Connect with us

Tech

ആപ്‌ളിന്റെ സ്വന്തം സെര്‍ച് എഞ്ചിന്‍ പണിപ്പുരയില്‍ ഒരുങ്ങുന്നു

ഐഒഎസ് 14 ബീറ്റാ വേര്‍ഷനൊപ്പം ഗൂഗ്ള്‍ സെര്‍ചിനു പകരം തങ്ങളുടെ സ്വന്തം സ്‌പോട്‌ലൈറ്റ് സെര്‍ച് അവതരിപ്പിക്കാനാണ് ആപ്‌ളിന്റെ നീക്കം

Published

on

ഇന്റര്‍നെറ്റ് സെര്‍ച് എഞ്ചിന്‍ രംഗത്ത്  ഗൂഗ്ള്‍ സെര്‍ചിനെ വെല്ലാന്‍ ആപ്ള്‍ പണി തുടങ്ങിയതായി സൂചന. പുതിയൊരു സെര്‍ച് എഞ്ചിന്‍ ആപ്‌ളിന്റെ പണിപ്പുരയില്‍ തയാറായി വരുന്നുവെന്ന് നിരവധി റിപോര്‍ട്ടുകളുണ്ട്. ഐഒഎസ് 14 ബീറ്റാ വേര്‍ഷനൊപ്പം ഗൂഗ്ള്‍ സെര്‍ചിനു പകരം തങ്ങളുടെ സ്വന്തം സ്‌പോട്‌ലൈറ്റ് സെര്‍ച് അവതരിപ്പിക്കാനാണ് ആപ്‌ളിന്റെ നീക്കം. സെര്‍ച് എഞ്ചിന്‍ വിദഗ്ധരെ ആവശ്യമുണ്ടെന്ന ആപ്‌ളിന്റെ ജോലി പരസ്യമാണ് ഈ ഊഹങ്ങള്‍ക്ക് ശക്തി പകരുന്നത്.

നിലവില്‍ ആപ്‌ളിന്റെ ഫോണുകളിലും ലാപ്‌ടോപുകളും ടാബ്‌ലെറ്റുകളിലുമുള്ള ഓപറേറ്റിങ് സിസറ്റങ്ങളായ ഐഒഎസ്, മാക് ഒഎസ്, ഐപാഡ് ഒഎസ് എന്നിവയില്‍ ഗൂഗ്ള്‍ സെര്‍ചിനെ ഡീഫോള്‍ട്ട് സെര്‍ച് എഞ്ചിനായി നിലനിര്‍ത്താന്‍ ആപ്‌ളിനു വര്‍ഷങ്ങളായി ഗൂഗ്ള്‍ ശതകോടിക്കണക്കിന് ഡോളറുകളാണ് നല്‍കിവരുന്നത്. ആപ്ള്‍ ബ്രൗസറായ സഫാരി ഉപയോഗിക്കുമ്പോള്‍ ഐഫോണ്‍, ഐപാഡ്, മാക് ഉപയോക്താക്കള്‍ സെര്‍ചിനായി ഗൂഗ്‌ളില്‍ തന്നെ എത്താനാണിത്.  ഇത് ബ്രിട്ടനിലടക്കം വിപണി നിയന്ത്രണ ഏജന്‍സികളുടെ സൂക്ഷ്മപരിശോധനയ്ക്ക് കാരണമായിട്ടുണ്ട്. ഈ ഇടപാട് തുടരാനാകില്ലെന്ന വികാരമാണ് അവിടെ. ഇതു വിലക്കപ്പെട്ടാല്‍ യൂറോപ്യന്‍ യൂണിയന്‍ അടക്കം പലയിടത്തും സമാന നീക്കം ഉണ്ടായേക്കാം. ഗൂഗ്‌ളുമായുള്ള ഇടപാടു കാരണം സ്വന്തമായി സെര്‍ച് എഞ്ചിന്‍ വികസിപ്പിക്കുന്നതിനും തടസ്സങ്ങളുണ്ട്. ഗൂഗ്‌ളിനെ മാറ്റി നിര്‍ത്തുന്നതോടെ ഇതും നീങ്ങും. മാത്രവുമല്ല ആപ്‌ളിന് ഗൂഗ്‌ളിന്റെ പണവും ആവശ്യമില്ല. ഇതാകാം സ്വന്തമായി സെര്‍ച് എഞ്ചിന്‍ വികസിപ്പിക്കാന്‍ ആപ്‌ളിനെ പ്രേരിപ്പിച്ചത്.

ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നാചുറല്‍ ലാംഗ്വേജ് പ്രോസസിങ്, മെഷീന്‍ ലേണിങ് എന്നീ സാങ്കേതിക വിദ്യകളുടെ ഏറ്റവും പുതിയ സാധ്യതകളെ സമന്വയിപ്പിച്ചാണ് ആപ്ള്‍ സെര്‍ച് എഞ്ചിന്‍ ഒരുക്കുന്നതെന്ന് പലസൂചനകളേയും വിലയിരുത്തി ടെക്‌നോളജി വാര്‍ത്താ പോര്‍ട്ടലായ കോയ്‌വൂള്‍ഫ് പറയുന്നു. വന്‍തോതില്‍ പണം മുടക്കിയാണ് ആപ്ള്‍ സെര്‍ച് എഞ്ചിന്‍ വികസിപ്പിക്കുന്നതെന്നാണ് റിപോര്‍ട്ടുകള്‍. ഇതു യാഥാര്‍ത്ഥ്യമാകുന്നതോടെ ആപ്ള്‍ ഗാജെറ്റുകളിലെ ഗൂഗ്‌ളിന്റെ സെര്‍ച് കുത്തക അവസാനിക്കും.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Tech

ഐഫോണ്‍ SE 2 വരുന്നു; എന്തൊക്കെ പ്രതീക്ഷിക്കാം

പുതിയ ഐഫോണ്‍ SE 2 ലോഞ്ചിങ് ഏപ്രില്‍ 15ന്

Published

on

ആപ്‌ളിന്റെ രണ്ടു തവണ മാറ്റിവെച്ച ഐഫോണ്‍ SE 2 ലോഞ്ചിങ് ഏപ്രില്‍ 15ന് ഉണ്ടാകുമെന്ന് സൂചന. കഴിഞ്ഞ ഏതാനും ആഴ്ചകളായി ടെക് ലോകത്ത് ഇതായിരുന്നു ചര്‍ച്ച. താരതമ്യേന വില കുറഞ്ഞ പുതിയ ഐഫോണ്‍ മാര്‍ച് 31ന് അവതരിപ്പിക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്. പിന്നീട് ഇത് ഏപ്രില്‍ മൂന്നിലേക്കു മാറ്റി. ഇതിനിടെ ഈ പുതിയ ഫോണിന്റെ സവിശേഷതകളും രൂപഭാവ മാറ്റങ്ങളും പുറത്തു വരികയും ചെയ്തിട്ടുണ്ട്. പുതിയ ഐഫോണ്‍ SE 2 ഐഫോണ്‍ 9 ആണെന്നു റിപോര്‍ട്ടകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീര്‍പ്പായിട്ടില്ല. അതേസമയം പുതിയ ഫോണ്‍ ആപ്‌ളില്‍ നിന്നുള്ള വിലകുറഞ്ഞ ഒന്നായിരിക്കുമെന്ന് ഉറപ്പാണ്. 2016ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ SEയുടെ പരിഷ്‌ക്കരിച്ച പതിപ്പാണിത്. അന്ന് ഒട്ടേറെ പുതുമകള്‍ അവതരിപ്പിച്ചെങ്കിലും പഴയ ഡിസൈനില്‍ തന്നെയായിരുന്നു വരവ്.

ഡിസൈന്‍
പുതിയ ഫോണിന് ഐഫോണ്‍ 8നു സമാനമായ ഡിസൈന്‍ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടച് ഐഡി ബട്ടന്‍ ഐഫോണ്‍ 9ല്‍ ഉണ്ടാകും. അതായത് ഫെയ്‌സ് ഐഡി ഉണ്ടാവില്ല എന്നര്‍ത്ഥം. സില്‍വര്‍, ഗ്രേ, ഗോള്‍ഡ് എന്നീ മൂന്ന് നിറഭേദങ്ങളിലയാരിക്കും പുതിയ ഫോണിന്റെ വരവ്.

വില
സാധാരണ ഐഫോണുകളേക്കാള്‍ കുറഞ്ഞ വിലയായിരിക്കും. തുടക്ക വില 399 ഡോളര്‍ (30,400 രൂപ) ആയിരിക്കുമെന്ന് ആപ്ള്‍ അനലിസ്റ്റായ മിങ് ചി കുവോ പറയുന്നു. ഇതേ വിലയ്ക്കാണ് 2016ല്‍ ഐഫോണ്‍ SE യും അവതരിപ്പിച്ചത്.

സ്‌പെക്‌സ്
A13 ബയോകോണിക് ചിപ്‌സെറ്റാകും SE 2വിന് കുരത്തേകുക. ഐഫോണ്‍ 11 സീരീസിലും ഇതാണുപയോഗിച്ചിരിക്കുന്നത്. SE 2വിന് 3 ജിബി റാമും 64 ജിബി, 128 ജിബി എന്നിങ്ങനെ സ്റ്റോറേജ് ഒപ്ഷനും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഡിസ്‌പ്ലേ 4.7 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍ ആയിരിക്കും മുഖം.

Continue Reading

Tech

WHOയുടെ കൊറോണവൈറസ് ആപ്പ്; ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ പതിപ്പുകളില്‍

നോവല്‍ കൊറോണ വൈറസിനെ സംബന്ധിച്ച എല്ലാ വിവരങ്ങളും പ്രതിരോധ അറിയിപ്പുകളും നിര്‍ദേശങ്ങളും ഇതിലൂടെ ജനങ്ങളിലെത്തിക്കും

Published

on

ലോകത്തൊട്ടാകെ ജനജീവിതം സ്തംഭിപ്പിച്ച മഹാമാരിയെ നേരിടാന്‍ വാട്‌സാപ്പിലൂടെ സഹായവുമായി എത്തിയതിനു പിന്നാലെ ലോകാരോഗ്യ സംഘടന (WHO) കൊറോണവൈറസ് അപ്ലിക്കേഷനും അവതരിപ്പിക്കുന്നു. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകള്‍ക്കു പുറമെ പിസി ഉപയോഗിക്കുന്നവര്‍ക്കായി ഒരു വെബ് ആപ് പതിപ്പും ഇതിനുണ്ടാകുമെന്ന് നയണ്‍റ്റുഫൈവ് ഗൂഗ്ള്‍ റിപോര്‍ട്ട് ചെയ്യുന്നു. WHO MyHealth എന്ന പേരിലായിരിക്കും അത് അവരിപ്പിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആഗോള തലത്തില്‍ പടര്‍ന്നു പിടിച്ച മഹാമാരിയായ നോവല്‍ കൊറോണ വൈറസിനെ സംബന്ധിച്ച എല്ലാ വിവരങ്ങളും വാര്‍ത്തകളും പ്രതിരോധ അറിയിപ്പുകളും ജാഗ്രതാ നിര്‍ദേശങ്ങളും ഇതിലൂടെ ജനങ്ങളിലെത്തിക്കും. ഗൂഗ്ള്‍, മൈക്രൊസോഫ്റ്റ് തുടങ്ങിയ ടെക്ക് കമ്പനികളിലെ മുന്‍ ജീവനക്കാരായ വളണ്ടിയര്‍ എക്‌സ്‌പേര്‍ട്ടുകള്‍ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ തുടങ്ങിയവരുടെ ആശയമാണ് ലോകാരോഗ്യ സംഘടന നടപ്പാക്കുന്നത്.

ഇപ്പോള്‍ ഡെവലപ്‌മെന്റ് ഘട്ടത്തിലുള്ള ആപ്പ് മാര്‍ച്ച് 30ന് അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. ആപ് ഉപയോഗിക്കുന്നവരുടെ രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങല്‍ പ്രത്യേകമായി ഉപയോക്താക്കള്‍ക്ക് ലഭിക്കാനുള്ള സംവിധാനമുണ്ടായിരിക്കും. സ്വയം പ്രഥമ ചികിത്സാ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കായുള്ള ടൂളും ഈ ആപ്പിലുണ്ടാകുമെന്ന് റിപോര്‍ട്ട് പറയുന്നു.

Continue Reading

Tech

വര്‍ക്ക് ഫ്രം ഹോം: ഗൂഗ്ള്‍ ഹാങൗട്‌സിനും സ്‌കൈപിനും ശരാരി ഇന്റര്‍നെറ്റ് വേഗത എത്ര വേണം?

വീട്ടിലിരുന്ന ജോലി ചെയ്യുമ്പോള്‍ ഡേറ്റ ഉപഭോഗവും വര്‍ധിച്ചിരിക്കുകയാണ്. ഡേറ്റ ആവശ്യമറിഞ്ഞ് മാത്രം ഉപയോഗിക്കാം

Published

on

കൊറോണ ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുമ്പോള്‍, അല്ലെങ്കില്‍ വീട്ടിലിരുന്ന്് ജോലി ചെയ്യുമ്പോള്‍ ഉപയോഗിക്കേണ്ടി വരുന്ന ആപ്പുകളായ സ്‌കൈപ്, ഗൂഗ്ള്‍ ഹാങൗട്‌സ് എന്നിവ തടസമില്ലാതെ പ്രവര്‍ത്തിക്കുക എന്നത് അത്യാവശ്യ കാര്യമാണ്. ലക്ഷക്കണക്കിന് പ്രൊഫഷണലുകള്‍ വീട്ടിലിരുന്ന ജോലി ചെയ്യുമ്പോള്‍ ഡേറ്റ ആവശ്യകതയും അതുപോലെ ഉപഭോഗവും വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡേറ്റ ആവശ്യമറിഞ്ഞ് മാത്രം ഉപയോഗിക്കൂ എന്ന നിര്‍ദേശമാണ് സെല്ലുലാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. മൊബൈല്‍ സേവന ദാതാക്കള്‍ മാത്രമല്ല, മറ്റു സ്ട്രീമിങ്, ഓടിടി സര്‍വീസ് പ്രൊവൈഡര്‍മാരും ശരാശരി സ്പഷ്ടതയുള്ള (480p) കണ്ടന്റ് മാത്രമെ, ഏതു പ്ലാനാണെങ്കിലും നല്‍കൂ എന്നാണ് ഏകകണ്ഠമായി തീരുമാനിച്ചിട്ടുള്ളത്.

ഏറെ പ്രയാസം നേരിടുന്ന ഈ സാഹചര്യത്തില്‍ ഉത്തരവാദിത്തത്തോടെ എങ്ങനെ ഡേറ്റ ഉപയോഗിക്കാം എന്ന് ആലോചിക്കുന്നവരുടെ അറിവിലേക്ക് ഇന്റര്‍നെറ്റ് വേഗതയുടെ ചില കണക്കുകള്‍ പറയാം. വിഡിയോ കോളിങ് ആപ്പുകളായ സ്‌കൈപ്, ഹാങൗട്‌സ് എന്നിവയും നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയവയില്‍ സിനിമയും ടിവി ഷോകളും കുറഞ്ഞ ബാന്‍ഡ് വിഡ്ത്ത് സ്പീഡില്‍ എങ്ങനെ തടസമില്ലാതെ കാണാം എന്നറിയാന്‍ ഇതു സഹായിക്കും.

Google Hangouts

Minimum bandwidth required for Video CallsIdeal bandwidth for two person for Video Calls Ideal bandwidth for group Video Calls
Outboud: 300 kbps
Inbound: 300 kbps
Outboud: 3.2 mbps
Inbound: 2.6 mbps
Outboud: 3.2 mbps
Inbound: (5 participants) 3.2 mbps
Inbound: (10+ participants) 4.0 mbps

Skype

Minimum bandwidth required for audio callsDownload: 30kbps
Upload: 30kbps
Recommended bandwidth required for audio calls Download: 100 kbps
Upload: 100 kbps
Minimum bandwidth required for video calls/ screen sharingDownload: 128 kbps
Upload: 128 kbps
Recommended bandwidth required for video calls/ screen sharing Download: 300 kbps
Upload: 300 kbps
Minimum bandwidth required for HD video calls Download: 1.2 mbps
Upload: 1.2 mbps
Recommended required for HD video calls Download: 1.5 mbps
Upload: 1.5 mbps
Minimum bandwidth required for group video calls up to 5 people Download: 2 mbps
Upload: 128 kbps
Recommended bandwidth required for group video calls up to 5 people Download: 4 mbps
Upload: 512 kbps

Watching shows/movies on OTT platforms

SD streaming: 3.0 Mbps HD streaming: 5 Mbps

Game streaming: Recommended by Google

720p gaming: 10 Mbps4k gaming: 35 Mbps

Continue Reading
Advertisement

Trending

Copyright © 2020 Nowit Media.