ബംഗളുരു: വേച്ചു നടന്നിരുന്ന ഇന്ത്യയുടെ സാമ്പത്തിക നില കോവിഡ് പ്രതിസന്ധിക്കു ശേഷം കൂടുതല്‍ പരിതാപകരമായതായി പഠനം. വൈറസ് വ്യാപനം അനിയന്ത്രിതമായി കൂടുന്നതും വ്യാപാരങ്ങള്‍ മന്ദഗതിയിലായതും സാമ്പത്തിക സ്ഥിതി വഷളാക്കിയിരിക്കുകയാണ്. ഇതോടെ പലിശ നിരക്കുകള്‍ വീണ്ടും കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ റോയിറ്റേഴ്സ് നടത്തിയ സര്‍വെ സൂചിപ്പിക്കുന്നു. ജൂലൈ 20 മുതല്‍ 28 വരെ 60 വ്യത്യസ്ത സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ റോയിറ്റേഴ്സ് നടത്തിയ അഭിപ്രായ സര്‍വേയില്‍, ഈ വര്‍ഷത്തെ രണ്ടും മൂന്നും പാദത്തിലും വരും സാമ്പത്തിക വര്‍ഷത്തിലും ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ അടുത്ത കാലത്തുണ്ടായതിനെ അപേക്ഷിച്ച് കൂടുതലായി ശുഷ്ക്കിക്കുമെന്ന് വ്യക്തമാക്കുന്നു. ഏപ്രിലിന് ശേഷം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നായിരുന്നു നേരത്തെ കണക്കുകൂട്ടിയിരുന്നത്.
എന്നാല്‍, അമേരിക്കയ്ക്കും ബ്രസീലിനും ശേഷം ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ക്കുള്ള ലോകത്തെ മൂന്നാമത്തെരാജ്യമായി ഇന്ത്യ മാറിയതും മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലുണ്ടായ സമ്പൂര്‍ണ ലോക്ക്ഡൗണും സാമ്പത്തിക സ്ഥിതി കൂടുതല്‍ മോശമാക്കി. 266 ബില്യണ്‍ ഡോളര്‍ ന്യൂ ഡല്‍ഹി സാമ്പത്തിക രക്ഷാ പാക്കേജും വിമര്‍ശനത്തിന് വിധേയമായി. പുതിയ ചിലവുകളോ നികുതിയിളവുകളോ സാമ്പത്തിക പിന്തുണയോ ഇല്ലാത്ത പാക്കേജ് കൊണ്ട് സാമ്പത്തിക വ്യവസ്ഥയുടെ തിരിച്ചുവരവ് സാധ്യമാകില്ലെന്ന് പുതിയ കണ്ടെത്തലുകളില്‍ പറയുന്നു.

കൊറോണ വൈറസ് വ്യാപനം തടയുന്നതിലും ഉള്‍ക്കൊള്ളുന്നതിലും ഇന്ത്യ പരാജയപ്പെട്ടതും, കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും നല്കിയ സര്‍ക്കാരിന്റെ നിരാശപ്പെടുത്തുന്ന പിന്തുണാ പാക്കേജും ഈ വര്‍ഷത്തെ ഉല്പാദനത്തില് റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തുമെന്നും അത് സാമ്പത്തിക വ്യവസ്ഥയെ തളര്‍ത്തുമെന്നും സിംഗപ്പൂരിലെ ക്യാപിറ്റല്‍ ഇക്കണോമിക്സിലെ ഏഷ്യ സാമ്പത്തിക ശാസ്ത്രജ്ഞന് ഡാരന്‍ ആവ് പറയുന്നു.
ഇപ്പോള്‍ കഴിഞ്ഞപാദത്തില്‍ സാമ്പദ് വ്യവസ്ഥ 20.0% ആയി ചുരുങ്ങുംഎന്നാണ് കണക്ക് കൂട്ടിയിരിക്കുന്നത്- 1990കളില്‍ ഔദ്യോഗിക ത്രൈമാസ ഡാറ്റ പുറത്തിറങ്ങാന്‍ തുടങ്ങിയതിനു ശേഷം ആദ്യമായാണ് ഇരട്ടഅക്കത്തിലുള്ള ചുരുക്കം രേഖപ്പെടുത്താന്‍ പോകുന്നത്. പോള്‍ അനുസരിച്ച്, ഇത് പിന്നീട് നിലവിലുള്ളതും തുടര്‍ന്നുമുള്ള പാദങ്ങളില്‍ യഥാക്രമം 6.0 ശതമാനവും 0.3 ശതമാനവും ആയി ചുരുങ്ങും. അങ്ങനെയായാല്‍,നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍, ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥ 5.1 ശതമാനം ചുരുങ്ങുമെന്ന് പ്രവചിക്കപ്പെടുന്നു, മുന്‍പ് നടന്നപോളില്പ്രവചിച്ച 1.5 ശതമാനം വളര്‍ച്ചയില്‍ നിന്നുമുള്ള പൂര്ണമായതിരിച്ചുപോക്കായിരിക്കുംഇത്. 1979 ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനവും.
ഏറ്റവും മോശം അവസ്ഥയില്‍, ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സമ്പദ്വ്യവസ്ഥ 30.0 ശതമാനം ചുരുങ്ങുമെന്നും നിലവിലെയും, തുടര്‍ന്നുമുള്ള പാദങ്ങളിലും ഈ സാമ്പത്തിക വര്‍ഷത്തിലും യഥാക്രമം 10.0 ശതമാനം, 4.0 ശതമാനം, 9.1 ശതമാനം ചുരുങ്ങുമെന്നും പ്രവചിക്കപ്പെടുന്നു.ആരോഗ്യ പ്രതിസന്ധി ഇനിയും പരിഹരിക്കപ്പെടാത്തതും അണുബാധ വ്യാപിക്കുന്നതും ലോക്ക് ഡൗണുകള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും ലോക്ക്ഡൗണുകള്‍ ഏര്‍പ്പെടുത്തുന്നതും നില വഷളാക്കുമെന്നതില്‍ സംശയമില്ല. രോഗവ്യാപനത്തിന് തടയിടാതെ സുഗമമായ തിരിച്ചുപോക്ക് സാധ്യമാകില്ലെന്നാണ് മുംബൈയിലെ ആക്സിസ് ക്യാപിറ്റലിലെ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ പൃഥ്വിരാജ് ശ്രീനിവാസ് പറയുന്നത്.
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം കോവിഡ് -19 ന് മുമ്പുള്ള നിലവാരത്തിലെത്താന്‍ എത്ര സമയമെടുക്കുമെന്ന ചോദ്യത്തിന് സാമ്പത്തിക വിദഗ്ദരില്‍ 44 ല്‍ 23 പേരും രണ്ട് വര്‍ഷത്തിനുള്ളില്‍ എന്നാണ് പ്രതികരിച്ചത്. 7 പേര് ഒരു വര്ഷത്തിനുള്ളിലെന്നും, 14 പേര് രണ്ടോ അതിലധികമോ വര്‍ഷമെടുക്കുമെന്നും അഭിപ്രായം രേഖപ്പെടുത്തി.
ഈ സാമ്പത്തിക വര്‍ഷം നാണ്യപെരുപ്പം ശരാശരി 4.5 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 4-6 മീറ്റിംഗില്‍, റിസര്‍വ് ബാങ്ക്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറയ്ക്കുമെന്ന് പ്രവചിക്കുന്നു. അടുത്ത പാദത്തില്‍ ഒരിക്കല്‍ കൂടി താഴ്ന്ന റെക്കോര്‍ഡായ 3.50 ശതമാനമായി കുറയും. മന്ദഗതിയില്‍ നീങ്ങിക്കൊണ്ടിരുന്ന സമ്പദ്വ്യവസ്ഥയോടുള്ള പ്രതികരണമെന്ന നിലയില്‍, ഫെബ്രുവരി മുതല്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 6.50 % ല്‍ നിന്ന് മൊത്തം 115 ബേസിസ് പോയിന്റ് കുറച്ചിരുന്നു, കഴിഞ്ഞ വര്‍ഷം അത് 135 ബേസിസ് പോയിന്റുകളായിരുന്നു.
സാമ്പത്തിക സ്ഥിതി തിരിച്ചു പിടിക്കാനുള്ള ഇപ്പോഴത്തെ ശക്തി പരിതാപകരമാണെന്ന് മുക്കാല്‍ ഭാഗത്തോളം സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടു. ഇത് മെച്ചപ്പെടാനുള്ള സാധ്യതകള്‍ അതേപടി തുടരുകയോ വീണ്ടും വഷളാകുകയോ ചെയ്യുമെന്നാണ് ഈ 45 വിദഗ്ദരുടെയും അഭിപ്രായം.കോവിഡ് പ്രതിസന്ധി മറികടക്കാനും വളര്‍ച്ചയിലേക്ക് കുതിക്കാനും ആകെയുള്ള ഉത്തേജകം ഇപ്പോള്‍ സര്‍ക്കാര്‍ മാത്രമാണെന്ന് റാബോബാങ്കിലെ അന്താരാഷ്ട്ര സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഹ്യൂഗോ എര്‍ക്കന്‍ പറയുന്നു.അടിസ്ഥാനപരമായി സ്വകാര്യമേഖല രണ്ട് മാസമായി പൂട്ടിയിട്ടിരിക്കുകയായിരുന്നു. സ്വകാര്യമേഖലയില്‍ നിന്നുള്ള ആഭ്യന്തര ആവശ്യത്തിന്റെ അഭാവം മൂലം അവശേഷിക്കുന്ന വിടവ് നികത്താനാണ് ധനനയം. എന്നാല്‍ ഈ വിടവ് നികത്താന്‍ സഹായിക്കാനായിഒരു തരത്തിലും സര്‍ക്കാര്‍ മുന്നോട്ട് വന്നിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.