Connect with us

Kerala

കേരളത്തിലേക്ക് ട്രെയ്‌നില്‍ വരുന്നവരും പാസെടുക്കണം; വന്നിറങ്ങിയാല്‍ ക്വാറന്റീനും

കോവിഡ്19 ജാഗ്രതാ പോര്‍ട്ടലില്‍ പാസിന് അപേക്ഷിക്കാതെ വരുന്ന യാത്രക്കാര്‍ 14 ദിവസം നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ പോകേണ്ടിവരും

Published

on

തിരുവനന്തപുരം: കോവിഡ് വ്യാപന ഭീതി നിലനില്‍ക്കെ വേണ്ടത്ര മുന്‍കരുതലുകളില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ട്രെയ്ന്‍ സര്‍വീസുകള്‍ പുനരാരംഭിച്ച സാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. വന്നിറങ്ങുന്ന സ്റ്റേഷനുകളില്‍ വൈദ്യ പരിശോധന നടത്തും. രോഗ ലക്ഷണമില്ലാത്തവര്‍ക്ക് 14 ദിവസ ക്വാറന്റീനും നിര്‍ബന്ധമാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ യാത്രയ്ക്കായി ടിക്കറ്റ് എടുക്കുന്നവര്‍ പാസിനുവേണ്ടി ‘കോവിഡ്-19 ജാഗ്രത’ പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കണം. മറ്റു മാര്‍ഗങ്ങളിലൂടെ അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കി റെയില്‍മാര്‍ഗം വരുന്നു എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഇതുവരെ പാസിന് അപേക്ഷിക്കാത്തവര്‍ക്ക് പുതുതായി അപേക്ഷിക്കാനുള്ള സൗകര്യമുണ്ടാകും. ഒരു ടിക്കറ്റില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും വിശദാംശങ്ങള്‍ പാസിനുള്ള അപേക്ഷയില്‍ ഒറ്റ ഗ്രൂപ്പായി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്റ്റേഷന്‍, എത്തേണ്ട സ്റ്റേഷന്‍, ട്രെയിന്‍ നമ്പര്‍, പിഎന്‍ആര്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തണം.

കേരളത്തിലെത്തുമ്പോള്‍ ഇറങ്ങുന്ന റെയില്‍വെ സ്റ്റേഷനുകളില്‍ വിശദാംശങ്ങള്‍ പരിശോധിക്കും. വൈദ്യപരിശോധനയ്ക്കുശേഷം രോഗലക്ഷണം ഇല്ലാത്തവര്‍ 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടതാണ്. ഹോം ക്വാറന്റൈന്‍ പാലിക്കാത്തവരെ നിര്‍ബന്ധമായും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലേക്ക് മാറ്റും. രോഗലക്ഷമുള്ളവരെ തുടര്‍പരിശോധനകള്‍ക്ക് വിധേയരാക്കും.

റെയില്‍വെ സ്റ്റേഷനില്‍നിന്നും വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാന്‍ ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ അനുവദിക്കും. ഇത്തരം വാഹനങ്ങളില്‍ സാമൂഹ്യ അകലം പാലിക്കേണ്ടതും ഡ്രൈവര്‍ ഹോം ക്വാറന്റൈന്‍ സ്വീകരിക്കേണ്ടതുമാണ്. റെയില്‍വെ സ്റ്റേഷനില്‍നിന്നും വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. ആള്‍ക്കാരെ കൂട്ടിക്കൊണ്ടുപോകാന്‍ റെയില്‍വെ സ്റ്റേഷനില്‍ വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തേക്കും ആവശ്യമെങ്കില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും.

കോവിഡ്-19 ജാഗ്രതാ പോര്‍ട്ടലില്‍ പാസിന് അപേക്ഷിക്കാതെ വരുന്ന യാത്രക്കാര്‍ 14 ദിവസം നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ പോകേണ്ടിവരും.

Kerala

കൊച്ചി കപ്പല്‍ശാലയില്‍ സ്വയം നിയന്ത്രിത ഇലക്ട്രിക് കപ്പലുകളുടെ നിര്‍മാണം തുടങ്ങി

നോര്‍വെ കമ്പനിയായ അസ്‌കോ ആന്റ് അസ്‌കോ മാരിടൈമിനു വേണ്ടിയാണ് കൊച്ചിയില്‍ ഈ ‘കപ്പിത്താനില്ലാ കപ്പലുകള്‍’ നിര്‍മിക്കുന്നത്

Published

on

കൊച്ചി: കൊച്ചി കപ്പല്‍ശാല ആദ്യമായി നിര്‍മ്മിക്കുന്ന സ്വയം നിയന്ത്രിത ഇലക്ട്രിക് കപ്പലുകളുടെ നിര്‍മാണപ്രവൃത്തികള്‍ക്ക് തുടക്കമായി. നോര്‍വെ കമ്പനിയായ അസ്‌കോ ആന്റ് അസ്‌കോ മാരിടൈമിനു വേണ്ടിയാണ് കൊച്ചിയില്‍ ഈ ‘കപ്പിത്താനില്ലാ കപ്പലുകള്‍’ നിര്‍മിക്കുന്നത്. നിര്‍മാണത്തിനു തുടക്കം കുറിച്ച് ബി.വൈ 146 എന്ന കപ്പലിന്റെ പ്ലേറ്റ് കട്ടിങ് അസ്‌കോ ചെയര്‍മാന്‍ തുര്‍ബിയൊന്‍ യൊഹാന്‍സന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടേയും ബി.വൈ 147 കപ്പലിന്റെ പ്ലേറ്റ് കട്ടിങ് കൊച്ചി കപ്പല്‍ശാല ഡയറക്ടര്‍ (ഓപറേഷന്‍സ്) എന്‍. വി സുരേഷ് ബാബുവും നിര്‍വഹിച്ചു. കൊച്ചി കപ്പല്‍ശാല സിഎംഡി മധു എസ് നായര്‍, തുര്‍ബിയൊന്‍ യൊഹാന്‍സന്‍, അസ്‌കോ മാരിടൈം എംഡി കയ് ജസ്റ്റ് ഒസ്ലെന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

രണ്ട് സ്വയം നിയന്ത്രിത ഇലക്ട്രിക് കപ്പലുകളുടെ നിര്‍മാണത്തിന് കൊച്ചി കപ്പല്‍ശാല ജൂലൈയിലാണ് നോര്‍വീജിയന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടത്. നോര്‍വെ കമ്പനിയായ അസ്‌കോ മരിടൈം എഎസിനു വേണ്ടി രണ്ടു ഓട്ടോണമസ് ഇലക്ട്രിക് ഫെറികള്‍ നിര്‍മിച്ചു കയറ്റുമതി ചെയ്യാനാണ് കരാര്‍. രണ്ടു സമാന ഫെറികള്‍ കൂടി കൊച്ചിയില്‍ നിര്‍മിക്കും. ഓസ്ലോ കടലിടുക്കിലൂടെ മലിനീകരണ രഹിത ചരക്കു നീക്കം ലക്ഷ്യമിട്ടുള്ള സുപ്രധാന നോര്‍വെ പദ്ധതിയാണ് ഈ ‘കപ്പിത്താനില്ലാ കപ്പലായ’ ഓട്ടോണമസ് ഇലക്ട്രിക് ഫെറിയുടെ നിര്‍മാണം. ഈ പദ്ധതിക്ക് നോര്‍വെ സര്‍ക്കാരിന്റെ പിന്തുണയും ഉണ്ട്.

67 മീറ്റര്‍ നീളമുള്ള ഈ ചെറു കപ്പലുകള്‍ പൂര്‍ണ സജ്ജമായ ഇലക്ട്രിക് ട്രാന്‍സ്‌പോര്‍ട്ട് ഫെറി ആയിട്ടായിരിക്കും നോര്‍വെക്കു കൈമാറുക. 1846 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയിലായിരിക്കും ഇതു പ്രവര്‍ത്തിക്കുക. ചരക്കു നിറച്ച 16 ട്രെയ്ലറുകള്‍ വഹിക്കാനുള്ള ശേഷി ഈ ഫെറികള്‍ക്കുണ്ടാകും. കൊച്ചിന്‍ ഷിപ്യാര്‍ഡ് പൂര്‍ണമായും എന്‍ജിനീയറിങ് നിര്‍വഹിക്കുന്ന ഈ കപ്പലിന്റെ രൂപകല്‍പ്പന നേവല്‍ ഡൈനമിക്സ് നോര്‍വെ ആണ് നിര്‍വഹിച്ചിരിക്കുന്നത്. ആഗോള തലത്തില്‍ മുന്‍നിര കപ്പല്‍ നിര്‍മാണ കമ്പനികളെ പിന്തള്ളിയാണ് ഈ ഓട്ടോണമസ് ഇലക്ട്രിക് ഫെറി നിര്‍മാണ കരാര്‍ കൊച്ചി കപ്പല്‍ശാല സ്വന്തമാക്കിയത്. കോവിഡ്19 പ്രതിസന്ധി കാലത്തും പ്രതിബന്ധങ്ങളെ മറികടന്നാണ് ഈ അന്താരാഷ്ട്ര കപ്പല്‍ നിര്‍മാണ കരാര്‍ നേട്ടമെന്നതും ശ്രദ്ധേയമാണ്. പുതിയ കരാറോടെ കൊച്ചിന്‍ ഷിപ്യാര്‍ഡിന് ആഗോള തലത്തില്‍ മുന്‍നിര കപ്പല്‍നിര്‍മാതാക്കളുടെ ശ്രേണിയില്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

Continue Reading

Kerala

കേരളത്തില്‍ ആദ്യമായി ഒറ്റ ദിവസം 5000ലേറെ കോവിഡ് ബാധിതര്‍; 20 മരണം

ഇന്ന് 5,376 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒറ്റ ദിവസം അയ്യായിരത്തിലേറെ കോവിഡ് കേസുകള്‍. ഇന്ന് 5,376 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 20 പര്‍ കോവിഡ് മൂലം മരിച്ചു. ചികിത്സയിലായിരുന്ന 2951 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 852, എറണാകുളം 624, കൊല്ലം 503 , കോഴിക്കോട് 504, മലപ്പുറം 512, തൃശൂര്‍ 478, ആലപ്പുഴ 501, കണ്ണൂര്‍ 365, പാലക്കാട് 278, കോട്ടയം 262, പത്തനംതിട്ട 223, കാസര്‍കോട് 136, ഇടുക്കി 79, വയനാട് 59 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ എണ്ണം.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 140 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.  സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 4,424 പേര്‍ക്കാണ്. 640 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Continue Reading

Kerala

കേരളത്തില്‍ ആദ്യ കൊറോണ മരണം; ദുബായില്‍ നിന്നെത്തിയ 69കാരന്‍

Published

on

കൊച്ചി: കേരളത്തില്‍ കോവിഡ്19 ബാധിച്ച് ആദ്യ മരണം. കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മട്ടാഞ്ചേരി സ്വദേശിയായ 69കാരനാണ് ശനിയാഴ്ച രാവിലെ എട്ടു മണിയോടെ മരിച്ചത്. ദുബായില്‍ നിന്നെത്തിയ ഇദ്ദേഹം ന്യൂമോണിയയുമായാണ് ചികിത്സയ്‌ക്കെത്തിയത്. ഹൃദ്രോഗിയായിരുന്നു. നേരത്തെ ബൈപാസ് ശസ്ത്രക്രിയക്കും വിധേയനായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യയും രോഗബാധിതയാണ്. ഇവര്‍ ദുബായില്‍ നിന്നെത്തിയ വിമാനത്തലെ 40 പേര്‍ ഇപ്പോഴും നിരീക്ഷണത്തില്‍ കഴിയുന്നു.

Continue Reading
Advertisement

Trending

Copyright © 2020 Nowit Media.