Connect with us

Tech

ആപ്ള്‍ ഷൂസും നിര്‍മിച്ചിരുന്നു; വിറ്റുപോയത് 11.2 ലക്ഷം രൂപയ്ക്ക്

ആപ്‌ളുമായി ബന്ധപ്പെട്ട എന്തു സ്മാരക വസ്തുക്കള്‍ക്കും വലിയ ഡിമാന്‍ഡാണ്. സ്റ്റീവ് ജോബ്‌സിന്റെ കയ്യൊപ്പ് പതിഞ്ഞവയാണെങ്കില്‍ പൊന്നുംവിലയാണ്

Published

on

സാങ്കേതിക മികവിന്റേയും തികവിന്റേയും പര്യായമായ അമേരിക്കന്‍ ടെക്ക് ഭീമന്‍ ആപ്ള്‍ സ്മാര്‍ട് ഡിവൈസുകളും കംപ്യൂട്ടറുകളും മാത്രമല്ല, ഒരു കാലത്ത് ഷൂസും നിര്‍മ്മിച്ചിരുന്നു. 1990കളിലാണ് ഇവ നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ ഇതിപ്പോള്‍ വിറ്റു പോയിരിക്കുന്നത് 16,000 യുഎസ് ഡോളറിനാണ്. അതായത് 11.2 ലക്ഷത്തോളം രൂപ! അക്കാലത്ത് ആപ്ള്‍ ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കിയിരുന്നു. ഇതിന്റെ ഭാഗമായിരുന്നു ഷൂസും. എന്നാല്‍ ഇവ ഒരിക്കലും വിപണിയില്‍ വില്‍പ്പനയ്ക്കു വെച്ചിരുന്നില്ല. ആപ്ള്‍ ജീവനക്കാര്‍ക്കു മാത്രമായിരുന്നു നല്‍കിയിരുന്നത്. അപൂര്‍വമായ ഈ ആപ്ള്‍ ഷൂസാണ് പ്രമുഖ ലേലക്കാരായ ഹെരിറ്റേജ് 16,400 ഡോളറിന് വിറ്റഴിച്ചത്.

ആപ്‌ളിന്റെ ഷൂസ് നേരത്ത ഇതിലും വലിയ വിലയ്ക്ക് വിറ്റുപോയിട്ടുണ്ട്. 2018ല്‍ 30,000 ഡോളറാണ് ഒരു ജോഡി ആപ്ള്‍ ഷൂവിന് ലേലത്തിലൂടെ ലഭിച്ചത്. ആപ്‌ളുമായി ബന്ധപ്പെട്ട എന്തു സ്മാരക വസ്തുക്കള്‍ക്കും വലിയ ഡിമാന്‍ഡാണ്. കമ്പനി സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ കയ്യൊപ്പ് പതിഞ്ഞ വസ്തുക്കളാണെങ്കില്‍ പൊന്നുംവിലയാണ് അവയ്ക്ക് ലഭിക്കുക. ജോബ്‌സ് ഡിസൈന്‍ ചെയ്ത പഴയ മെമറി ഡിവൈസായ ഫ്‌ളോപി ഡിസ്‌ക് 2019 ഡിസംബറില്‍ 84,000 ഡോളറിനാണ് വിറ്റു പോയത്. 60 ലക്ഷത്തിലധികം രൂപ.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Tech

ഇന്ത്യയിലെ ആദ്യ തദ്ദേശീയ ക്ലൗഡ് സ്‌റ്റോറേജ് സേവനവുമായി ഡിജിബോക്‌സ്

ഡെസ്‌ക്‌ടോപ്പ്, ആന്‍ഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകളില്‍ ലഭിക്കുന്ന ഡിജിബോക്‌സ് വഴി വലുതും ചെറുതുമായ ഡിജിറ്റല്‍ ഫയലുകള്‍ സൂക്ഷിച്ചുവെക്കാനും ഷെയര്‍ ചെയ്യാനും അനായാസം കഴിയും

Published

on

കൊച്ചി: പൂര്‍ണമായും ‘ഇന്ത്യന്‍’ ആയ ആദ്യ ക്ലൗഡ് സ്റ്റോറേജ് സേവനമായ ഡിജിബോക്‌സ് നിതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് അവതരിപ്പിച്ചു. തദ്ദേശീയ ഡിജിറ്റല്‍ അസറ്റ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമാണിത്. ഡെസ്‌ക്‌ടോപ്പ്, ആന്‍ഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകളില്‍ ലഭിക്കുന്ന ഡിജിബോക്‌സ് വഴി വലുതും ചെറുതുമായ ഡിജിറ്റല്‍ ഫയലുകള്‍ സൂക്ഷിച്ചുവെക്കാനും ഷെയര്‍ ചെയ്യാനും അനായാസം കഴിയും. ഉപയോക്താക്കളുടെ ഡേറ്റ ഒരു കേന്ദ്രീകൃത ഇടത്തില്‍ സുരക്ഷിതമായി സംരക്ഷിക്കുകയും അത് എവിടെ നിന്നും ലളിതമായി തുറക്കാനും കൈമാറാനും ഡിജിബോക്‌സിലൂടെ സാധിക്കും. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താം. വ്യക്തികള്‍ക്ക് 20 ജിബി സൗജന്യ സ്റ്റോറേജും ഡിജിബോക്‌സ് നല്‍കുന്നു. ഡിജിബോക്‌സിന്റെ ആദ്യ യൂസറായി നിതി ആയോഗ് മേധാവി അമിതാഭ് കാന്ത് രജിസ്റ്റര്‍ ചെയ്ത് അക്കൗണ്ട് തുറന്നു. ഡിജിറ്റല്‍ അസറ്റ് മാനേജ്‌മെന്റ് രംഗത്തെ ഏറ്റവും മികച്ച തദ്ദേശീയ ടെക്‌നോളജി സംരഭമാണിതെന്ന് അദ്ദേഹം പറഞ്ഞു. ക്ലൗഡ് സ്റ്റോറേജ്, സാസ് സേവന രംഗത്ത് സംരംഭകര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയും ‘മെയ്ക്ക് ഇന്‍ ഇന്ത്യ’, ‘സ്റ്റോര്‍ ഇന്‍ ഇന്ത്യ’ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്ന സംരഭമാണിതെന്നും അമിതഭ് കാന്ത് പറഞ്ഞു.

എംഎസ്എംഇ മേഖലയിലെ ഇത്തരം സേവനങ്ങളിലെ വലിയ വിടവ് നികത്താനും ഡിജിബോക്‌സ് സഹായകമാകും. ഡേറ്റ ലോക്കലൈസേഷന്‍ പ്രശ്‌നങ്ങള്‍ ഇല്ലാതെ തന്നെ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ തന്നെ ഡേറ്റ സ്റ്റോര്‍ ചെയ്യാനും സൂക്ഷിക്കാനും ഷെയര്‍ ചെയ്യാനും ഡിജിബോക്‌സ് വഴി കഴിയും. വിദേശ സാസ് ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്നത് സമീപഭാവിയില്‍ തന്നെ അവസാനിപ്പിക്കാന്‍ ഇത് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത മൂന്നു വര്‍ഷത്തിനകം ഒരു കോടി യൂസര്‍മാരെയാണ് ഡിജിബോക്‌സ് ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ വിവേക് സുചാന്തി പറഞ്ഞു. സമീപ ഭാവിയില്‍ 5000 എന്‍ജിനീയര്‍മാരെ റിക്രൂട്ട്  ചെയ്യാനും കമ്പനിക്ക് പദ്ധതിയുണ്ട്. എല്ലാം ഉള്‍പ്പെട്ട ഡിജിറ്റല്‍ സ്റ്റോറേജ് ക്ലൗഡ് ആയ ഡിജിബോക്‌സ് മികച്ച ഡേറ്റ സുരക്ഷ ഉറപ്പുവരുത്തുന്നു. ഡേറ്റയുടെ പൂര്‍ണ അവകാശം സംരക്ഷിച്ചു കൊണ്ടു തന്നെ അത് പങ്കാളികളുമായും സമൂഹ മാധ്യമങ്ങളിലും ഷെയര്‍ ചെയ്യാനും കഴിയുമെന്ന് ഡിജിബോക്‌സ് സിഇഒ അര്‍നബ് മിത്ര പറഞ്ഞു.

അതിവേഗ  ഫയല്‍ ട്രാന്‍സ്ഫറിന് ഇന്‍സ്റ്റഷെയര്‍

വലിയ ഫയലുകള്‍ കൈമാറുമ്പോള്‍ പലപ്പോഴും നേരിടുന്ന നിശ്ചിത സ്റ്റോറേജ് പരിധിയുടെ പരിമിതികളില്ലാതെ ലളിതമായും വേഗത്തിലും ഫയല്‍ ട്രാന്‍സ്ഫറിന് സഹായിക്കുന്ന ഇന്‍സ്റ്റഷെയര്‍ എന്ന ഫീച്ചറും ഡിജിബോക്‌സിലുണ്ട്. വലിയ ഡോക്യൂമെന്റുകള്‍, ഹൈ റെസലൂഷന്‍ ചിത്രങ്ങള്‍, പിഡിഎഫ് തുടങ്ങിയവ ഇതുവഴി ഉടനടി കൈമാറാം. രണ്ടു ജിബി സൗജന്യ സ്റ്റോറേജും ലഭ്യമാണ്. 45 ദിവസം വരെ ഈ ഫലയുകള്‍ ഡിജിബോക്‌സിലുണ്ടാകും.

Continue Reading

Tech

ആപ്‌ളിന്റെ സ്വന്തം സെര്‍ച് എഞ്ചിന്‍ പണിപ്പുരയില്‍ ഒരുങ്ങുന്നു

ഐഒഎസ് 14 ബീറ്റാ വേര്‍ഷനൊപ്പം ഗൂഗ്ള്‍ സെര്‍ചിനു പകരം തങ്ങളുടെ സ്വന്തം സ്‌പോട്‌ലൈറ്റ് സെര്‍ച് അവതരിപ്പിക്കാനാണ് ആപ്‌ളിന്റെ നീക്കം

Published

on

ഇന്റര്‍നെറ്റ് സെര്‍ച് എഞ്ചിന്‍ രംഗത്ത്  ഗൂഗ്ള്‍ സെര്‍ചിനെ വെല്ലാന്‍ ആപ്ള്‍ പണി തുടങ്ങിയതായി സൂചന. പുതിയൊരു സെര്‍ച് എഞ്ചിന്‍ ആപ്‌ളിന്റെ പണിപ്പുരയില്‍ തയാറായി വരുന്നുവെന്ന് നിരവധി റിപോര്‍ട്ടുകളുണ്ട്. ഐഒഎസ് 14 ബീറ്റാ വേര്‍ഷനൊപ്പം ഗൂഗ്ള്‍ സെര്‍ചിനു പകരം തങ്ങളുടെ സ്വന്തം സ്‌പോട്‌ലൈറ്റ് സെര്‍ച് അവതരിപ്പിക്കാനാണ് ആപ്‌ളിന്റെ നീക്കം. സെര്‍ച് എഞ്ചിന്‍ വിദഗ്ധരെ ആവശ്യമുണ്ടെന്ന ആപ്‌ളിന്റെ ജോലി പരസ്യമാണ് ഈ ഊഹങ്ങള്‍ക്ക് ശക്തി പകരുന്നത്.

നിലവില്‍ ആപ്‌ളിന്റെ ഫോണുകളിലും ലാപ്‌ടോപുകളും ടാബ്‌ലെറ്റുകളിലുമുള്ള ഓപറേറ്റിങ് സിസറ്റങ്ങളായ ഐഒഎസ്, മാക് ഒഎസ്, ഐപാഡ് ഒഎസ് എന്നിവയില്‍ ഗൂഗ്ള്‍ സെര്‍ചിനെ ഡീഫോള്‍ട്ട് സെര്‍ച് എഞ്ചിനായി നിലനിര്‍ത്താന്‍ ആപ്‌ളിനു വര്‍ഷങ്ങളായി ഗൂഗ്ള്‍ ശതകോടിക്കണക്കിന് ഡോളറുകളാണ് നല്‍കിവരുന്നത്. ആപ്ള്‍ ബ്രൗസറായ സഫാരി ഉപയോഗിക്കുമ്പോള്‍ ഐഫോണ്‍, ഐപാഡ്, മാക് ഉപയോക്താക്കള്‍ സെര്‍ചിനായി ഗൂഗ്‌ളില്‍ തന്നെ എത്താനാണിത്.  ഇത് ബ്രിട്ടനിലടക്കം വിപണി നിയന്ത്രണ ഏജന്‍സികളുടെ സൂക്ഷ്മപരിശോധനയ്ക്ക് കാരണമായിട്ടുണ്ട്. ഈ ഇടപാട് തുടരാനാകില്ലെന്ന വികാരമാണ് അവിടെ. ഇതു വിലക്കപ്പെട്ടാല്‍ യൂറോപ്യന്‍ യൂണിയന്‍ അടക്കം പലയിടത്തും സമാന നീക്കം ഉണ്ടായേക്കാം. ഗൂഗ്‌ളുമായുള്ള ഇടപാടു കാരണം സ്വന്തമായി സെര്‍ച് എഞ്ചിന്‍ വികസിപ്പിക്കുന്നതിനും തടസ്സങ്ങളുണ്ട്. ഗൂഗ്‌ളിനെ മാറ്റി നിര്‍ത്തുന്നതോടെ ഇതും നീങ്ങും. മാത്രവുമല്ല ആപ്‌ളിന് ഗൂഗ്‌ളിന്റെ പണവും ആവശ്യമില്ല. ഇതാകാം സ്വന്തമായി സെര്‍ച് എഞ്ചിന്‍ വികസിപ്പിക്കാന്‍ ആപ്‌ളിനെ പ്രേരിപ്പിച്ചത്.

ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നാചുറല്‍ ലാംഗ്വേജ് പ്രോസസിങ്, മെഷീന്‍ ലേണിങ് എന്നീ സാങ്കേതിക വിദ്യകളുടെ ഏറ്റവും പുതിയ സാധ്യതകളെ സമന്വയിപ്പിച്ചാണ് ആപ്ള്‍ സെര്‍ച് എഞ്ചിന്‍ ഒരുക്കുന്നതെന്ന് പലസൂചനകളേയും വിലയിരുത്തി ടെക്‌നോളജി വാര്‍ത്താ പോര്‍ട്ടലായ കോയ്‌വൂള്‍ഫ് പറയുന്നു. വന്‍തോതില്‍ പണം മുടക്കിയാണ് ആപ്ള്‍ സെര്‍ച് എഞ്ചിന്‍ വികസിപ്പിക്കുന്നതെന്നാണ് റിപോര്‍ട്ടുകള്‍. ഇതു യാഥാര്‍ത്ഥ്യമാകുന്നതോടെ ആപ്ള്‍ ഗാജെറ്റുകളിലെ ഗൂഗ്‌ളിന്റെ സെര്‍ച് കുത്തക അവസാനിക്കും.

Continue Reading

Tech

ഐഫോണ്‍ SE 2 വരുന്നു; എന്തൊക്കെ പ്രതീക്ഷിക്കാം

പുതിയ ഐഫോണ്‍ SE 2 ലോഞ്ചിങ് ഏപ്രില്‍ 15ന്

Published

on

ആപ്‌ളിന്റെ രണ്ടു തവണ മാറ്റിവെച്ച ഐഫോണ്‍ SE 2 ലോഞ്ചിങ് ഏപ്രില്‍ 15ന് ഉണ്ടാകുമെന്ന് സൂചന. കഴിഞ്ഞ ഏതാനും ആഴ്ചകളായി ടെക് ലോകത്ത് ഇതായിരുന്നു ചര്‍ച്ച. താരതമ്യേന വില കുറഞ്ഞ പുതിയ ഐഫോണ്‍ മാര്‍ച് 31ന് അവതരിപ്പിക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്. പിന്നീട് ഇത് ഏപ്രില്‍ മൂന്നിലേക്കു മാറ്റി. ഇതിനിടെ ഈ പുതിയ ഫോണിന്റെ സവിശേഷതകളും രൂപഭാവ മാറ്റങ്ങളും പുറത്തു വരികയും ചെയ്തിട്ടുണ്ട്. പുതിയ ഐഫോണ്‍ SE 2 ഐഫോണ്‍ 9 ആണെന്നു റിപോര്‍ട്ടകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീര്‍പ്പായിട്ടില്ല. അതേസമയം പുതിയ ഫോണ്‍ ആപ്‌ളില്‍ നിന്നുള്ള വിലകുറഞ്ഞ ഒന്നായിരിക്കുമെന്ന് ഉറപ്പാണ്. 2016ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ SEയുടെ പരിഷ്‌ക്കരിച്ച പതിപ്പാണിത്. അന്ന് ഒട്ടേറെ പുതുമകള്‍ അവതരിപ്പിച്ചെങ്കിലും പഴയ ഡിസൈനില്‍ തന്നെയായിരുന്നു വരവ്.

ഡിസൈന്‍
പുതിയ ഫോണിന് ഐഫോണ്‍ 8നു സമാനമായ ഡിസൈന്‍ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടച് ഐഡി ബട്ടന്‍ ഐഫോണ്‍ 9ല്‍ ഉണ്ടാകും. അതായത് ഫെയ്‌സ് ഐഡി ഉണ്ടാവില്ല എന്നര്‍ത്ഥം. സില്‍വര്‍, ഗ്രേ, ഗോള്‍ഡ് എന്നീ മൂന്ന് നിറഭേദങ്ങളിലയാരിക്കും പുതിയ ഫോണിന്റെ വരവ്.

വില
സാധാരണ ഐഫോണുകളേക്കാള്‍ കുറഞ്ഞ വിലയായിരിക്കും. തുടക്ക വില 399 ഡോളര്‍ (30,400 രൂപ) ആയിരിക്കുമെന്ന് ആപ്ള്‍ അനലിസ്റ്റായ മിങ് ചി കുവോ പറയുന്നു. ഇതേ വിലയ്ക്കാണ് 2016ല്‍ ഐഫോണ്‍ SE യും അവതരിപ്പിച്ചത്.

സ്‌പെക്‌സ്
A13 ബയോകോണിക് ചിപ്‌സെറ്റാകും SE 2വിന് കുരത്തേകുക. ഐഫോണ്‍ 11 സീരീസിലും ഇതാണുപയോഗിച്ചിരിക്കുന്നത്. SE 2വിന് 3 ജിബി റാമും 64 ജിബി, 128 ജിബി എന്നിങ്ങനെ സ്റ്റോറേജ് ഒപ്ഷനും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഡിസ്‌പ്ലേ 4.7 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍ ആയിരിക്കും മുഖം.

Continue Reading
Advertisement

Trending

Copyright © 2020 Nowit Media.