Connect with us

Business

കൊറോണയെ നേരിടാന്‍ ടാറ്റയുടെ സംഭാവന 1500 കോടി

രോഗ പ്രതിരോധ, സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങാനും ചികിത്സാ സംവിധാനങ്ങള്‍ ഉണ്ടാക്കാനും പണം വിനിയോഗിക്കും

Published

on

ന്യൂദല്‍ഹി: കൊറോണയെ ചെറുത്തു തോല്‍പ്പിക്കാന്‍ രാജ്യത്തെ മുന്‍നിര വ്യവസായ ഗ്രൂപ്പായ ടാറ്റ 1500 കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചു. ടാറ്റ ട്രസ്റ്റ്‌സ് 500 കോടി രൂപയും ടാറ്റ സണ്‍സ് 1000 കോടി രൂപയുമാണ് സംഭാവന നല്‍കുക. മനുഷ്യകുലം നേരിടുന്ന കാഠിന്യമേറിയ വെല്ലുവിളിയാണ് കൊറോണ വൈറസെന്ന് ടാറ്റ പ്രതികരിച്ചു. കൊറോണ പ്രതിരോധ, ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കും മറ്റു സ്റ്റാഫിനും ആവശ്യമായ പേഴ്‌സനല്‍ പ്രൊട്ടക്റ്റീവ് എക്വിപ്‌മെന്റ് (പിപിഇ), റെസ്പിറേറ്ററി സംവിധാനങ്ങള്‍ (വെന്റിലേറ്റര്‍), ടെസ്റ്റിങ് കിറ്റുകള്‍, മോഡുലാര്‍ ചികിത്സാ കേന്ദ്രങ്ങളുടെ നിര്‍മാണം എന്നിവയ്ക്കായാണ് ഈ പണം വിനിയോഗിക്കുകയെന്ന് ടാറ്റ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ അറിയിച്ചു.

ടാറ്റ ട്രസ്റ്റ്‌സും ടാറ്റ ഗ്രൂപ്പ് കമ്പനികളും മുമ്പും രാജ്യത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവസരത്തിനൊത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആവശ്യങ്ങള്‍ മുമ്പത്തേക്കാളെറെ വലുതാണെന്നും ടാറ്റ ട്വീറ്റ് ചെയ്തു.

Business

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് 500 ശാഖകൾ

മൂന്നു വര്‍ഷം പിന്നിടുന്ന ബാങ്കിന്റെ വളര്‍ച്ചയിലെ പുതിയ നാഴികകല്ലായ 500ാമത് ശാഖ അഹമദാബാദില്‍

Published

on

കൊച്ചി: ഇന്ത്യയിലൂടനീളം പ്രവര്‍ത്തനം വിപുലപ്പെടുത്തി വരുന്ന കേരളം ആസ്ഥാനമായുള്ള ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 500ാമത് ശാഖ അഹമദാബാദില്‍ തുറന്നു. മൂന്നു വര്‍ഷം പിന്നിടുന്ന ബാങ്കിന്റെ വളര്‍ച്ചയിലെ പുതിയ നാഴികകല്ലായ 500ാമത് ശാഖ ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ഭുപേന്ദ്ര സിന്‍ഹ് ചുഡസ്മ ഉല്‍ഘാടനം ചെയ്തു. വെര്‍ച്വലായി നടന്ന പരിപാടിയില്‍ ഇസാഫ് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ്, ചെയര്‍മാന്‍ പി. ആര്‍. രവി മോഹന്‍ എന്നിവരും പങ്കെടുത്തു. എടിഎം ഉല്‍ഘാടനം ഗുജറാത്ത് സബോഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ അസിത് വോറ നിര്‍വഹിച്ചു. ഗുജറാത്തില്‍ ഇസാഫ് ബാങ്കിന്റെ അഞ്ചാമത് ശാഖയാണ് വ്യാഴാഴ്ച തുറന്നത്. അഹമദാബാദിനു പുറമെ സൂറത്തിലും വഡോദരയിലും ഇസാഫിന് ശാഖകളുണ്ട്.

‘സമൂഹത്തിലെ എല്ലാ വിഭാഗത്തിനും തുല്യാവസരമൊരുക്കി ബാങ്കിങ് സേവനങ്ങള്‍ സാര്‍വത്രികമാക്കുക എന്ന ലക്ഷ്യത്തിന്റെ സാക്ഷാത്കാരമാണ് ബാങ്കിന്റെ ഈ വികസനത്തിലൂടെ സാധ്യമാക്കുന്നത്. ഇതു വഴി ഇന്ത്യയിലെ മുന്‍നിര സോഷ്യല്‍ ബാങ്കായി മാറുകയാണ് ലക്ഷ്യം. മികച്ച വളര്‍ച്ചയുടേയും ഉപഭോക്താക്കള്‍ അര്‍പ്പിച്ച വിശ്വാസത്തിന്റേയും കരുത്തില്‍ ഈ മഹാമാരിക്കാലത്തും വളരാനും മുന്നേറ്റമുണ്ടാക്കാനും ബാങ്കിനു സാധിച്ചു,’ ബാങ്ക് മേധാവി കെ. പോള്‍ തോമസ് പറഞ്ഞു.

19 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി സാന്നിധ്യമുള്ള ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് രാജ്യത്തുടനീളം 40 ലക്ഷത്തിലേറെ ഉപഭോക്താക്കളുണ്ട്. ബാങ്കിങ് സേവനം ലഭിക്കാത്ത ജനവിഭാഗങ്ങള്‍ക്കും സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്കും താങ്ങാവുന്ന നിരക്കില്‍ വായ്പകളും മറ്റു സേവനങ്ങളും എത്തിക്കുകയാണ് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ലക്ഷ്യം.

Continue Reading

Business

കോവിഡ് പ്രതിസന്ധിയെ മികവിന്റെ അവസരമാക്കി ഇസാഫ് ബാങ്ക്

ലോക്ഡൗണ്‍ കാലത്ത് ഇസാഫ് ബാങ്ക് നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ അനുകരണീയ മാതൃക

Published

on

സാധാരണ ജനജീവിതത്തെ കീഴ്മേല്‍ മറിക്കുകയും പുതിയ ശീലങ്ങള്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്ത കോവിഡ്19 വലിയ ആഘാതമേല്‍പ്പിച്ച ഒരു മേഖലകളാണ് സേവന, തൊഴില്‍ രംഗങ്ങള്‍. രോഗവ്യാപനം തടയുന്നതിന് ജനങ്ങള്‍ പരമാവധി സമ്പര്‍ക്കങ്ങള്‍ കുറയ്ക്കുക എന്ന മുന്‍കരുതല്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായതോടെ വെല്ലുവിളികള്‍ നേരിടേണ്ടി വന്ന മേഖലയാണ് ബാങ്കിങ് രംഗം. ഈ പ്രതിസന്ധി ഘട്ടത്തിലും ഉപഭോക്താക്കള്‍ക്ക് തടസ്സങ്ങളില്ലാതെ സേവനം ഉറപ്പാക്കാനും അതോടൊപ്പം ജീവനക്കാര്‍ക്ക് മികച്ച തൊഴില്‍ സാഹചര്യങ്ങളും പരിശീലനങ്ങളും ഒരുക്കാനും രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സോഷ്യല്‍ ബാങ്കുകളിലൊന്നായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ അനുകരണീയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ്. സോഷ്യല്‍ ബാങ്കിങ് എന്ന ആശയത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ഇസാഫ് ഇന്ത്യയിലുടനീളമുള്ള തങ്ങളുടെ 475 ശാഖകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ കോവിഡ് കാലത്തിന് അനുയോജ്യമായ രീതിയില്‍ മാറ്റിയെടുക്കുന്നതിനും ന്യൂ നോര്‍മലിനെ തൊഴില്‍സാഹചര്യങ്ങളോട് അനായാസം ഇണക്കിച്ചേര്‍ക്കാനും പ്രവര്‍ത്തന ശൈലയിലും സേവനങ്ങളിലും നവീനമായ പുതിയ മാറ്റങ്ങളാണ് നടപ്പിലാക്കിയത്.

വെര്‍ച്വല്‍ റിക്രൂട്ട്മെന്റും പരിശീലനവും

കോവിഡ് പ്രതിസന്ധി മൂലം പല സ്ഥാപനങ്ങളും ജീവനക്കാരെ പിരിച്ചുവിടുകയും റിക്രൂട്ട്മെന്റ് നിര്‍ത്തിവെക്കുകയും ചെയ്തപ്പോള്‍ ഇസാഫ് തൊഴിലന്വേഷകര്‍ക്കായി പുതിയ വെര്‍ച്വല്‍ വാതായനങ്ങള്‍ തുറക്കുകയാണ് ചെയ്‌യ്തത്. ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന്റെ പ്രാരംഭത്തില്‍ മാര്‍ച്ചില്‍ തന്നെ ഇസാഫ് പുതിയ റിക്രൂട്ട്മെന്റുകളും ട്രെയ്നിങും വെര്‍ച്വല്‍ രീതിയിലേക്ക് മാറ്റിയിരുന്നു. ഓണ്‍ലൈന്‍, വെര്‍ച്വല്‍ സാധ്യതകളെ വളരെ വേഗത്തില്‍ പ്രയോഗത്തിലെത്തിച്ച ബാങ്കുകളിലൊന്നാണ് ഇസാഫ്. കോവിഡ് പ്രതിസന്ധി കാലത്തും അവശ്യസേവന വിഭാഗത്തില്‍ വരുന്ന ബാങ്കിങ് രംഗത്ത് ഉപഭോക്താക്കള്‍ക്ക് തടസ്സങ്ങളില്ലാതെ സേവനം ഉറപ്പാക്കാനും എല്ലാ ശാഖകളിലും വേണ്ടത്ര ജീവനക്കാരെ ഉറപ്പു വരുത്താനുമാണ് ഇസാഫ് ഊന്നല്‍ നല്‍കിയത്. കോവിഡിനു മുമ്പ് ജീവനക്കാര്‍ക്കു നല്‍കിയ എല്ലാ ഉറപ്പുകളും പാലിക്കുമെന്ന ഉറപ്പും ഇസാഫ് നല്‍കി.

ഇതിന്റെ ഭാഗമായി പുതിയ റിക്രൂട്ട്മെന്റ് നടപടികളും ട്രെയ്നിങുമെല്ലാം ഓണ്‍ലൈന്‍ ആക്കി. തൊഴിലവസര അറിയിപ്പുകള്‍ സോഷ്യല്‍ മീഡിയയിലും ജോബ് പോര്‍ട്ടലുകളിലും ഓണ്‍ലൈന്‍ ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചാണ് പുതിയ ജീവനക്കാരെ തേടിയത്. നിരവധി അപേക്ഷകളാണ് ലഭിച്ചത്. തെരഞ്ഞെടുത്ത അപേക്ഷകരുടെ രേഖാ പരിശോധന പൂര്‍ണമായും ഓണ്‍ലൈനായിരുന്നു. അഭിമുഖം വിഡിയോ കോഫറന്‍സ് വഴിയും. ഇതു വിജയകരമായതോടെ ഇനി വരുന്ന ഒഴിവുകളിലേക്ക് ജീവനക്കാരെ കണ്ടെത്തുതിന് ഓണ്‍ലൈന്‍ ജോബ് ഫയര്‍ നടത്താനും ഇസാഫ് തീരുമാനിച്ചിട്ടുണ്ട്. പുതുതായി ജോലിക്കെടുത്ത ജീവനക്കാരുടെ അഞ്ചു ദിവസ ഇന്‍ഡക്ഷന്‍, പ്രൊഡക്ട് ട്രെയ്നിങ്ങുകളും ഓണ്‍ലൈനില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

ഇതോടൊപ്പം തന്നെ എല്ലാ ജീവനക്കാര്‍ക്കും അവരുടെ തൊഴിലിലും വ്യക്തിജീവനത്തിലും പ്രയോജനകരമായ നൈപുണ്യ വികസനത്തിനും വിവിധ വെര്‍ച്വല്‍ പരിശീലന പരിപാടികള്‍ ഇസാഫ് നടത്തി. അതതു മേഖലകളില്‍ വൈദഗ്ദ്യമുള്ള ബാങ്ക് ഉദ്യോഗസ്ഥരും പുറത്തു നിന്നുള്ള വിദഗ്ധരുമാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ദേശീയ തലത്തിലെ മുന്‍നിര സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഈ കോഴ്സുകള്‍ നടത്തുന്നത്. ഈ കോഴ്സുകളും പരിശീലനങ്ങളും അറിവ് വര്‍ധിപ്പിക്കുന്നതോടൊപ്പം ജീവനക്കാരില്‍ ഗുണപരമായ നല്ല മാറ്റങ്ങളുണ്ടാക്കി.

ഇസാഫ് ബാങ്ക് ഓണ്‍ലൈന്‍ അക്കാദമി

ജീവനക്കാര്‍ക്ക് കാലാനുസൃതമായ പുതിയ അറിവുകള്‍ പകര്‍ന്നു നല്‍കാനും അവരുടെ പ്രവര്‍ത്തന മേഖലയിലെ നൈപുണ്യം വികസിപ്പിക്കാനും ഇസാഫ് ബാങ്ക് സ്ഥാപിച്ച വെല്‍ച്വല്‍ പാഠശാലയാണ് ഇസാഫ് ബാങ്ക് ഓണ്‍ലൈന്‍ അക്കാദമി. ഇതു വഴി വൈവിധ്യമാര്‍ന്ന ബാങ്കിങ് കോഴ്സുകളാണ് ജീവനക്കാര്‍ക്കായി അവതരിപ്പിച്ചത്. വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാവുന്ന കോഴ്സുകള്‍ നല്‍കി. മൊബൈല്‍ ആപ്പ് വഴിയും പഠിക്കാവുന്ന രീതിയിലാണ് ഇവ അവതരിപ്പിച്ചത്. ലോക്ഡൗണ്‍ കാലത്തു നിര്‍ബന്ധ ഇ-ലേണിങ് പദ്ധതിയിലൂടെ 90 ശതമാനം ജീവനക്കാരും വിവിധ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഈ ഓണ്‍ലൈന്‍ അക്കാദമിയെ വികസിപ്പിക്കാനും വൈവിധ്യം നിറഞ്ഞതും ഇന്ററാക്ടീവുമായ പുതിയ കോഴ്സുകള്‍ അവതരിപ്പിക്കാനുമുള്ള ഒരുക്കത്തിലാണിപ്പോള്‍ ഇസാഫ്. ഇതിന്റെ ഭാഗമായി ബാങ്കിങ്, സാമ്പത്തിക രംഗത്തെ ചലനങ്ങളും പുതിയ പ്രവണതകളും പുതിയ പുസ്തകങ്ങളും ലേഖനങ്ങളും ജീവനക്കാരിലെതത്തിക്കാനും അറിവു പകരാനും ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണവും ബാങ്ക് ഉടന്‍ അവതരിപ്പിക്കും.

സേവനങ്ങള്‍ നല്‍കുമ്പോള്‍ ജനങ്ങള്‍, പ്രകൃതി, സമൃദ്ധി എന്നീ മൂന്നു വിശാല ആശയങ്ങളില്‍ ഊന്നിനില്‍ക്കുക എതാണ് ഇസാഫിന്റെ സമീപനം. സാങ്കേതിക വിദ്യയുടെ പരമാവധി സാധ്യതകള്‍ ഉപയോഗപ്പെടുത്തി എല്ലാ സേവനങ്ങളും ശരിയായ സമയത്തു തന്നെ ഉപഭോക്താക്കളുടെ വിരല്‍തുമ്പിലെത്തിക്കുക എന്ന സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിലും ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് പ്രതിജ്ഞാബദ്ധമാണ്.

Continue Reading

Business

മുംബൈ എയര്‍പോര്‍ട്ട് ഭൂരിപക്ഷ ഓഹരികളും അദാനിക്ക്

മുംബൈ ഛത്രപതി ശിവജി മഹാരാജ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ അദാനിയുടെ ഓഹരി 74 ശതമാനമായി ഉയരും

Published

on

മുംബൈ: മുംബൈ രാജ്യാന്തര വിമാനത്താവലത്തിന്റെ ഭൂരിപക്ഷ ഓഹരികളും ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് വാങ്ങും. നിലവില്‍ ജിവികെ ഗ്രൂപ്പിന്റെ പക്കലുള്ള 50.5 ശതമാനം ഓഹരികളാണ് അദാനി വാങ്ങുന്നത്. കൂടാതെ എയര്‍പോര്‍ട്‌സ് കമ്പനി സൗത്ത് ആഫ്രിക്ക, ബിഡ്‌വെസ്റ്റ് ഗ്രൂപ്പ് എന്നിവരുടെ പക്കലുള്ള 23.5 ശതമാനം ഓഹരികളും വാങ്ങും. ഇതോടെ മുംബൈ ഛത്രപതി ശിവജി മഹാരാജ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ അദാനിയുടെ ഓഹരി 74 ശതമാനമായി ഉയരും. അദാനി ഗ്രൂപ്പിനു കീഴിലുള്ള അദാനി എയര്‍പോര്‍ട് ഹോള്‍ഡിങ്‌സ് ലിമിറ്റഡ് എന്ന കമ്പനിയായിരിക്കും ഇനി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുക. തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ആറു എയര്‍പോര്‍ട്ടുകളുടെ നടത്തിപ്പ് അവകാശം കൂടി അദാനി ഗ്രൂപ്പിനു ലഭിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനത്താവള കമ്പനിയും അദാനിയുടേതാകും. ഈ രംഗത്തെ മറ്റൊരു പ്രമുഖ കമ്പനി ജിഎംആര്‍ ഗ്രൂപ്പ് ആണ്. ഈ കമ്പനിയാണ് ദല്‍ഹി, ഹൈദരാബാദ് വിമാനത്താവളങ്ങള്‍ നടത്തുന്നത്.

Continue Reading
Advertisement

Trending

Copyright © 2020 Nowit Media.