Connect with us

India

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് 

ജിഡിപി വളര്‍ച്ചാ നിരക്കില്‍ 23.9 ശതമാനം കുത്തനെ ഇടിവ് രേഖപ്പെടുത്തി. ഏപ്രില്‍-ജൂണ്‍ ത്രൈമാസ കാലയളവിലാണിത്

Published

on

ന്യൂദല്‍ഹി: 2020-21 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്കുകള്‍ പ്രസിദ്ധീകരിച്ചു. ആഭ്യന്തര മൊത്ത ഉല്‍പ്പന്ന(ജിഡിപി) വളര്‍ച്ചാ നിരക്കില്‍ 23.9 ശതമാനം കുത്തനെ ഇടിവ് രേഖപ്പെടുത്തി. ഏപ്രില്‍-ജൂണ്‍ ത്രൈമാസ കാലയളവിലാണിത്. മുന്‍ സാമ്പത്തിക വര്‍ഷം ഇതേപാദത്തില്‍ ജിഡിപി 5.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ സമ്പദ്ഘടനയുടെ ചരിത്രത്തിലെ ഏറ്റവം മോശം പ്രകടനമാണിത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 25 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ നടപ്പിലാക്കിയതിനാല്‍ ഉല്‍പ്പാദന മേഖലയും സേവനമേഖലയും പൂര്‍ണമായും നിശ്ചലമായതാണ് സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതമുണ്ടാക്കിയത്.

തൊട്ടു മുമ്പത്തെ പാദത്തില്‍ 3.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ഇതാണ് മൂന്നു മാസത്തിനിടെ 23.9 ശതമാനമായി കൂപ്പുകുത്തിയതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പ്രസിദ്ധീകരിച്ച സാമ്പത്തിക ഫലം വ്യക്തമാക്കുന്നു. ഇതു പ്രതീക്ഷിതച്ചതായിരുന്നു. സാമ്പത്തിക വിദഗ്ധരും വിവിധ ഏജന്‍സികളും വളര്‍ച്ചാ നിരക്കില്‍ 16.5 ശതമാനം മുതല്‍ 18 ശതമാനം വരെ ഇടിവുണ്ടാകുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ കണക്കു പ്രകരാം കാര്‍ഷിക മേഖല ഒഴികെ മറ്റെല്ലാ പ്രധാന മേഖലകളിലും വളര്‍ച്ചാ ഇടിവ് ഉണ്ടായി. നിര്‍മാണ മേഖലയില്‍ 50.3 ശതമാനമാണ് ഇടിവ്. ഉല്‍പ്പാദന രംഗത്ത് 39.3 ശതമാനവും. ഇലക്ട്രിസിറ്റി, ഗ്യാസ്, കുടിവെള്ളം തുടങ്ങി അവശ്യ സേവന മേഖലകളില്‍ ഏഴു ശതമാനവും വ്യാപാരം, ഹോട്ടല്‍, ഗതാഗതം, കമ്യൂണിക്കേഷന്‍ രംഗത്ത് 47 ശതമാവും വളര്‍ച്ച ഇടിഞ്ഞു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

India

‘ചാണക ചിപ്പ്’ റേഡിയേഷന്‍ കുറക്കുമോ? കേന്ദ്ര സർക്കാർ പറയുന്നത് ഇങ്ങനെ

പശുവിന്റെ ചാണകം ഉപയോഗിച്ച് നിര്‍മിച്ച ചിപ്പ് മൊബൈല്‍ റേഡിയേഷന്‍ ഗണ്യമായി കുറക്കുമെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭ്ഭായ് കഥിരിയ അവകാശപ്പെട്ടു

Published

on

ന്യൂദല്‍ഹി: മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളില്‍ നിന്നുള്ള റേഡിയേഷന്‍ കുറക്കാന്‍ സഹായിക്കുന്ന ‘ഗൗസത്വ കവച്’ എന്ന പേരിലുള്ള പ്രത്യേക ചിപ്പ് കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിനു കീഴിലുള്ള രാഷ്ട്രീയ കാമധേനു ആയോഗ് അവതരിപ്പിച്ചു.  ഈ ചിപ് പശുവിന്റെ ചാണകം ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ഇത് മൊബൈല്‍ റേഡിയേഷന്‍ ഗണ്യമായി കുറക്കുമെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭ്ഭായ് കഥിരിയ അവകാശപ്പെട്ടു.  ‘ഇത് മൊബൈലില്‍ സൂക്ഷിക്കാവുന്ന ഒരു റേഡിയേഷന്‍ ചിപ് ആണ്. ഇത് റേഡിയേഷന്‍ ഗണ്യമായി കുറക്കുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. നിങ്ങള്‍ക്ക് രോഗങ്ങളെ മാറ്റിനിര്‍ത്തണമെങ്കില്‍ ഈ ചിപ്പ് ഉപയോഗിക്കാം,’ അദ്ദേഹം പറഞ്ഞു. പശുവിന്‍ ചാണകം റേഡിയേഷന്‍ പ്രതിരോധകമാണ്. ഈ ചിപ്പ് വീട്ടില്‍ സൂക്ഷിച്ചാല്‍ അവിടെയും റേഡിയേഷന്‍ മുക്തമാകുമെന്നും ഇതെല്ലാം ശാസ്ത്രം അംഗീകരിച്ചതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. രാജ്‌കോട്ടിലെ ശ്രിജീ ഗോശാലയാണ് ഈ ചിപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.

Continue Reading

India

ബിജെപിക്ക് തുറന്ന പിന്തുണ; മോഡിയുടെ ജയത്തിനും സഹായിച്ചുവെന്ന് വിവാദ ഫേസ്ബുക്ക് ഉദ്യോഗസ്ഥ

Published

on

ന്യൂദല്‍ഹി: ബിജെപി നേതാക്കളുടെ വിദ്വേഷ, വര്‍ഗീയ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്യുന്നത് തടഞ്ഞ് വിവാദത്തിലായ ഇന്ത്യയിലെ ഫേസ്ബുക്ക് പബ്ലിക് പോളിസി ഡയറക്ടര്‍ അംഘി ദാസിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി അമേരിക്കന്‍ പത്രമായ വോള്‍ സ്ട്രീറ്റ് ജേണല്‍ വീണ്ടും. വര്‍ഷങ്ങളായി ഫേസ്ബുക്ക് ജീവനക്കാരുടെ ഗ്രൂപ്പില്‍ അംഘി ദാസ് ബിജെപിയെ പിന്തുണച്ച് മെസേജുകള്‍ ഇടാറുണ്ടെന്നും 2014ലെ ദേശീയ തെരഞ്ഞെുപ്പില്‍ ബിജെപിയും നരേന്ദ്ര മോഡിയും ജയിച്ചതിനു പിന്നിലെ ഫേസ്ബുക്കിന്റെ സഹായത്തെ കുറിച്ച് പറഞ്ഞിരുന്നതായി വോള്‍ സ്ട്രീറ്റ് ജേണലിന്റെ പുതിയ റിപോര്‍ട്ടില്‍ പറയുന്നു. വിദ്വേഷ പ്രചരണം തടയുന്നതിനുള്ള ഫേസ്ബുക്കിന്റെ നയത്തിനും ചടങ്ങള്‍ക്കും വിരുദ്ധമായി ബിജെപി നേതാക്കളുടെ ഇത്തരം പോസ്റ്റുകള്‍ പ്രചരിപ്പിക്കാന്‍ പ്രോത്സാഹിപ്പിച്ച അംഘി ദാസിനെതിരായ പ്രതിഷേധം തണുക്കും മുമ്പാണ കൂടുതല്‍ ഗൗരവമേറിയ പുതിയ വെളിപ്പെടുത്തല്‍.

നിരവധി ഫേസ്ബുക്ക് ജീവനക്കാര്‍ അംഗങ്ങളായ ഗ്രൂപ്പില്‍ 2012നും 2014നുമിടയിലാണ് അംഘി ദാസ് ബിജെപിയെ പിന്തുണച്ച് സ്ഥിരമായി മേസേജുകള്‍ പോസ്റ്റ് ചെയ്തിരുന്നതെന്ന് റിപോര്‍ട്ട് പറയുന്നു. കമ്പനിയുടെ ഇന്ത്യയിലെ ജവനക്കാര്‍ക്കു വേണ്ടിയുള്ളതായിരുന്നു ഈ ഗ്രൂപ്പെങ്കിലും മറ്റു രാജ്യങ്ങളിലെ ജീവനക്കാരും ഇതിലുണ്ടായിരുന്നു. മോഡി 2014ല്‍ വീണ്ടും ജയിച്ചപ്പോല്‍ ഈ ഗ്രൂപ്പില്‍ അംഘി ദാസ് പോസ്റ്റ് ചെയ്ത സന്ദേശം ‘അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയാ കാമ്പയിന് നാമാണ് തിരികൊളുത്തിയത്. ബാക്കി ചരിത്രം’ എന്നായിരുന്നു. ‘ഒടുവില്‍ ഇന്ത്യെ സ്‌റ്റേറ്റ് സോഷ്യലിസത്തില്‍ നിന്നു മുക്തമാക്കാന്‍ 30 വര്‍ഷത്തെ അടിത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ വേണ്ടി വന്നു’ എന്നായിരുന്നു കോണ്‍ഗ്രസിന്റെ പരാജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് അംഘി ദാസിന്റെ മറ്റൊരു സന്ദേശമെന്നും വോള്‍ സ്ട്രീറ്റ് ജേണല്‍ പറയുന്നു. മോഡിക്കു വേണ്ടി നടത്തിയ പ്രചാരണത്തില്‍ ദീര്‍ഘകാല സഹായിയായി അംഘിദാസ് വിശേഷിപ്പിക്കുന്നത് ഫേസ്ബുക്കിലെ ആഗോള തെരഞ്ഞെടുപ്പു കാര്യ ഉദ്യോഗസ്ഥ കാറ്റീ ഹര്‍ബാത്തിനേയാണ്.

മുസ്‌ലിംകള്‍ തരംതാണ സമൂഹമാണെന്നും മതനിഷ്ഠയും ശരീഅ നടപ്പാക്കലും കഴിഞ്ഞു മാത്രമെ മറ്റെല്ലാമുള്ളൂവെന്നും തന്റെ ഫേസ്ബുക്കില്‍ അംഘി ദാസ് പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിന്റെ പേരില്‍ അംഘി ദാസ് ഈയിടെ ഫേസ്ബുക്കിലെ മുസ്‌ലിം ജീവനക്കാരോട് മാപ്പപേക്ഷിച്ചതായി ബസ്ഫീഡ് ഈയിടെ റിപോര്‍ട്ട് ചെയ്തിരുന്നു. ഫേസ്ബുക്ക് ഇന്ത്യയില്‍ ഉള്ളടക്കം നിയന്ത്രിക്കുന്നതിനും വിദ്വേഷം തടയുന്നതിനും വേണ്ട മതിയായ നടപടിക്രമങ്ങള്‍ പാലിക്കപ്പെടുന്നുേേണ്ടാ എന്നു ചോദ്യം ചെയ്ത് നിരവധി ഫേസ്ബുക്ക് ജീവനക്കാര്‍ രംഗത്തു വന്നതായും റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തിരുന്നു.

അംഘി ദാസിനെതിരായ ആദ്യ വോള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് പുറത്തു വന്നപ്പോള്‍ ഫേസ്ബുക്ക് തുറന്നതും സുതാര്യവും നിഷ്പക്ഷവുമാണെന്നായിരുന്നു കമ്പനിയുടെ ഇന്ത്യാ മേധാവി അജിത് മോഹന്റെ പ്രതികരണം. വിദ്വേഷ പ്രചരണത്തെ പിന്തണച്ചതു സംബന്ധിച്ച് അംഘി ദാസ് ഉള്‍പ്പെടെയുള്ള ഫേസ്ബുക്ക് ജീവനക്കാരുടെ വാദം ബുധനാഴ്ച പാര്‍ലമെന്റിന്റെ ഐടികാര്യ സമിതി കേള്‍ക്കാനിരിക്കുകയാണ്. കോണ്‍ഗ്രസ് എംപി ശശി തരൂരാണ് ഈ സമിതി ചെയര്‍മാന്‍. ഫേസ്ബുക്കിനോട് വിശദീകരണം തേടിയ തൂരരിന്റെ നടപടിക്കെതിരെ സമിതി അംഗങ്ങളായ ബിജെപി നേതാക്കളും രംഗത്തുവന്നിരുന്നു.

Continue Reading

India

UNLOCK 4 വീണ്ടും ഇളവുകള്‍, പൊതു പരിപാടികളില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാം

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപ്തംബര്‍ 30 വരെ അടഞ്ഞു തന്നെ. പൊതുപരിപാടികള്‍ക്ക് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 100. സെപ്തംബര്‍ 21 മുതല്‍ പ്രാബല്യത്തില്‍

Published

on

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തൊട്ടാകെ നടപ്പിലാക്കിയ ലോക്ഡൗണിന് നാലാം ഘട്ട ഇളവുകള്‍ പ്രഖ്യാപിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളില്‍ സെപ്തംബര്‍ 21 മുതല്‍ പ്രാബല്യത്തില്‍ വരുന്ന അണ്‍ലോക്ക് 4 മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം കായിക, വിനോദ, രാഷ്ട്രീയ പരിപാടികള്‍, മത ചടങ്ങുകള്‍ തുടങ്ങിയ പൊതുപരിപാടികള്‍ക്ക് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 100 ആക്കി. മെട്രോ സര്‍വീസുകള്‍ സെപ്തംബര്‍ ഏഴു മുതല്‍ ഘട്ടംഘട്ടമായി ആരംഭിക്കും. അതേസമയം സ്‌കൂള്‍, കോളെജ് അടക്കമുള്ള വിദ്യാഭ്യാസ, കോച്ചിങ് സ്ഥാപനങ്ങള്‍ക്ക് തുറക്കാന്‍ അനുമതി ഇല്ല. സിനിമാ തിയെറ്റര്‍, സ്വിമിങ് പൂള്‍, വിനോദ പാര്‍ക്കുകള്‍, തീയറ്ററുകള്‍, സമാന സ്ഥലങ്ങള്‍ എന്നിവ അടഞ്ഞു തന്നെ കിടക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സെപ്തംബര്‍ 30 വരെ കര്‍ശനമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഓപണ്‍ എയര്‍ തിയറ്റുകള്‍ക്കും സെപ്തംബര്‍ 21 മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. രാജ്യാന്തര വിമാന യാത്രകള്‍ക്കുള്ള വിലക്കും നീട്ടി.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്കു പുറത്ത് പ്രാദേശികമായി ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതിയില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത് കേന്ദ്രവുമായി കൂടിയാലോചിച്ചു മാത്രമെ തീരുമാനമെടുക്കാവൂ എന്നും നിര്‍ദേശമുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിര്‍ണയിക്കുന്നതിനുള്ള അധികാരം ജില്ലാ ഭരണകൂടങ്ങള്‍ക്കാണ്. ഇതും ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അത്യാവശ്യങ്ങള്‍ക്കു മാത്രമെ ഇളവുള്ളൂ. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍മാര്‍ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Continue Reading
Advertisement

Trending

Copyright © 2020 Nowit Media.