണ്ടു പേരും വീണ്ടും ഒന്നിച്ചെത്തുന്ന ‘ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍’. പ്രോമോ വീഡിയോയിലെ ചുരുക്കം ചില നര്‍മ നിമിഷങ്ങളില്‍ ഇതു വ്യക്തമാണ്.

‘ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍’ ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞ ഒരു സംഗീത വിനോദ പരിപാടിയായിരിക്കുമെന്ന് സീ കേരളം ഉറപ്പു നല്‍കുന്നു. എല്ലാത്തരം കാഴ്ചക്കാര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ ഏറെയൊന്നും കണ്ടിട്ടില്ലാത്ത ചില പരീക്ഷണങ്ങള്‍ കൂടി പരിപാടിയില്‍ ഉണ്ടാകും. സെലിബ്രിറ്റികളും സാധാരണക്കാരുമായിരിക്കും ഇതില്‍ പങ്കെടുക്കുക. ഓരോ എപ്പിസോഡും രസകരവും ഉദ്വേഗഭരിതവുമായിരിക്കുമെന്നാണ് സീ കേരളം പറയുന്നത്. നവംബര്‍ രണ്ടാം പകുതിയില്‍ ‘ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍’ സീ കേരളം സംപ്രേഷണം ചെയ്തു തുടങ്ങും. പുതിയ ഒട്ടനവധി വിനോദ പരിപാടികളാണ് വരും നാളുകളില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാന്‍ സീ കേരളത്തിന്റെ അണിയറയില്‍ ഒരുങ്ങുന്നത്. ഈ നവംബറില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുകയാണ് സീ കേരളം.

Continue Reading

Entertainment

ബോളിവൂഡിലെ മയക്കുമരുന്ന്: ദീപിക പദുക്കോണിനേയും സാറാ അലി ഖാനേയും ചോദ്യം ചെയ്യും

Published

on

മുംബൈ: നടന്‍ സുശാന്ത് സിങ് രജപുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പുറത്തു വന്ന ബോളിവൂഡിലെ മയക്കുമരുന്ന് ദുരുപയോഗം സംബന്ധിച്ച് ചോദ്യം ചെയ്യാന്‍ താരങ്ങളായ ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍, രകുല്‍ പ്രീത് സിങ് എന്നിവര്‍ക്ക് സമന്‍സ്. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. അടുത്ത മൂന്നു ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്. ദീപികയോട് വെള്ളിയാഴ്ച ഹാജരാകണമെന്ന് എന്‍സിബി ആവശ്യപ്പെട്ടു. രകുല്‍ പ്രീത് സിങിനോട് നാളെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സാറയേയും ശ്രദ്ധയേയും ശനിയാഴ്ചയും ഫാഷന്‍ ഡിസൈനര്‍ സിമോനി ഖംബട്ടയെ നാളേയും ചോദ്യം ചെയ്യുമെന്ന് എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചു. മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യപ്പെടുന്ന ബോളിവുഡിലെ ഒന്നാം നിര താരങ്ങളാണിവര്‍. സുശാന്തിന്റെ മരണം അന്വേഷിക്കുന്നതിനിടെയാണ് താരങ്ങള്‍ക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗത്തിലേക്ക് അന്വേഷണം നീണ്ടത്.

Continue Reading
Advertisement

Trending

Copyright © 2020 Nowit Media.